24 C
Kochi
Tuesday, October 26, 2021

Daily Archives: 29th April 2020

ഡൽഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടങ്ങിയ കുടിയേറ്റ തൊഴിലാളികളടക്കമുള്ളവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ചെയ്യണം. സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്ന പാതയിലൂടെ മാത്രമെ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ, ഏകോപന കമ്മിറ്റികള്‍ രൂപീകരിച്ച് ഇത്തരം യാത്ര നടത്തുന്നവരെ സ്വീകരിക്കുന്നതിനും അയക്കുന്നതിനുമുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിലവില്‍ സാമൂഹ്യ വ്യാപനം ഇല്ലെന്നും, എന്നാല്‍ സാമൂഹ്യവ്യാപനത്തിലെത്തി എന്ന രീതിയില്‍ പല കേന്ദ്രങ്ങളില്‍ നിന്നും പ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയുണ്ടാകുന്നുണ്ടെങ്കിലും തെറ്റായ പ്രചാരണം നടത്തുന്നതിന് അറുതിയില്ല, ഈ രീതി ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.സാമൂഹ്യ മാധ്യമങ്ങളില്‍ അത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കൊല്ലം ചാത്തന്നൂരില്‍...
ന്യൂഡല്‍ഹി:കൊവിഡ് വെെറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്സെെറ്റില്‍  ഇതുവരെ രജിസ്റ്റര്‍ ചെയ്തത് മൂന്നുലക്ഷത്തി ഇരുപതിനായിരത്തി നാനൂറ്റി അറുപത്തി മൂന്ന് പേര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജയില്‍മോചിതരായ 748 പേര്‍ അടക്കമുള്ളവരാണ്നോര്‍ക്ക വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അമ്പത്തി ആറായിരത്തി ഒരുന്നൂറ്റി പതിനാല് പേര്‍ തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്നാണ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. നാട്ടിലേക്ക്...
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലും മക്കയിലുമായി ഇന്ന് അഞ്ച് പ്രവാസികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ഇതോടെ സൗദിയിലെ മരണസംഖ്യ 157 ആയി. പുതുതായി 1325 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും പുതിയ രോഗികളിൽ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണെന്നും കൂടാതെ ഇന്ന് മരിച്ച അഞ്ച് പേരും 25നും 50നുമിടയിൽ പ്രായമുള്ളവരാണെന്നും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.169 പേർ രോഗമുക്തി നേടിയെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയിലുള്ള 18,292 പേരിൽ 125 ആളുകൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്...
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.  നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് ഡിജിപി വ്യക്തമാക്കി. 
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയാനായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വരുമാനം ​ഗണ്യമായി കുറഞ്ഞുവെന്നും  അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കേരളം കടന്നുപോകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.പ്രതിസന്ധി പരിഹരിക്കാനുള്ള മാർ​ഗങ്ങളിലൊന്നായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അടുത്ത 5 മാസത്തേക്ക് വിതരണം ചെയ്യാതിരിക്കാൻ തീരുമാനിച്ചതെന്നും ഇക്കാര്യത്തിൽ നിയമപ്രാബല്യം പോരാ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനാൽ ഓർഡിനൻസ്...
എരണാകുളം:കൊവിഡിനെ തുടര്‍ന്നുള്ള  ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍  ദുരിതമനുഭവിക്കുന്ന എറണാകുളം ടൗണ്‍ മേഖലയിലെ അംഗങ്ങള്‍ക്ക്  ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. കേരള ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷനാണ് ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നവര്‍ക്ക് കിറ്റുകള്‍ നല്‍കിയത്. സര്‍ക്കാരിന്റെ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന കിറ്റുകളുടെ വിതരണോദ്ഘാടനം കൊച്ചിന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. വി കെ മിനിമോള്‍ നിര്‍വഹിച്ചു. കേരള ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ രക്ഷാധികാരി പി ശ്രീധരന്‍...
തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജനങ്ങളെ  ബുദ്ധിമുട്ടിക്കുന്ന സമരങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കമുണ്ട്. സാധാരണ നിലയ്ക്ക് അതിനെ ആരും ചോദ്യം ചെയ്യില്ല. പക്ഷേ നാം ഇപ്പോള്‍ ജീവിക്കുന്ന സാഹചര്യം എല്ലാവരും മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദൈനംദിന ജീവിതത്തിലെ പ്രധാനകാര്യങ്ങള്‍ ഒഴിക്കേണ്ടി വന്ന ഘട്ടത്തിലാണ് നാം ഉള്ളത്. ഈയൊരു സാഹചര്യത്തില്‍ സമരം ചെയ്യുന്നവരുടെ സുരക്ഷിതത്വവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ക്ക് സമരക്കാരുമായി ശാരീരികമായി...
ഡൽഹി: എൻ‌എസ്‌ഇ നിഫ്റ്റി 50 സൂചിക 1.84 ശതമാനം ഉയർന്ന് 9,553.35ലും  ബി‌എസ്‌ഇ സെൻ‌സെക്സ് 1.89 ശതമാനം ഉയർന്ന് 32,720.16ലും എത്തി. യൂറോപ്പിലും അമേരിക്കയിലും ലോക്ക് ഡൗണുകൾ ലഘൂകരിക്കുന്നതിന്റെ സൂചനകളെ തുടർന്ന് എച്ച്ഡി‌എഫ്‌സി നേതൃത്വത്തിലുള്ള  ധനകാര്യ റാലിയാണ് നേട്ടത്തിന് പിന്നിൽ. മാർച്ച് 24 ലെ ഏറ്റവും താഴ്ന്ന പോയിന്റിൽ നിന്നാണ് ഇന്ന്  സെൻസെക്സ്  28 ശതമാനം കുതിച്ചുകയറിയത്. യുഎസ് ഡോളറിനെതിരെ  ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് ഓഹരി വിപണി ക്ലോസ് ചെയ്തത്.അസംസ്കൃത എണ്ണ വിലയിലും വർദ്ധനവ്...
തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ വണ്ടിപെരിയാർ കാസർകോട് ജില്ലയിലെ അജാനൂർ പഞ്ചായത്തുകളെ ഹോട്സ്പോട്ടുകളിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 102 ആയി. ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 28 ഹോട്ട്‌സ്‌പോട്ടുകളാണ് ജില്ലയില്‍ നിലവിലുള്ളത്.  കണ്ണൂരില്‍ 47 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. കോട്ടയത്ത് പതിനെട്ടും, ഇടുക്കിയില്‍ പതിനഞ്ചും ഹോട്ട്സ്പോട്ടുകളുണ്ട്. കാസർകോട് 13 ഹോട്ട്സ്പോട്ടുകളാണുള്ളത്.