24 C
Kochi
Tuesday, October 26, 2021

Daily Archives: 15th April 2020

യുഎഇ:   യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മലയാളി കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനേഴായിരം കടന്നു. യുഎഇയിലെ ഷാര്‍ജയിലാണ് കൊവിഡ് ബാധിച്ച് മലയാളി മരിച്ചത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുമ്പാംഗം ഷാജി സക്കറിയയ്ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടമായത്. 51 വയസ്സായിരുന്നു.അതേസമയം, സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് 6 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം...
തിരുവനന്തപുരം:കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് ഇദ്ദേഹം. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി. കാസര്‍കോട് നാലുപേര്‍ക്കും കോഴിക്കോട് രണ്ടുപേര്‍ക്കും കൊല്ലത്ത് ഒരാള്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്. ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. 167 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.  ഇതുവരെ 218 പേർക്കാണ് രോഗം പൂർണമായും ഭേദമായത്. രോഗമുക്തരാകുന്നവരിൽ ഏറ്റവുമധികം പേർ കേരളത്തിൽ...
ഗുജറാത്തിലെ  ജമാല്‍പൂര്‍ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണിയെയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് ജഡേജ എന്നിവരെയും ക്വാറന്‍റീനിൽ പ്രവേശിച്ചു. എന്നാൽ എംഎൽഎയുമായി വളരെ ദൂരം മാറിയാണ് മന്ത്രിമാർ സംവദിച്ചതെന്നും രോഗബാധയുണ്ടാവാൻ സാധ്യത കുറവാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഗുജറാത്തിൽ  ഒരു കോൺഗ്രസ് കൗൺസിലർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗുജറാത്തിൽ ഇനി യോഗങ്ങളെല്ലാം വിഡിയോ കോൺഫറൻസ് വഴിയാകും നടക്കുക.
ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇന്ത്യയിലെ മുഴുവന്‍ ജില്ലകളെയും മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. ഹോട്ട് സ്‌പോട്ട് ജില്ലകള്‍, നോണ്‍  ഹോട്ട് സ്‌പോട്ട് ജില്ലകള്‍, ഗ്രീന്‍സോണ്‍ ജില്ലകള്‍ എന്നിങ്ങനെയാവും വേർതിരിക്കുക. കൊവിഡ് 19 കേസുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളും വൈറസ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ച ജില്ലകളെയുമാണ് ഹോട്ട്‌സ്‌പോട്ട് വിഭാഗത്തില്‍ ഉൾപ്പെടുത്തുക. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ,...
ഡൽഹി: മെയ് 3 വരെയുള്ള ലോക്ക് ഡൗൺ കാലയളവ് രണ്ടായി തിരിച്ചതിന് പിന്നാലെ ഏപ്രില്‍ 20 മുതൽ അടിസ്ഥാന മേഖലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാർ. റേഷൻ കടകൾ, പഴം–പച്ചക്കറി, പാൽ, പാൽ ഉൽപന്നങ്ങൾ, മത്സ്യ–മാംസം, ശുചിത്വ വസ്തുക്കള്‍ എന്നിവ വിൽക്കുന്ന കടകൾക്ക് സമയനിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ബാങ്കുകള്‍ക്കും ആര്‍ബിഐ അനുമതിയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും ലോക്ക് ഡൗൺ ബാധകമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  എന്നാൽ ഈ കാലയളവിൽ...
കൊച്ചി:സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലാ ഭരണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ട്രക്ക് ഡ്രൈവർമാർക്ക് സൗജന്യ ഭക്ഷണപ്പൊതിയും വെള്ളവും നൽകുന്ന സംരംഭത്തിന് തുടക്കമായി. ഇടപ്പള്ളി മെട്രോ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ  ഈ സംരംഭം കലക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. സപ്ലൈകോ സിഎംഡി പി എം അലി അസ്ഗർ പാഷ അധ്യക്ഷനായി. സംസ്ഥാനത്ത് ചരക്കുമായെത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് ഇവിടെനിന്ന് പകൽ 12 മുതൽ മൂന്നുവരെ ഭക്ഷണപ്പൊതിയും വെള്ളവും ലഭിക്കും. ആവശ്യമനുസരിച്ച് ഊണ്,...
#ദിനസരികള്‍ 1094   കാരൂരിന്റെ മരപ്പാവകള്‍ എന്നൊരു കഥയുണ്ടല്ലോ. എനിക്ക് ഇതുവരെ ആ കഥ മനസ്സിലായിട്ടില്ല. അതു തുറന്നു പറയാന്‍ മടിയൊന്നുമില്ല. മരപ്പാവകള്‍ മാത്രമല്ല, ഞാന്‍ വായിച്ചിട്ടുള്ള കഥകളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതൊന്നും തന്നെ എനിക്ക് മനസ്സിലാകാറേയില്ല.അതുകൊണ്ടുതന്നെ ഞാന്‍ ആ കഥകളിലേക്ക് മടങ്ങിച്ചെല്ലുന്നു. പക്ഷേ ഓരോ വായനയ്ക്കു ശേഷവും അവ എന്നെ വീണ്ടും ചെല്ലാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ എന്തോ ഒന്ന് ഒളിച്ചു വെയ്ക്കുന്നതായി തോന്നുന്നു. അതുകൊണ്ട് ഒരു നദിയില്‍...