25.5 C
Kochi
Saturday, October 16, 2021

Daily Archives: 2nd April 2020

തിരുവനന്തപുരം:   പാൽ വിതരണം, സംഭരണം എന്നീ കാര്യങ്ങൾ വ്യക്തമാക്കാനായി മിൽമ ഇറക്കിയ കുറിപ്പ്:-ക്ഷീരസംഘങ്ങൾ വഴി ക്ഷീരകർഷകരിൽ നിന്നും പാൽ സംഭരിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തില്ലെന്നും മുഴുവൻ പാലും മിൽമ സ്വീകരിക്കുമെന്നും മിൽം ചെയർമാൻ പി എ ബാലൻ മാസ്റ്റർ വ്യക്തമാക്കി. കൊവിഡ് 19 ലോൿഡൌൺ മൂലം മേഖല യൂണിയനുകളുടെ പാൽ വില്പനയിൽ കാര്യമായ കുറവു വരികയും പാൽ സംഭരണം വർദ്ധിക്കുകയും ചെയ്തപ്പോൾ തമിഴ്‌നാട് ഫെഡറേഷന്റെ പാൽപ്പൊടി ഫാക്ടറികളിൽ കൊണ്ടുപോയി പാൽപ്പൊടി ആക്കുകയായിരുന്നു പതിവ്....
തിരുവനന്തപുരം:   ലോക്ക്ഡൌൺ സമയത്തെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള എപ്പിഡെമിക്സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസ്സെടുക്കും.അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള എപ്പിഡെമിക്സ് ഡിസീസസ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.കൊവിഡ്-19 പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്.
ന്യൂഡൽഹി:   കൊറോണവൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനുശേഷം ലഭിയ്ക്കുന്ന ഗാർഹിക പീഡന പരാതികളുടെ എണ്ണം വർദ്ധിച്ചതായി ദേശീയ വനിതാക്കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. മാർച്ച് 24 മുതൽ ഏപ്രിൽ ഒന്നുവരെ ലഭിച്ചത് 69 പരാതികളാണെന്നും, പരാതികളുടെ എണ്ണം ദിനം‌പ്രതി വർദ്ധിക്കുകയാണെന്നും അവർ പറഞ്ഞു. തനിക്കും തന്റെ സഹപ്രവർത്തകർക്കും മെയിലിലും പരാതികൾ ലഭിച്ചതായി അവർ പറഞ്ഞു.ആവശ്യപ്പെടുന്ന ആർക്കും കമ്മീഷൻ കഴിയുന്ന തരത്തിൽ സഹായം നൽകുമെന്നും അവർ ഉറപ്പു നൽകി.
കൊവിഡ്19 പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ ആദ്യത്തെ ആഴ്ച പിന്നിടുമ്പോൾ പുതിയ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.  മാർച്ച് മുപ്പത്തൊന്നാം തീയതി ചൊവ്വാഴ്ച മീഡിയ സെൻസർഷിപ്പ് നിയമവിധേയമാക്കണം എന്ന ആവശ്യമാണ് സർക്കാർ സുപ്രീം കോടതിയ്ക്കു മുന്നിൽ വച്ചിരിക്കുന്നത്.വ്യാജമോ അല്ലെങ്കിൽ കൃത്യമോ അല്ലാത്ത വാർത്തകൾ മനഃപൂർവ്വമോ അല്ലാതെയോ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും അതുവഴി ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കാൻ ഇടയുണ്ടെന്നുമാണ് സർക്കാർ വാദം. വസ്തുതകളുടെ സത്യാവസ്ഥ ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ മാധ്യമ...
ബെംഗളൂരു:   വ്യാഴാഴ്ച രാവിലെ മുതൽ പുതുതായി ആർക്കും കൊവിഡ് രോഗം ബാധിച്ചതായിട്ടുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് കർണ്ണാടകയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമുതൽ വ്യാഴാഴ്ച രാവിലെ പത്തുവരെ പുതുതായിട്ട് ഒരാൾക്കും രോഗബാധയുള്ളതായിട്ട് റിപ്പോർട്ടു ചെയ്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.കർണ്ണാടകയിൽ കൊവിഡ്19 ബാധിച്ച് ഇതുവരെ മൂന്നു പേർ മരിച്ചിട്ടുണ്ട്. നൂറ്റിപ്പത്തുപേർക്ക് കൊവിഡ്19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേർ രോഗമുക്തരായിട്ടുണ്ട്.അതേസമയം, എല്ലാ തബ്‌ലീഗി തീർത്ഥാടകരോടും കൊവിഡ് ഹെൽപ്പ് ലൈനിൽ റിപ്പോർട്ട് ചെയ്യാനുള്ള ആഹ്വാനം ആരോഗ്യവകുപ്പ്...
കൊച്ചി:   മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യമെത്തിക്കുന്നതിന് ബീവറേജസ് കോർപ്പറേഷന് സർക്കാർ നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതി സ്റ്റേ. മൂന്നാഴ്ചയ്ക്കാണ് സ്റ്റേ.മദ്യാസക്തർക്ക് മദ്യം ബീവറേജസ് കോര്‍പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ ഹൈക്കോടതിയിൽ പൂർണ്ണമായും ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മദ്യം കിട്ടാതെ വരുമ്പോൾ രോ‌ഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്ത്. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ പറ‍ഞ്ഞുവെന്ന് ഏഷ്യാനെറ്റ് വാർത്തയിൽ പറയുന്നു.സംസ്ഥാനത്ത് കൊറോണ...
കാസർകോട്:   അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനു പിന്നാലെ നിലപാടിൽ അയഞ്ഞ് കർണ്ണാടക സർക്കാർ. കാസർകോട്-മംഗലാപുരം അതിർത്തി രോഗികൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിർത്തിയിൽ ഡോക്ടറെ നിയമിച്ചു. മംഗലാപുരത്തേക്ക് പോകുന്ന രോഗികളെ ഈ ഡോക്ടര്‍ പരിശോധിക്കും.നില അതീവ ഗുരുതരമാണെങ്കില്‍ ഡോക്ടറുടെ അനുമതിയോടെ അതിര്‍ത്തി കടത്തി വിടുമെന്നാണ് കർണ്ണാടകയുടെ നിലപാട്. അതിർത്തി തുറന്നുകൊടുക്കണമെന്ന് ഇന്നലെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഡിസാസ്റ്റർ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് കോടതി...
ചെന്നൈ:   സംസ്ഥാനത്തെ ഓരോ 'റൈസ് ഓൺലി' റേഷൻ കാർഡ് ഉടമകൾക്കും തമിഴ്‌നാട് സർക്കാർ ആയിരം രൂപയും അവശ്യവസ്തുക്കളും വിതരണം ചെയ്യാൻ ആരംഭിച്ചു. ആളുകളുടെ തിരക്ക് കുറയ്ക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടിയും കടകളിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.കൊറോണ വൈറസ് വ്യാപനത്തെ തടയാനായി ഇരുപത്തിയൊന്നു ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാൽ പാവപ്പെട്ടവരെ സഹായിക്കുന്നതിനാവശ്യമായ പദ്ധതികൾ മുഖ്യമന്ത്രി കെ പളനിസ്വാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു.കെട്ടിടനിർമ്മാണത്തിലും മറ്റു മേഖലകളിലും ജോലി ചെയ്യുന്ന അന്യസംസ്ഥാനത്തൊഴിലാളികൾക്കും സൌജന്യമായി അരി, എണ്ണ ധാന്യങ്ങൾ...
കാസര്‍കോട്:   രോഗലക്ഷണങ്ങൾ ഇല്ലാത്ത ഏഴു കാസർക്കോട്ടുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബൈയിൽ നിന്ന് എത്തിയവർ ആയതിനെ തുടർന്നാണ് ഈ ഏഴ് പേരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ, പനി, തൊണ്ടവേദന തുടങ്ങിയ പ്രാഥമിക രോഗ ലക്ഷണങ്ങൾ ഇല്ലാത്ത ആളുകൾക്കും കൊറോണ സ്ഥിരീകരിച്ചതിൽ കടുത്ത ആശങ്കയാണ് ആരോഗ്യ വിദഗ്ദ്ധർ പ്രകടിപ്പിച്ചിരിക്കുന്നത്.ഒരു പക്ഷെ, പ്രതിരോധ ശേഷി കൂടുതലുള്ളതുകൊണ്ടാകാം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിഗമനം. കഴിഞ്ഞയാഴ്ച പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച, ദുബൈയിൽ നിന്ന് എത്തിയ...
ലോകത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം നാൽപ്പത്തി ഏഴായിരം കടന്നു. അതേസമയം, ലോകമാകമാനമുള്ള കൊറോണ ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയിൽ മാത്രം  കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ മരിച്ചത് 1,046 പേരാണ്. ഇതോടെ അമേരിക്കയിലെ കൊവിഡ് മരണനിരക്ക് 5,099 ആയി. ഇറ്റലിയിൽ മരണ സംഖ്യ 13,155 ആയപ്പോൾ, സ്പെയിനിൽ മരണ നിരക്ക് 9,000 കടന്നു. ഇന്ത്യൻ വംശജ കൂടിയായ...