27 C
Kochi
Sunday, December 5, 2021

Daily Archives: 17th April 2020

തിരുവനന്തപുരം:മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയുമായ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ അനുമതി നല്‍കി.  മെയ് 31ന് വിരമിക്കാനിരിക്കെയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജേക്കബ് തോമസിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ക്രൈംബ്രാഞ്ച് എഫ്ഐആർ  രജിസ്റ്റർ ചെയ്ത ശേഷം കേസ് വിജിലൻസിന് കൈമാറണം എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. തമിഴ്നാട്ടിലെ ബിനാമി സ്വത്ത് ഇടപാടിൽ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താൻ സർക്കാർ...
ന്യൂഡല്‍ഹി:ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് കൊവിഡ് രോഗവ്യാപനത്തിൽ 40 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍.  കേരളം കൊവിഡിനെ നേരിട്ട മാതൃക പ്രശംസനീയമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി ഏഴ് പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായും, 23 പേര്‍ മരിച്ചതായും അദ്ദേഹം അറിയിച്ചു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 19 ഇടങ്ങളില്‍ രോഗം ഇരട്ടിക്കല്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് സമ്പര്‍ക്കം മൂലമാണ് രോഗം പടര്‍ന്നത്. അതേസമയം ശുഭസൂചനമായി 10 പേര്‍ ഇന്ന് രോഗമുക്തരായി. കാസര്‍ഗോഡ് ജില്ലയിലെ ആറുപേരുടേയും എറണാകുളം ജില്ലയിലെ രണ്ടുപേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍...
കൊച്ചി:   സംസ്ഥാനത്തെ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും അടക്കം  വിവര ശേഖരണത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച യുഎസ് കമ്പനി സ്പ്രിംഗ്‌ളറിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ അഡ്വ. ബാലു ഗോപാല്‍ ആണ് ഹർജി നൽകിയത്. സ്പ്രിംഗ്‌ളര്‍ വഴി വിവരശേഖരണം നടത്തിയതിൽ ക്രമക്കേടുകൾ ഉണ്ടെന്നും വിഷയത്തിൽ കോടതി അ‌ടിയന്തരമായി ഇടപെടണമെന്നുമാണ് ഹർജിയിൽ ആവിശ്യപ്പെട്ടിരിക്കുന്നത്. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും ഹർജിയിൽ...
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ ബ്രിട്ടീഷ് പൗരന്മാരെ തിരികെ കൊണ്ടുപോകാൻ നേരത്തെ പ്രഖ്യാപിച്ച 21 വിമാനങ്ങള്‍ക്ക് പുറമേ 17 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ച് ബ്രിട്ടൺ. ഏപ്രില്‍ 20 മുതല്‍ ഏപ്രില്‍ 27 വരെ അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളൂരു, ഡല്‍ഹി, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് ഈ വിമാനങ്ങൾ യാത്ര തിരിക്കുക. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, പ്രായം കൂടിയവര്‍ എന്നിവര്‍ക്കായിരിക്കും മുൻഗണന നൽകുകയെന്നും സീറ്റിന്റെ ലഭ്യതയ്ക്കനുസരിച്ച് മറ്റുള്ളവര്‍ക്ക് യാത്രയ്ക്ക് അനുമതി...
മുംബൈ: ബാങ്കുകൾക്കും, ബാങ്കിങ് ഇതര മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുമായി അൻപതിനായിരം കോടി രൂപ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നബാര്‍ഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവയ്ക്കും പണത്തിന്റെ വിഹിതം നൽകുമെന്നും സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധികഫണ്ട് അനുവദിക്കുമെന്നും അറിയിച്ചു. റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് കാല്‍ ശതമാനം കുറച്ച് 3.75 ശതമാനമാക്കിയിട്ടുണ്ട്.2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.4ശതമാനം വളര്‍ച്ച നേടുമെന്നും അദ്ദേഹം...
തിരുവനന്തപുരം:കെഎം ഷാജി​ എംഎൽഎക്കെതിരെ വിജിലൻസ്​ അന്വേഷണത്തിന് സംസ്ഥാന സർക്കാർ​ ഉത്തരവിട്ടു. അഴീക്കോട് സ്കൂളില്‍ ഹയർസെക്കൻഡറി അനുവദിക്കാൻ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ്​  അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.അതേസമയം, തനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് കെഎം ഷാജി എംഎല്‍എ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതിച്ഛായ തകര്‍ന്നത് കൊണ്ടുള്ള പക കൊണ്ടാണ് തനിക്കെതിരെ കേസ്  അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം പറയുന്നു.''എനിക്ക് പ്ലസ്ടു അനുവദിക്കാനുള്ള അവകാശമില്ല. ഒരു ബാച്ചും അനുവദിക്കാനാകില്ല. ഞാന്‍ ഒരു...
എറണാകുളം:കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയാണ്‌ ആശ വർക്കർമാർ. വെറസ് ബാധ സംശയിച്ച് വീടുകളിൽ നിരീക്ഷണത്തിലുള്ളവരുമായി താഴെത്തട്ടിൽ നേരിട്ട്‌ ഇടപെടുന്നത്‌ ആശ വർക്കർമാരാണ്‌. പുറമെനിന്നും ഒരാൾ എത്തിയാൽ അവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുകയും വേണ്ട സഹായങ്ങള്‍ എത്തിക്കുകയും ചെയ്യും. ഭക്ഷണം ആവശ്യമുള്ളവർക്ക്‌ കമ്യൂണിറ്റി കിച്ചണിൽ നിന്നോ മറ്റ്‌ സംവിധാനങ്ങളിൽ നിന്നോ ഭക്ഷണം ലഭ്യമാക്കും. മരുന്ന് ആവശ്യമായി വരുന്നവർക്ക്‌ മെഡിക്കൽ ടീമുമായി ചേർന്ന്...
എറണാകുളം:ലോക്ഡൗണില്‍ പാല്‍ ഉത്പന്നങ്ങള്‍ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സഹായവുമായി നെസ്ലെ. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ ഇനി  നെസ്‌ലെ പ്രൊഡക്റ്റുകള്‍ എത്തും. ആവശ്യക്കാര്‍ക്ക് ഇവിടെ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം. അതേസമയം, 'നെസ്‌ലെ' കമ്പനിയുമായി സഹകരിച്ച്  ജില്ലയിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി പാല്‍ എത്തിക്കുന്ന ജില്ലാ ഭരണകൂടത്തിന്‍റെ പോഷണം' പദ്ധതിയുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നേറുകയാണ്. റെഡി ടു ഡ്രിങ്ക് മില്‍ക്ക് പാക്കറ്റുകളാണ് തദ്ദേശസ്ഥാപനങ്ങള്‍ മുഖേന കുടുംബങ്ങളിലെത്തിക്കുന്നത്. മുതിര്‍ന്ന പൗരര്‍, രോഗികള്‍,...
എറണാകുളം:പൊതുവേ സാമ്പത്തിക പ്രതിസന്ധിയിലായ കെ എസ് ആർ ടി സിയെ ലോക് ഡൗണ്‍ ശരിക്കും തളര്‍ത്തിയിരിക്കുകയാണ്. വരുമാനം നിലച്ച കെഎസ്ആര്‍ടിസി ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം തന്നെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പകുതിയോളം വെട്ടിക്കുറച്ചിരുന്നു. ലോക് ഡൗണ്‍ നിലവില്‍ വന്നതോടെ സര്‍വീസുകള്‍  പൂര്‍ണമായും നിര്‍ത്തുകയും ചെയ്തു. ഇതോടെ വരുമാനത്തില്‍ വന്‍തോതിലാണ് ഇടിവ് ഉണ്ടായിരിക്കുന്നത്. 85 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കിയാല്‍ മാത്രമെ അടുത്ത മാസം...