24 C
Kochi
Tuesday, October 26, 2021

Daily Archives: 10th April 2020

തിരുവനന്തപുരം:സർവീസിലേക്ക് തിരികെ വിളിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ ക്ഷണം നിരസിച്ച് കണ്ണൻ ഗോപിനാഥൻ. രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സർവീസിൽ പ്രവേശിക്കാൻ കണ്ണൻ ഗോപിനാഥനോട് കേന്ദ്രം നിർദ്ദേശിച്ചത്. എന്നാൽ, തിരികെ സർവീസിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കണ്ണൻ കേന്ദ്രത്തിന് മറുപടി നൽകി.ഇപ്പോൾ തിരികെ വിളിക്കുന്നത് കേന്ദ്രം കൂടുതൽ പീഡിപ്പിക്കാനാണെന്നും സർക്കാറിന്റെ പ്രതികാര ബുദ്ധിയാണ് ഇതിന് പിന്നിലെന്നും കണ്ണൻ അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഏർപ്പെടുത്തിയ വിലക്കും...
കാസർഗോഡ്: കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോഡ് ജില്ലയിൽ നിന്ന് ഇന്ന് 14 കൊവിഡ് രോഗികൾ അസുഖം ഭേദമായി ആശുപത്രി വിട്ടു. കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോ​ഗി ഉൾപ്പടെ 14 പേരാണ് രോഗമുക്തരായത്. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് ആറ് പേരും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് എട്ട് പേരുമാണ് ഇന്ന് വീട്ടിലേക്ക് മടങ്ങിയത്. കൊവിഡ് പോസിറ്റീവായി ചികിത്സ തേടിയിരുന്നത്. ഇതിൽ ആദ്യമായാണ് ഇത്രയും പേർ രോ​ഗം ഭേദമായി ആശുപത്രി വിടുന്നത്....
ന്യൂഡൽഹി:   പടര്‍ന്നുപിടിക്കുന്ന കൊവിഡ് വ്യാപനം തടയാന്‍ ഓപ്പറേഷന്‍ 'ഷീല്‍ഡ്' പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച മേഖലയായി കണ്ടെത്തിയ ഡല്‍ഹിയിലെ 21 പ്രദേശങ്ങള്‍ പൂര്‍ണമായും അടയ്‍ക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആരെയും പുറത്തേക്ക് വിടാതെ കര്‍ശന നിയന്ത്രണങ്ങളാണ് ഓപ്പറേഷന്‍ ഷീല്‍ഡിലൂടെ ഏര്‍പ്പെടുത്തുന്നത്.ഈ പ്രദേശങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും നേരിട്ടെത്തി പരിശോധനകള്‍ നടത്തും. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാനും അനുമതിയില്ല....
ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം ചർച്ച ചെയ്യാൻ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ വിപുലമായ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷ വർദ്ധൻ. ഓരോ സംസ്ഥാനങ്ങളിലേയും കൊവിഡ് വ്യാപന തോതും ചികിത്സ സൗകര്യങ്ങളും ആരോഗ്യ മേഖലയിലെ പ്രതിസന്ധികളും യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. ലോക്ക് ഡൗൺ നീട്ടണമോയെന്ന് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിർണ്ണായക തീരുമാനം നാളെ വരാനിരിക്കെയാണ് ഇന്ന് ആരോഗ്യമന്ത്രിമാരുമാരുമായി യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ്...
തിരുവനന്തപുരം:   ജൂൺ ഒന്നിനു തന്നെ സ്കൂളുകൾ തുറക്കുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷകളും മൂല്യനിർണയവും പൂർത്തീകരിക്കാനാണ് അടിയന്തരമായി ശ്രമിക്കുന്നതെന്നും എന്നാൽ ഓൺലൈനായി ഇത് പൂർത്തീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു അറിയിച്ചു.
ഡൽഹി: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധ സമൂഹ വ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ സൂചന. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരിൽ 40 ശതമാനം ആളുകൾക്കും എവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താൻ സാധിക്കാത്തതാണ് സമൂഹവ്യാപനത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ഒപ്പം ന്യൂമോണിയ പോലെയുള്ള കടുത്ത ശ്വാസകോശരോഗങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന ആകെ 50-ൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു എന്നതും മറ്റൊരു വസ്തുതയാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് സമൂഹ...
തിരുവനന്തപുരം:   ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി റോഡില്‍ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കാൻ മൊബൈല്‍ സാനിറ്റൈസേഷന്‍ ബസ് തിരുവനന്തപുരത്ത് നിരത്തിലിറങ്ങി. ഇതിന്റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോൿനാഥ് ബെഹ്റ നിര്‍വ്വഹിച്ചു. തിരുവനന്തപുരത്തിനു പുറമെ മറ്റെല്ലാ ജില്ലകളിലും പോലീസുകാർക്കായി മൊബൈൽ യൂണിറ്റ് സജ്ജമാക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.
ജെറുസലേം:   കൊവിഡ് 19 ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താവുന്ന ആന്റി മലേറിയൽ ഡ്രഗായ ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ നൽകി സഹായിക്കാൻ സന്നദ്ധമായ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്. നേരത്തെ അമേരിക്കയും ബ്രസീലും ഇത്തരത്തിൽ മരുന്ന് നൽകി സഹായിച്ചതിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരുന്നു.
വാഷിങ്‌ടൺ:   ഈ വര്‍ഷം ആഗോള സാമ്പത്തിക അവസ്ഥ എക്കാലത്തെയും താഴ്‍ന്ന നിലയിലേക്ക് കൂപ്പുകുത്തുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടാവുന്ന ഇടിവ് 1930 ലെ ആഗോള മാന്ദ്യത്തേക്കാള്‍‍ കനത്തതാവും എന്നാണ് മുന്നറിയിപ്പ്. 2021 ല്‍ മാത്രമാവും നേരിയ തോതിലെങ്കിലും സാമ്പത്തിക നിലയില്‍ മാറ്റമുണ്ടാവുകയെന്നും ഐഎംഎഫ് പ്രതിനിധി ക്രിസ്റ്റലിന ജോര്‍ജിവ പറഞ്ഞു.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങളും ലോക്ക്ഡൌണുമാണ് മാന്ദ്യത്തിന് കാരണമാകുക. ബാങ്കിംഗ്, വ്യവസായം,...
റോം:   ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം തൊണ്ണൂറ്റി അയ്യായിരം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി പതിനഞ്ച് ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറ്റലിയെയും സ്പെയിനിനെയും മറികടന്ന് പല രാജ്യങ്ങളിലും മരണനിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.അമേരിക്കയില്‍ ആയിരത്തി എഴുന്നൂറ്റി അമ്പത്തി ഏഴ് പേരും ഫ്രാന്‍സില്‍ ആയിരത്തി മുന്നൂറ്റി നാൽപ്പത്തി ഒന്ന് പേരും ബ്രിട്ടനില്‍ എണ്ണൂറ്റി എൺപത്തി ഒന്ന് പേരുമാണ് ഇന്നലെ മരിച്ചത്....