25 C
Kochi
Wednesday, August 4, 2021

Daily Archives: 29th April 2020

പഞ്ചാബ്:പഞ്ചാബില്‍ രണ്ടാഴ്ച കൂടി കര്‍ഫ്യൂ തുടരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. ഓരോ ദിവസവും നാല് മണിക്കൂര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ 11 വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. ഈ സമയത്ത് ആളുകള്‍ക്ക് പുറത്തിറങ്ങാം. കടകള്‍ ഈ സമയത്ത് തുറന്നു പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 11  മണിക്ക് തന്നെ എല്ലാവരും തിരികെ വീടുകളില്‍ പ്രവേശിച്ച് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.അതേസമയം, രണ്ടാഴ്ചയ്ക്ക് ശേഷം കര്‍ഫ്യൂ...
തിരുവനന്തപുരം:ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്ന് ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയാണ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഇടിമിന്നലുകൾ അപകടകാരികളാകാൻ സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശം നൽകിയിട്ടുണ്ട്. 
 കണ്ണൂർ: കളക്ടറുമായി ആലോചിക്കാതെ ജില്ലയിൽ പലയിടത്തും പൊലീസ് റോഡുകൾ അടച്ചെന്നും ഇതു ശരിയായ നടപടിയല്ലെന്നും ചൂണ്ടിക്കാട്ടി ജില്ലാ പോലീസിനെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ കളക്ടർ ടിവി സുഭാഷ് ഐഎഎസ്. ജില്ലയിലെ ആരോഗ്യപ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കളക്ടർ പറയുന്നു.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കളക്ടർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ഹോട്ട് സ്പോട്ടുകൾ അല്ലാത്ത മേഖലകളിലും പൊലീസ് റോഡുകൾ കല്ലിട്ട് അടച്ചത് തെറ്റായ നടപടിയാണെന്നും ഹോട്ട് സ്പോട്ടുകൾക്ക് പുറത്ത് അടച്ചിട്ട റോഡുകൾ...
ന്യൂഡല്‍ഹി:   വായ്പയെടുത്ത് വിദേശത്ത് കടന്ന മെഹുല്‍ ചോക്സിയടക്കമുള്ള 50 പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയ വിഷയത്തില്‍ തന്നെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് ആര്‍ എസ് സുര്‍ജേവാലയും നാണംകെട്ട രീതിയില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാരുന്നു ധനമന്ത്രിയുടെ പ്രതികരണം.തന്നെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് മറുപടി നൽകാൻ നിർമ്മല സീതാരാമൻ പോസ്റ്റ് ചെയ്തതത് 13 ട്വീറ്റുകൾ ആണ്. ഏതൊരു...
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്‌ഢിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഭക്ഷണമില്ലെന്നും നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പോലീസ് വാഹനം തകരുകയും ചെയ്തായി റിപ്പോര്‍ട്ടുകളുണ്ട്.ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കിനെ കുറിച്ച് കേന്ദ്രത്തോട് മറുപടി നൽകാൻ തിങ്കളാഴ്ച സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രത്തിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്നാണ് അറിയേണ്ടതെന്നാണ് കോടതി പറഞ്ഞത്. ഒരാഴ്ചക്കുള്ളിൽ സർക്കാർ മറുപടി നൽകണം. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.തൊഴിലാളികൾക്ക് തിരിച്ചുപോകാൻ അന്തർ...
എറണാകുളം:കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ 14 ദിവസത്തേയ്ക്ക് സ്വയം ക്വാറന്‍റീനില്‍ പ്രവേശിച്ചു. ലോക്ഡൗണിനിടെ സ്വദേശമായ ചെന്നൈയിൽ നിന്ന് കഴിഞ്ഞ ദിവസം റോഡ് മാർഗം കേരളത്തിലേക്ക് മടങ്ങിയെത്തിയതിനെ തുടർന്നാണ് പ്രോട്ടോക്കോൾ പ്രകാരമുള്ള വീട്ടു നിരീക്ഷണത്തിൽ പ്രവേശിച്ചത്.യാത്ര ചെയ്ത വിവരം ചീഫ് ജസ്റ്റിസ് തന്നെ ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും നിരീക്ഷണത്തിൽ പോകുകയുമായിരുന്നു. കഴിഞ്ഞ മാസം 28നാണ് റോഡ് മാർഗം ചെന്നൈ വേലാചേരിയിലെ വസതിയില്‍ അദ്ദേഹം പോയത്. രണ്ടു സംസ്ഥാനങ്ങളുടെയും അനുമതികളോടെയായിരുന്നു യാത്രകൾ....
വയനാട്: വയനാട് ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധിരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ ഇള​ങ്കോ അറിയിച്ചു. പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118 ( ഇ ) പ്രകാരം കേസ് എടുക്കും. കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്.ഇതിനു പുറമെ കടകളിൽ സാനിറ്റൈസർ വച്ചില്ലെങ്കിൽ 1000 രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നും  ആർ ഇളങ്കോ പറഞ്ഞു. ബത്തേരിയിൽ മാസ്ക് ധരിക്കാത്തതിന് ഒരാളിൽ...
ന്യൂഡല്‍ഹി:വായ്​പയെടുത്ത്​ വിദേശത്തേക്ക്​ മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്​സി ഉൾപെടെയുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പകൾ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന ആര്‍ബിഐയ്യുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ഫെബ്രുവരി 16-ന് പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും മറുപടി നൽകാൻ തയ്യാറായിരുന്നില്ല. ഇവരുടെ ഈ മൗനത്തെയാണ് രാഹുല്‍ വിമര്‍ശിച്ചിരിക്കുന്നത്.''മാർച്ച്​ 16ന്​ ലോക്​സഭയിൽ താൻ ഇന്ത്യയിലെ ഏറ്റവും വലിയ...
‌‌‌തിരുവനന്തപുരം:കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വി മുരളീധരന് രാഷ്ട്രീയ തിമിരമാണെന്ന് കടകംപ്പള്ളി പരിഹസിച്ചു. കേന്ദ്രമന്ത്രി മൂന്നാംകിട രാഷ്ട്രീയക്കാരനായി മാറരുതെന്നും മുഖ്യമന്ത്രിക്ക് പിന്തുണയേറുന്നതാണോ മുരളീധരന്റെ വിഷമമെന്നും മന്ത്രി ചോദിച്ചു.സര്‍ക്കാരിന്റെ ജാഗ്രതയില്ലായ്മയും അമിത ആത്മവിശ്വാസവുമാണ് ഇടുക്കിയും കോട്ടയവും ഗ്രീന്‍ സോണില്‍ നിന്ന് റെഡ് സോണിലേക്ക് പോകാന്‍ കാരണമെന്ന് മുരളീധരന്‍ ഫെ്‌സബുക്കില്‍ കുറിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സർക്കാരും പി ആറുകാരും ആവർത്തിച്ചിരുന്നതെന്നും മുരളീധരന്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതൽ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇന്നു മുതൽ ഇതുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം.അതേസമയം, മാസ്ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു. മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.