Wed. Apr 24th, 2024
ന്യൂഡല്‍ഹി:

 
ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി രണ്ട് ലക്ഷത്തി അറുപത്തി ഏഴായിരത്തി നാനൂറ്റി ഏഴായി. ആകെ മരണം മൂന്ന് ലക്ഷത്തി എഴുപത്തി മൂവായിരത്തി തൊള്ളായിരത്തി അറുപത്തി ഒന്നായി ഉയര്‍ന്നു. കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 18.37 ലക്ഷം പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് ബാധിതരില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ആകെ രോഗികളുടെ എണ്ണം 5.14 ലക്ഷം കടന്നു. മരണം 30,000 ത്തിലേക്ക് അടുക്കുകയാണ്. റഷ്യയില്‍ കൊവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു. അതേസമയം ലോകത്താകമാനം കൊവിഡ് മുക്തരായവരുടെ എണ്ണം 29 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

By Binsha Das

Digital Journalist at Woke Malayalam