Daily Archives: 24th April 2020
തിരുവനന്തപുരം:
അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ. ബിവറേജസ് ഗോഡൗണില്‍ നിന്ന് ആവശ്യക്കാര്‍ക്ക് നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്നാണ് ഭേദഗതിയിൽ പറയുന്നത്. മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ ഗോഡൗണുകളില്‍നിന്ന് വ്യക്തികള്‍ക്ക് മദ്യം നല്കാന് അനുവാദം ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത്, എറണാകുളം ജില്ലയിൽ രണ്ട് ഗോഡൗണുകളും മറ്റ് ജില്ലകളിലും ഓരോ ഗോഡൗണുകളും വീതമാണുള്ളത്. ബിവറേജ് ഔട്ട്ലെറ്റുകള്‍ക്കും ബാറുകള്‍ക്കുമാണ് ഇവിടെനിന്ന് മദ്യം നല്‍കിയിരുന്നത്.
തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് കാസർഗോഡ് ജില്ലയിലെ മൂന്ന് പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇന്ന് 15 പേർക്ക് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. കുടകിൽ നിന്ന് കാട്ടിലൂടെ അതിർത്തി കടന്നെത്തിയ എട്ട് പേരെ കൊറോണ കെയർ സെന്ററിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 57 പേരാണ് അതിർത്തി കടന്നെത്തിയത്. അതുകൊണ്ട് തന്നെ അതിർത്തി പങ്കിടുന്ന പരിശോധനയും ജാഗ്രതയും കര്‍ശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഗൾഫിൽ മരിച്ചവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ...
കൊച്ചി:
കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും ഡാറ്റകൾ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിന് നൽകുന്ന കരാർ സംസ്ഥാന സർക്കാർ ലാഘവത്തോടെ കാണരുതെന്ന് ഹൈക്കോടതി. എന്തുകൊണ്ട് ഈ കമ്പനിയെ തിരഞ്ഞെടുത്തുവെന്നും, മറ്റൊരു ഏജൻസിയെയോ കമ്പനികളെയോ പരിഗണകാതിരുന്നതിലും കോടതി വിശദീകരണം തേടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരുടെ ഹർജികളും, ഒരു സ്വകാര്യവ്യക്തി കരാറിനെ എതിർത്ത് നൽകിയ ഹർജിയുമാണ് ഇന്ന് കോടതി പരിഗണിച്ചത്.സർക്കാർ നൽകുന്ന രേഖകൾ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുതെന്നും പരസ്യ ആവശ്യത്തിന് കേരള സർക്കാരിന്റെ പേരോ...
ചെന്നെെ:കൊവിഡ് ഭയത്തിനിടയിലും താരാരാധന തലയ്ക്ക് പിടിച്ച് ചെന്നൈയില്‍ കൊലപാതകം. നടന് രജനീകാന്തിന്റെയും വിജയുടെയും കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള സുഹൃത്തുക്കളുടെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചെന്നെെ മാരക്കാണത്താണ് സംഭവം. രജനീകാന്തിന്റെ കടുത്ത ആരാധകന് 22 കാരനായ എ ദിനേശ് ബാബു സമപ്രായക്കാരനും സുഹൃത്തും അയല്‍വാസിയുമായ എം യുയുവ്രാജിനെയാണ് കൊലപ്പെടുത്തിയത്.സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിനുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് നടന് വിജയ് രജനീകാന്തിനേക്കാള്‍ കൂടുതല്‍ തുക സംഭാവന ചെയ്തുവെന്ന് പറഞ്ഞായിരുന്നു തര്‍ക്കം ആരംഭിച്ചത്.പിന്നീട് ഇരുവരും...
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ടിവി ചാനലിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ രാജ്യമെങ്ങും കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്. അര്‍ണബിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള നിരവധി പോലീസ് സ്റ്റേഷനുകളില്‍ പരാതിയും ലഭിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി മൂന്നാഴ്ചത്തെ സംരക്ഷണം നല്കി.അർണബിനും റിപ്പബ്ലിക് ടിവിക്കും സുരക്ഷ ഉറപ്പാക്കാൻ മുംബൈ പോലീസിനോട് സുപ്രീം കോടതി നിർദേശിച്ചു. രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര,...
ഡല്‍ഹി:
കൊവിഡ് രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്ലാസ്മ ചികിത്സ ഫലപ്രദം ആകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പരീക്ഷകണം നടത്തിയ നാല് പേരിൽ രണ്ട് പേര്‍ക്ക് രോഗം ഭേദമായെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഇന്ന് മുതൽ കൂടുതല്‍ ആളുകള്‍ക്ക് പ്ലാസ്മ ചികിത്സ നല്കി തുടങ്ങുമെന്നും അറിയിച്ചു.ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 49കാരനായ രോഗിക്ക് പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയത് വഴി ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ മുൻപ് തന്നെ വന്നിരുന്നു. കഴിഞ്ഞ മാസം പതിനാറിനാണ് ഡല്‍ഹിയ്ക്ക് പ്ലാസ്മ...
എറണാകുളം:ലോകമെങ്ങും കൊവിഡ് വ്യാപനം ഭീതിയുളവാക്കുന്ന പശ്ചാത്തലത്തില്‍ സ്വന്തം നാട്ടിലേക്കെത്താനുള്ള പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്ക്കുന്നു. പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യം ലോക്ക് ഡൗണിലാണെന്നും ഇടക്കാല ഉത്തരവ് പ്രായോഗികമല്ലെന്നും കോടതി ചൂണ്ടികാട്ടി.അതേസമയം, പ്രവാസികളെ സ്വീകരിക്കാൻ തയാറാണെന്ന് വാക്കാൽ പറയുന്ന സംസ്ഥാന സര്‍ക്കാരിനോട് ഇതിന് മുന്നോടിയായി നടത്തിയ തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. കെഎംസിസി നല്കിയ ഹര്‍ജി പരിഗണിച്ചുക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രം കഴിഞ്ഞ...
ഡൽഹി:
പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങളുടെ അക്കൗണ്ടിംഗ് സംവിധാനങ്ങൾക്കായി ഒരുക്കിയ ഇ-ഗ്രാം സ്വരാജ് ആപ്ലിക്കേഷനും വെബ് പോർട്ടലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്ഘാടനം ചെയ്തു. പഞ്ചായത്തുകളും ജില്ലകളും സ്വയംപര്യാപ്തമായാൽ ജനാധിപത്യം സുശക്തമാകുമെന്നും ഇ - ഗ്രാം സ്വരാജ് ആപ്ലിക്കേഷനിലൂടെ സുതാര്യത ഉറപ്പാകുമെന്നും മോദി വ്യക്തമാക്കി. രാജ്യമെമ്പാടുമുള്ള തെരഞ്ഞെടുക്കപ്പെട്ട സർപഞ്ചുമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.സ്വയം പര്യാപ്തത കൈവരിക്കാൻ നമ്മുടെ രാജ്യത്തിനാകണം എന്ന പാഠമാണ് കോറോണവൈറസ് വ്യാപനം നൽകുന്നതെന്നും മോദി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന്റെ സൗമിത്ര യോജന പ്രകാരം ഓരോ വില്ലേജിലെയും...
ന്യൂഡല്‍ഹി:ലോകത്തിന് പ്രതീക്ഷ നൽകികൊണ്ട് ബ്രിട്ടനിലെ ഓക്സ്ർഫോര്ഡ് സർവകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ തുടങ്ങി. രണ്ടു പേരില്‍ വാക്സിന് കുത്തിവെച്ചു. 800 ഓളം പേരിലാണ് പരീക്ഷണം നടത്താന്‍ പോവുന്നത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. പരീക്ഷണം വിജയമായാല്‍ സെപ്റ്റംബറോടെ 10 ലക്ഷം വാക്സിനുകള്‍ ഉല്പാദിപ്പിക്കാനാണ് പദ്ധതി. ഓക്സ്ഫര്ഡിലെ വാക്സിനോളജി പ്രൊഫസറായ സാറാ ഗില്‍ബെര്‍ട്ട് ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. 80 ശതമാനം...
ന്യൂഡല്‍ഹി:രണ്ടാം ഘട്ട സാമ്പത്തിക പാക്കേജിന് അന്തിമരൂപം നൽകാൻ ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പാക്കേജിന് അന്തിമ അംഗീകാരം കിട്ടിയാൽ ഇന്നോ നാളെയോ തന്നെ പാക്കേജ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ലോക്ക്ഡൗണിന് ശേഷമുള്ള ദുരിതാശ്വാസം, പുനരധിവാസം,സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം എന്നിവയിലായിരിക്കും പാക്കേജ് ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഊന്നൽ നൽകുന്നതാകും പുതിയ പാക്കേജ് എന്നും സൂചനയുണ്ട്.