Fri. Apr 26th, 2024
ഡൽഹി:

രാജ്യത്ത് ഇന്ന് മുതൽ ആരംഭിച്ച ആഭ്യന്തര വിമാന സര്‍വ്വീസുകളിൽ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 82 വിമാനങ്ങൾ യാത്രക്കാരുടെ കുറവ് കാരണം റദ്ദാക്കി. റദ്ദാക്കിയതിൽ കൊച്ചിയിലേക്കുള്ള വിമാനവും ഉണ്ടായിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെയാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് കാണിച്ച് മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധം നടത്തി. 

യാത്രക്കാര്‍ക്ക് അടുത്ത ദിവസങ്ങളിൽ സൗകര്യമൊരുക്കുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളും കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏഴ് മുതൽ 14 ദിവസം സര്‍ക്കാര്‍ നിരീക്ഷണം നിര്‍ബന്ധമാക്കിയതോടെയാണ് നിരവധി പേര്‍ ടിക്കറ്റുകൾ റദ്ദാക്കിയതെന്നാണ് വിലയിരുത്തൽ.

By Athira Sreekumar

Digital Journalist at Woke Malayalam