30 C
Kochi
Sunday, October 24, 2021

Daily Archives: 27th April 2020

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ കൊവിഡ് രോഗികളില്ലാത്ത ജില്ലകള്‍ നാലെണ്ണം. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട് എന്നി ജില്ലകളിലാണ് രോഗബാധിതരില്ലാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഹോട്ട്‍സ്‍പോട്ടുകളിലും റെഡ് സോണിലും മാറ്റം വന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയും കോട്ടയവും റെഡ് സോണാക്കിയതോടെ സംസ്ഥാനത്തെ റെഡ്സോൺ ജില്ലകൾ ആറായി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവയാണ് മറ്റു റെഡ് സോൺ ജില്ലകൾ.ഇടുക്കി ജില്ലയിൽ വണ്ടൻമേട്, ഇരട്ടയാർ, കോട്ടയത്ത് അയ്മനം, വെള്ളൂർ, അയർക്കുന്നം, തലയോലപ്പറമ്പ്...
തിരുവനന്തപുരം: ലോക്​ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. ഇതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ നോർക്കയിൽ റജിസ്റ്റർ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചികിത്സാ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, കേരളത്തിൽ വിദഗ്​ധ ചികിത്സക്ക്​ തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനാവശ്യത്തിന് പോയവര്‍, പരീക്ഷ, ഇൻറര്‍വ്യൂ എന്നിവക്ക്​ പോയവര്‍, കൃഷിപ്പണിക്ക്...
തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക പിന്തുണ ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു.  തിരിച്ചുവരുന്ന പ്രവാസികളുടെ നൈപുണ്യം ഉപയോഗപ്പെടുത്താനുള്ള സ്കീമുകള്‍ ആവിഷ്കരിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളെ തിരികെ നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ വിമാന ടിക്കറ്റ് അടക്കമുള്ള സാമ്പത്തിക ചെലവ്‌...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയത്ത് 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേർ തമിഴ്നാട്ടിൽനിന്നുള്ളവരാണ്. ഒരാൾ വിദേശത്തുനിന്ന് എത്തിയതാണ്. ആറ് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. എന്നാല്‍, ഒരാൾക്ക് എങ്ങനെയാണ് രോഗം വന്നതെന്ന് പരിശോധിക്കുകയാണെന്ന്...
തിരുവനന്തപുരം:കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കൊവിഡ് രോഗികളുടെയും സമ്പർക്കം മൂലം നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ  ഡിജിപിക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.രോഗം ഭേദമായവരോട് തുടര്‍ ചികിത്സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവിശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിൽ നിന്ന് ഫോൺ കോളുകൾ വരുന്നതായി ചൂണ്ടിക്കാട്ടി നിരവധി പേരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കാസർഗോഡ് ജില്ലയിലെ രോഗികളെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചത് ബംഗളുരുവിലുള്ള ഐ കൊന്റൽ...
കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിലെ ആദ്യ കുറ്റപത്രം കൊച്ചിയിലെ  എന്‍ഐഎ കോടതിയിൽ സമർപ്പിച്ചു. അലന്‍ ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി, താഹാ ഫസല്‍ രണ്ടും ഒളിവിൽ കഴിയുന്ന സി പി ഉസ്മാന്‍ മൂന്നാം പ്രതിയുമാണ്. മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണെന്നും സംഘടനയ്ക്കു വേണ്ടി മൂവരും രഹസ്യയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് കഴിഞ്ഞ നവംബർ ഒന്നിന് താഹയെയും അലനെയും അറസ്റ്റ് ചെയ്യുന്നത്....
 ഡൽഹി: ഈ സാമ്പത്തിക വർഷത്തിലെ ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നത് വെല്ലുവിളിയാണെന്നും ധനസമ്പാദനം സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ധനപരമായ നടപടികൾ പ്രധാനമാണെന്നും സർക്കാർ പാക്കേജുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പ്രമുഖ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.2020-21 സാമ്പത്തിക വർഷത്തിലെ 3.5 ശതമാനം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും അതിനപ്പുറം അതിനപ്പുറത്തേക്ക് പോകുന്നത് ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം...
കൊച്ചി: കോട്ടയം ജില്ലയിൽ വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  രോഗികളുടെയും ഹോട്സ്പോട്ടുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് എറണാകുളം–കോട്ടയം ജില്ലാ അതിർത്തി അടയ്ക്കാൻ എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും കോട്ടയത്ത് നിന്ന് അതിർത്തി കടക്കാനോ എറണാകുളത്തേക്ക് പ്രവേശിക്കാനോ അനുവദിക്കില്ലെന്നാണ് കളക്ടർ അറിയിച്ചിരിക്കുന്നത്.കോട്ടയം ജില്ലയിൽ രോഗ ഉറവിടങ്ങൾ വ്യക്തമാകാത്ത സാഹചര്യം നിലനിൽക്കുന്നതും ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്ന് ആറ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്തെ...
മുംബൈ: മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ മ്യുച്വല്‍ ഫണ്ട് വിപണിയെ സഹായിക്കാന്‍ റിസര്‍വ് ബാങ്ക് 50,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. നിഫ്റ്റി ബാങ്ക് 494.50 പോയിൻറ് ഉയർന്ന് 20,081ലും നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 315 പോയിൻറ് ഉയർന്ന് 10,857.55ലുമെത്തി. എൻ‌എസ്‌ഇയിലെ എല്ലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലിക്വിഡിറ്റി കുറയുകയും വന്‍തോതില്‍പണം പിന്‍വലിക്കുകയും ചെയ്തതോടെ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് മ്യൂച്വൽ ഫണ്ടുകൾ വിപണിയില്‍നിന്ന് പിൻവലിച്ചതിനെ തുടർന്നാണ് ആർബിഐയുടെ ഈ നടപടി. വിപണിയിലെ സാഹചര്യം...
ന്യൂഡല്‍ഹി:ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന റാപിഡ് ടെസ്റ്റ് കിറ്റുകളുടെ വില്‍പനയിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം മുഴുവന്‍ കോവിഡിനെതിരെ പൊരുതുമ്പോള്‍ ചില ആളുകള്‍ അധാര്‍മിക വഴികളിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്.  ഇത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.'' ലക്ഷകണക്കിന് വരുന്ന സഹോദരി സഹോദരന്മാര്‍ കൊവിഡില്‍ ബുദ്ധിമുട്ടികൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ കഴിയുന്നത് വിശ്വസിക്കാന്‍ തന്നെ കഴിയുന്നില്ല. ഈ അഴിമതി ഏതൊരു ഇന്ത്യക്കാരനും...