25.5 C
Kochi
Saturday, October 16, 2021

Daily Archives: 4th April 2020

മുംബൈ:   കൊറോണ വൈറസ് വ്യാപനം തടയാനായി ഏപ്രിൽ പതിനാലുവരെ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൌൺ മുംബൈയിൽ നീട്ടിയേക്കും. ലോക്ക്ഡൌൺ മുംബൈയിൽ നീട്ടാനുള്ള തീരുമാനം ജനങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച പറഞ്ഞതായി ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ടു ചെയ്തു.മുംബൈയിൽ ലോക്ക്ഡൌൺ നീട്ടാനിടയുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപ്പെ പറഞ്ഞിരുന്നു. മുംബൈയിലും മറ്റു ടൌണുകളിലും ലോക്ക്ഡൌൺ രണ്ടാഴ്ചകൂടെ നീട്ടിയേക്കും എന്നായിരുന്നു മന്ത്രി പറഞ്ഞത്.മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇതുവരെ 537...
ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ നിർത്തലാക്കിയ ട്രെയിൻ ഗതാഗതം ഏപ്രിൽ പതിനഞ്ചോടെ പുനഃസ്ഥാപിച്ചേക്കും. മാർച്ച് ഇരുപത്തിനാലിനാണ് ട്രെയിൻ ഗതാഗതം പൂർണ്ണമായും നിർത്തലാക്കിയത്.രാജധാനി, ശതാബ്ദി, തുരന്തോ, തേജസ്, വന്ദേ ഭാരത് എന്നീ ട്രെയിനുകളും ലോക്കൽ ട്രെയിനുകളും ഏപ്രിൽ പതിനഞ്ചുമുതൽ പുനരാരംഭിച്ചേക്കും.
ബെംഗളൂരു:   കൊവിഡ് 19 ബാധയെത്തുടർന്ന് രാജ്യത്ത് ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയിൽ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ തൊഴിലാളികളോട് അഭ്യർത്ഥിച്ചു.സാമൂഹിക അകലം പാലിക്കേണ്ടുന്നതിനാൽ ജോലിയ്ക്ക് എത്താൻ കഴിയാത്ത ആയമാരുടേയും വീട്ടുജോലിക്കാരുടേയും ഡ്രൈവർമാരുടേയും ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് തൊഴിലുടമകളോട് മുഖ്യമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.അത്തരമൊരു നടപടി ഈ ദുർഘടദിനങ്ങൾ തരണം ചെയ്യാൻ പാവപ്പെട്ടവർക്ക് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു
ആലപ്പുഴ:   മാധ്യമപ്രവര്‍ത്തകര്‍ ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണെന്ന് കായംകുളം എം എൽ എ യു എ പ്രതിഭ. കായംകുളം എംഎല്‍എയായ പ്രതിഭയും പ്രാദേശിക ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മിലുള്ള പോര് ചില മാധ്യമങ്ങൾ വാർത്തയാക്കിയതിനെതിരെയാണ് പ്രതിഭ പ്രതികരിച്ചത്. മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് ഒരു വീഡിയോയിൽ എം എൽ എ ഉന്നയിക്കുന്നത്. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നാണ് മാധ്യമപ്രവർത്തകരോട് എം എൽ എ പറയുന്നത്....
ഇടുക്കി:   ഇടുക്കി ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച, ഡല്‍ഹിയില്‍ നിന്നെത്തിയ തൊടുപുഴ കുമ്പംകല്ല് സ്വദേശി മാര്‍ച്ച് 21 ന് ഡല്‍ഹിയില്‍ നിന്ന് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സിന്റെ എസ്-5 കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര തിരിച്ച് 23 ന് രാവിലെ 9 ന് ആലുവാ റെയില്‍വേ സ്റ്റേഷനില്‍ എത്തി. 9.30 ക്ക് ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് ഓര്‍ഡിനറി ബസില്‍ കയറി 10.30 ക്ക് എത്തി. 10.45 ന് തുഷാരം പ്രൈവറ്റ് ബസില്‍...
കണ്ണൂർ:   മലയാളി യുവാവ് കൊവിഡ് 19 ബാധിച്ച് സൌദി അറേബ്യയിൽ മരിച്ചു. കണ്ണൂർ പാനൂർ സ്വദേശി ഷബ്‌നാസാണ് മരിച്ചത്. ഇരുപത്തിയെട്ടു വയസ്സായിരുന്നു. മമ്മുവിന്റെയും ഫൗസിയയുടെയും മകനാണ്. ജനുവരി അഞ്ചിനാണ് ഷഹനാസുമായുള്ള വിവാഹം നടന്നത്. മാർച്ച് പത്തിന് ഷബ്‌നാസ് സൌദിയിലേക്കു തിരിച്ചുപോയി.
കൊച്ചി:   ലോക്ക്ഡൌൺ കാലത്തെ നിബന്ധനകൾ ലംഘിച്ച് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ നാല്പതുപേരെ കൊച്ചിയിൽ പോലീസ് അറസ്റ്റുചെയ്തു. ഇതിൽ രണ്ടു സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.ലോക്ക്ഡൌണുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള എപ്പിഡെമിക്സ് ഡിസീസസ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുപ്രകാരമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് നിയമം ലഘിച്ച് നടക്കുന്നവരെ പോലീസ് കണ്ടെത്തിയത്. വിലക്കിയിട്ടും ഇവർ പിന്നീടും പുറത്തിറങ്ങി...
ബംഗളൂരു:   മംഗളൂരുവിലെ ആശുപത്രികളിൽ കേരളത്തിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന വിവാദ ഉത്തരവ്​ കർണ്ണാടക പിൻവലിച്ചു. ഇതു സംബന്ധിച്ച നിർദ്ദേശം ആശുപത്രികൾക്ക് രേഖാമൂലം നൽകുകയും ചെയ്തു.കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുന്ന സമയത്താണ് കേരളത്തിൽ നിന്നുള്ള രോഗികൾക്ക് കർണ്ണാടക വിലക്കേർപ്പെടുത്തിയത്.അതിർത്തികൾ തുറന്ന് ഗതാഗതം അനുവദിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണ്ണാടക സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.
ന്യൂഡൽഹി:   ഏപ്രിൽ മുപ്പതുവരെ എല്ലാ ബുക്കിങ്ങുകളും എയർ ഇന്ത്യ നിർത്തിവെച്ചു. ലോക്ക്ഡൌൺ ഏപ്രിൽ പതിനാലിനു ശേഷവും നീളുമോയെന്നതിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനു കാത്തിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.രേഖാമൂലമുള്ള നിർദ്ദേശങ്ങൾക്കായി എയർ ഇന്ത്യ കാത്തിരിക്കുകയാണ്. നിലവിൽ, ഏപ്രിൽ പതിനാലുവരെ ആഭ്യന്തര - അന്താരാഷ്ട്ര സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.
#ദിനസരികള്‍ 1083   കോടി സൂര്യനുദിച്ചാലും ഒഴിയാത്തൊരു കൂരിരുൾ തുരന്നു സത്യം കാണിക്കും സയൻസിന്നു തൊഴുന്നു ഞാൻ.വെളിച്ചം മിന്നൽ ചൂടൊച്ച ഇവയ്ക്കുള്ളിൽ മറഞ്ഞിടും അത്ഭുതങ്ങൾ വെളിക്കാക്കും സയൻസിന്നു തൊഴുന്നു ഞാൻ.ഇരുട്ടുകൊണ്ടു കച്ചോടം നടത്തുന്ന പുരോഹിതർ കെടുത്തീട്ടും കെടാതാളും സയൻസിന്നു തൊഴുന്നു ഞാൻ.കീഴടക്കി പ്രകൃതിയെ മാനുഷന്നുപകർത്രിയായ്‌ കൊടുപ്പാൻ വൈഭവം പോന്ന സയൻസിന്നു തൊഴുന്നു ഞാൻ.കൃഷി കൈത്തൊഴിൽ കച്ചോടം രാജ്യഭാരമതാദിയെ പിഴയ്ക്കാതെ നയിക്കുന്ന സയൻസിന്നു തൊഴുന്നു ഞാൻ.ബുക്കുകൾക്കും പൂർവ്വികർക്കും മർത്ത്യരെ ദാസരാക്കിടും സമ്പ്രദായം തകർക്കുന്ന സയൻസിന്നു തൊഴുന്നു ഞാൻ.അപൗരുഷേയ വാദത്താൽ അജ്ഞ വഞ്ചന ചെയ്തിടും മതങ്ങളെ തുരത്തുന്ന സയൻസിന്നു തൊഴുന്നു ഞാൻ.സ്വബുദ്ധിവൈഭവത്തെത്താൻ ഉണർത്തി നരജാതിയെ സ്വാതന്ത്ര്യോൽകൃഷ്ടരാക്കുന്ന സയൻസിന്നു തൊഴുന്നു ഞാൻ.എത്ര തന്നെ അറിഞ്ഞാലും അനന്തം അറിവാകയാൽ എന്നുമാരായുവാൻ ചൊല്ലും സയൻസിന്നു തൊഴുന്നു ഞാൻ.സയൻസാൽ...