Sat. Apr 20th, 2024
ന്യൂഡല്‍ഹി:

 
ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ഐസിഎംആര്‍ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹം ഒരാഴ്ച മുമ്പ് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. അണുനശീകരണം നടത്തുന്നതിനായാണ് ആസ്ഥാനം താല്‍ക്കാലികമായി അടച്ചത്. കൊവിഡ് പ്രവര്‍ത്തനങ്ങളി‍ല്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി കൊവിഡുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam