Thu. Apr 25th, 2024
തിരുവനന്തപുരം:

ലക്ഷദ്വീപിനും കേരളത്തിനുമിടയിലുള്ള  ന്യൂനമർദ്ദം ശക്തിപ്രാപിച്ച് നാളെയോടെ നിസർഗ ചുഴലിക്കാറ്റായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,  മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂൺ നാലുവരെ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കേരളത്തിൽ ഇന്ന്  കാലവർഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam