Fri. Apr 26th, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 49 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 18 പേർ വിദേശത്ത് നിന്ന് വന്നവരും 25 പേര്‍ അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ആറ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ തിരുവനന്തപുരത്ത് നിന്നുള്ള ആരോഗ്യപ്രവർത്തകയും, രണ്ട് പേർ കണ്ണൂരിൽ നിന്നുള്ള റിമാൻഡ് പ്രതികളുമാണ്. ഇന്ന് 12 പേർ രോഗമുക്തി നേടി.

By Arya MR