Daily Archives: 23rd April 2020
തിരുവനന്തപുരം:
സ്പ്രിംക്ളർ വിവാദത്തെക്കുറിച്ച് വിശദാംശങ്ങൾ തേടി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനുമായി ഇന്നലെ ചർച്ച നടത്തിയിരുന്നുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിസന്ധിഘട്ടം കഴിഞ്ഞാൽ മുന്നണിയിൽ വിഷയം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സ്പ്രിംക്ളർ ഇടപാട് പാർട്ടി ചർച്ച ചെയ്തിരുന്നില്ലെന്നും അതിനുള്ള സമയം അപ്പോൾ ഉണ്ടായിരുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. എങ്കിലും, ദേശീയ തലത്തിൽ ഡാറ്റാ സുരക്ഷയെക്കുറിച്ചും, വിവരച്ചോർച്ചയെക്കുറിച്ചുമുള്ള ഇടത് നയത്തിന് വിരുദ്ധമായി കരാറിൽ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം:
ഒരു കൊവിഡ് രോഗികൾ പോലും കഴിഞ്ഞദിവസങ്ങളിൽ ചികിത്സയിൽ ഇല്ലാതിരുന്നതിനെ തുടർന്ന് ഗ്രീൻ സോൺ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ഇടുക്കി കോട്ടയം ജില്ലകളെ വീണ്ടും ഓറഞ്ച് സോണിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് ഇവിടെ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. ഇതോടെ സംസ്ഥാനത്തെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകൾ റെഡ് സോണിലും മറ്റ് 10 ജില്ലകളും ഓറഞ്ച് സോണിലും ആയി. റെഡ്സോണായി...
ഡൽഹി:
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,390 ആയി. അതേസമയം, ഇന്നുവരെയുള്ള കണക്കുപ്രകാരം 12 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസമായി പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗവ്യാപനത്തെ പിടിച്ചുനിര്‍ത്താനും കുറയ്ക്കാനും സാധിച്ചുവെന്ന് പരിസ്ഥിതി വകുപ്പ് സെക്രട്ടറി സികെ മിശ്രയും പറഞ്ഞു. ഇരട്ടിക്കല്‍ നിരക്കിനുള്ള കാലയളവ് വർധിപ്പിക്കാൻ കഴിഞ്ഞെങ്കിലും ...
തിരുവനന്തപുരം:
ഇടുക്കിയില്‍ നാലുപേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇവരില്‍ നാലുപേര്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നും രണ്ട് പേർ വിദേശത്ത് നിന്നും വന്നവരാണ്. സമ്പര്‍ക്കം മൂലമാണ് നാലുപേര്‍ക്ക് രോഗബാധയുണ്ടായത്. അതേസമയം, ഇന്ന് എട്ട് പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 129 പേര് മാത്രമാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
തിരുവനന്തപുരം:കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും ഡാറ്റ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് കെെമാറിയെന്ന വിവാദം ചൂടുപിടിക്കുമ്പോള്‍ സര്‍ക്കാരിന് അതൃപ്തി അറിയിച്ച് സിപിഐ. സ്പ്രിംക്ലര്‍ വിവാദത്തില്‍ നേരത്തെ തന്നെ തങ്ങളുടെ നിലപാട് ജനയുഗം പത്രത്തിലൂടെ സിപിഐ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതൃപ്തി അറിയിച്ചിരിക്കെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.എകെജി സെന്ററിലെത്തിയ കാനം രാജേന്ദ്രൻ സിപിഐയുടെ ഡേറ്റ നയത്തിന് വിരുദ്ധമായ കരാർ ഒപ്പിടാൻ പാടില്ലായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണനെ നിലപാട്...
ബീജിംഗ്:
അമേരിക്ക ഫണ്ട് വെട്ടിക്കുറച്ചതിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് കൊവിഡ് പ്രതിരോധത്തിനായി മൂന്ന് കോടി ഡോളര്‍ അനുവദിച്ച് ചൈന. വികസ്വര രാഷ്ട്രങ്ങളിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനാണ് ഫണ്ട് അനുവദിക്കുന്നതെന്ന് വ്യക്തമാക്കി ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിങാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.ലോകാരോഗ്യ സംഘടന കൊവിഡ് വിഷയത്തില്‍ ചൈനയ്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്നും കൊവിഡ് പ്രതിരോധത്തിനായി കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫണ്ട് വെട്ടിക്കുറച്ചത്. അമേരിക്ക വര്‍ഷം തോറും 40-50 കോടി ഡോളര്‍ നല്കുമ്പോള് ചൈന വെറും...
ഡൽഹി:
കൊറോണവൈറസ് വൈറസ് വ്യാപനം മൂലം വിപണികളും വ്യവസായ ശാലകളും അടഞ്ഞുകിടക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനും രണ്ടാം സാമ്പത്തിക പാക്കേജിന് നിർദ്ദേശങ്ങൾ തയ്യാറാക്കാനുമായി രണ്ടു ദിവസത്തെ സാമ്പത്തിക ഉപദേശക സമിതിയോഗം ഡൽഹിയിൽ ആരംഭിച്ചു. നാളെ യോഗം അവസാനിച്ച ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രധാനമന്ത്രിയെ കാണും. ഞായറാഴ്ചയോടെ രണ്ടാം സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും സാമ്പത്തിക രംഗത്തെ പൊതുസ്ഥിതി യോഗത്തിൽ അവലോകനം ചെയ്യും. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 1.9 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ. തൊഴിൽ നഷ്ടങ്ങൾ...
ന്യൂഡല്‍ഹി:
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) വര്‍ദ്ധിപ്പിച്ച നടപടി മരവിപ്പിച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.കഴിഞ്ഞ മാസമാണ് ഡി എ 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഈ വര്‍ഷം ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനം.ഇതിനുപുറമെ, 2021 ജനുവരിയില്‍ ഉണ്ടാകേണ്ട ഡിഎ വര്‍ദ്ധനയും മരവിപ്പിച്ചിട്ടുണ്ട്. അതേസമയം, നിലവില്‍ നല്കുന്ന ഡി എ തുടര്‍ന്നും നല്‍കും.
തിരുവനന്തപുരം:
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിക്കാന്‍ സംസ്ഥാന സർക്കാർ നോർക്കയെ ചുമതലപ്പെടുത്തി. അയയ്ക്കേണ്ട മരുന്നുകള്‍ പ്രവാസികളുടെ ബന്ധുക്കള്‍ക്ക് റവന്യു വകുപ്പിലോ, ജില്ലാ മെഡിക്കല്‍ ഓഫീസിലോ, പോലീസ് സ്റ്റേഷനിലോ ഏൽപ്പിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ഇതിന് മുൻപായി കൊച്ചിയിലുള്ള കസ്റ്റംസ് ഡ്രഗ്സ് ഇന്‍സ്പെക്ടറില്‍ നിന്നും രേഖകള്‍ സമര്‍പ്പിച്ച് എന്‍ഒസി വാങ്ങേണ്ടാതാണ്.മരുന്നുകൾ നോര്‍ക്ക കാര്‍ഗോ വഴിയാണ് പ്രവാസികളിലേക്ക് എത്തിക്കുന്നത്. കാര്‍ഗോ വഴി എത്തുന്ന മരുന്ന് വിമാനത്താവളത്തില്‍ നിന്ന് ബന്ധപ്പെട്ട പ്രവാസി തന്നെ കൈപ്പറ്റണമെന്നും മരുന്നുകള്‍...
വാഷിങ്ടൺ:
ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. 2 മാസത്തേക്കു പുതിയ ഗ്രീൻ കാർഡ് അനുവദിക്കില്ല. അതുകഴിഞ്ഞ് വേണ്ടി വന്നാൽ വിലക്ക് പുതുക്കിയേക്കും.തൊഴിൽ വിസയിലെത്തുന്ന താത്കാലിക ജീവനക്കാരെ തീരുമാനം ബാധിക്കില്ല. അമേരിക്കന്‍ സമ്പദ്ഘടന തുറക്കുന്നതോടെ തൊഴിലില്ലാത്ത സ്വന്തം പൗരന്മാര്ക്ക് ആദ്യ ജോലി സാധ്യതകള്‍ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചുകൊണ്ട് വ്യക്തമാക്കി.