Thu. May 2nd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് നാളെ മുതൽ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇന്നു മുതൽ ഇതുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം.

അതേസമയം, മാസ്ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു. മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

By Binsha Das

Digital Journalist at Woke Malayalam