24 C
Kochi
Thursday, July 29, 2021

Daily Archives: 7th April 2020

ഡൽഹി:കേരള-കർണാടക അതിർത്തി തർക്കം സംസ്ഥാനങ്ങൾ തമ്മിൽ തന്നെ ധാരണയായെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കർണാടകം അതിർത്തി അടച്ചപ്പോൾ കാസർഗോഡ് ജില്ലകളിൽ നിന്നുള്ള മറ്റ് രോഗികൾക്ക് ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് പോകാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. നേരത്തെ കേരളം ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ, അതിർത്തി തുറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും കർണാടക നിയന്ത്രണത്തിന് അയവ് വരുത്തിയിരുന്നില്ല.പിന്നീട്, കേരളം സുപ്രീം കോടതിയെ...
ശ്രീനഗർ: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ  ഔദ്യോഗിക വസതിയിലേക്ക് മാറ്റി. എന്നാൽ തടങ്കലിൽ തുടരണമെന്നാണ് ഉത്തരവ്. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് ഇവരെ മൗലാന ആസാദ് റോഡിലെ സബ്‌സിഡിയറി ജയിലിൽ നിന്ന് ഫെയര്‍ വ്യൂ ഗുപ്കര്‍ റോഡിലെ ഔദ്യോഗിക വസതിയിലേക്ക് മാറ്റിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനു പിന്നാലെയാണ് കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് മെഹ്ബൂബ മുഫ്തിയെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിൽ...
ഡൽഹി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് കഴിഞ്ഞദിവസം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ച കൂടി രാജ്യത്ത് ലോക്ക് ഡൗൺ നീട്ടണമെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ഇന്നലെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.ലോക്ക് ഡൗൺ പിൻവലിച്ചാലും അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഛത്തിസ്ഗഢ് സർക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇളവുകളോടെയുള്ള ലോക്ക് ഡൗൺ വേണമെന്നാണ് മറ്റ്...
ഡൽഹി: മുൻ ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദുമായി ചെസ്സ് മത്സരത്തിൽ പങ്കെടുക്കാൻ ആരാധകർക്ക് ഒരു സുവർണ്ണാവസരം. കൊവിഡ് രോഗബാധിതരെ സഹായിക്കന്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന സ്വരൂപിക്കാനാണ് ആരാധകരുമായി ഓൺലൈൻ ചെസ്സ് മത്സരത്തിൽ ആനന്ദ് പങ്കെടുക്കുക. 150 ഡോളറാണ് ആനന്ദിനെതിരെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സംഭാവനയായി നൽകേണ്ടത്.25 ഡോളര്‍ നല്‍കി രജിസ്ട്രേഷനെടുത്താല്‍ കൊനേരു ഹംപി, പി ഹരികൃഷ്ണന്‍, ബി ആഥിപന്‍, വിദിത്ത് ഗുജറാത്തി എന്നിവരുള്‍പ്പെടെ മറ്റ് 11 ഇന്ത്യൻ താരങ്ങളിൽ രണ്ട് പേരുമായി ആരാധകർക്ക് മത്സരിക്കാം. ഏപ്രില്‍...
ദുബായ്: ദുബായ് ബജറ്റ് എയർലൈനായ ഫ്ലൈദുബായ് ഏപ്രിൽ 15 മുതൽ ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായി മടങ്ങേണ്ടവര്‍ക്കും സന്ദർശക വിസയിൽ യുഎഇയില്‍ കുടുങ്ങിപ്പോയവർക്കും വേണ്ടിയാകും ആദ്യ സർവീസുകൾ.കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്കാണ് സർവീസ് നടത്തുക. ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും സർവീസുകൾ എന്ന് ഫ്ലൈദുബായ് അറിയിച്ചു. 1800 ദിർഹം (37000 രുപ) മുതലാണ് ടിക്കറ്റ് നിരക്ക്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭ്യമാരിക്കില്ല. ആദ്യമണിക്കൂറില്‍ തന്നെ ടിക്കറ്റ് സ്വന്തമാക്കാൻ പ്രവാസികൾ തിരക്ക് കൂട്ടുകയാണ്. അതേസമയം, ഗള്‍ഫിലെ കൊവിഡ് ബാധിതരുടെ എണ്ണം...
ന്യൂഡൽഹി:   കൊറോണവൈറസ് വ്യാപനം തടയാനായി 5 ടി (5T) പ്രവർത്തന പദ്ധതി ആവിഷ്കരിച്ച് ഡൽഹി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്.ആ അഞ്ച് ടി ഇവയൊക്കെയാണ്.1. റാൻഡം ടെസ്റ്റിങ് - Random Testing2. സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ - Tracing of contacts3. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ചികിത്സിക്കൽ - Treatment of positive cases4. ഒരുമിച്ചുള്ള പ്രവർത്തനം - Teamwork5. ചികിത്സാപുരോഗതിയെക്കുറിച്ചുള്ള അന്വേഷണവും നിരീക്ഷണവും -...
കോഴിക്കോട്: വൈറ്റമിൻ സി ടാബ്‌ലറ്റുകൾക്ക് കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്ന നടൻ ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ ഡോക്ടമാരും സോഷ്യൽ മീഡിയയും രംഗത്ത്.  വൈറ്റമിൻ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അഭിപ്രായപ്പെട്ടു എന്നാണ് മാധ്യമം പത്രത്തിൽ ശ്രീനിവാസൻ എഴുതിയ കുറിപ്പിൽ അദ്ദേഹം അവകാശപ്പെട്ടത്.  വൈറ്റമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മറ്റുവെന്നും ആൽക്കലൈനിൽ വൈറസിന് അതിജീവിക്കാൻ സാധിക്കില്ലെന്നുമാണ് ശ്രീനിവാസൻ കുറിച്ചത്.അമേരിക്ക പോലുള്ള രാജ്യങ്ങൾക്ക് മരുന്ന് ഉണ്ടാക്കി വിൽക്കുന്നതിലാണ്...
മുംബൈ:   മഹാരാഷ്ട്രയിൽ പുതിയതായി ഇരുപത്തിമൂന്നു പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെയുള്ള കൊറോണബാധിതരുടെ എണ്ണം 891 ആയി. ഇതുവരെ അമ്പത്തിരണ്ടു പേർ മരിച്ചിട്ടുണ്ട്. മുംബൈയിൽ പത്തും, പൂനെയിൽ നാലും അഹമ്മദ്‌നഗറിൽ മൂന്നും നാഗ്‌പൂരിലും ബുൽധാനയിലും രണ്ടു വീതവും സാംഗ്ലിയിലും താനെയിലും ഓരോന്നു വീതവും ആളുകൾക്ക് ആണ് ഇന്ന് കൊറോണ വൈറസ് ബാധിച്ചതായി രേഖപ്പെടുത്തിയത്.ബാന്ദ്രയിൽ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയ്ക്കു സമീപമുള്ള ഒരു ചായക്കടക്കാരനും കൊറോണ വൈറസ് ബാധ...
ലണ്ടൻ:   കൊവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രോഗ ലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായത്.പനിയും, ചുമയും ശക്തമായതോടെ ആരോഗ്യ സംഘത്തിന്റെ നിര്‍ദ്ദേശാനുസരണം ഐസിയുവിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസ തടസ്സമുണ്ടായതിനെത്തുടര്‍ന്ന് ഇന്നലെ മുതല്‍ അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കി വരുന്നുണ്ട്. കൊവിഡ് 19 രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 മുതല്‍ ബോറിസ്...
കോഴിക്കോട്:   പ്രശസ്ത സിനിമാ താരം ശശി കലിംഗ അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. വി ചന്ദ്രകുമാർ എന്നാണ് യഥാര്‍ത്ഥ പേര്.നാടകവേദിയില്‍ നിന്നുമാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 1998–ല്‍ ആദ്യമായി കാമറയ്ക്കു മുന്നിലെത്തി. 'തകരച്ചെണ്ട'യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ...