24 C
Kochi
Tuesday, October 26, 2021

Daily Archives: 28th April 2020

ന്യൂഡല്‍ഹി:കൊവിഡ് പ്രതിരോധത്തിന് പ്ലാസ്മ തെറാപ്പി ഫലപ്രദമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്ലാസ്മ തെറാപ്പി പരീക്ഷണ ഘട്ടത്തിലാണെന്നും ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. അനുമതിയില്ലാതെ ആരും പ്ലാസ്മ തെറാപ്പി പരീക്ഷിക്കരുതെന്നും കേന്ദ്ര നിര്‍ദേശം നല്‍കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്  ഇതുസംബന്ധിച്ച് പഠനം നടത്തുന്നുണ്ടെന്നും  ലവ് അഗര്‍വാള്‍ അറിയിച്ചു. 
കാസർഗോഡ് :   ജില്ലയിലെ കൊവിഡ് രോഗ ബാധിതരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് അന്വേഷണം ആരംഭിച്ചു. വിവരച്ചോർച്ച ഗൗരവമുള്ള വിഷയമാണെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. രോഗം ഭേദമായവരോട് തുടര്‍ ചികിത്സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിൽ നിന്ന് നിരന്തരം ഫോൺ കോളുകൾ വരുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.ഇതേ തുടർന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കൊവിഡ് രോഗികളുടെയും സമ്പർക്കം മൂലം നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ ചോർന്ന...
തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി അനുസരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഹെെക്കോടതി ഉത്തരവ് എപ്പോഴും സര്‍ക്കാര്‍ അനുസരിക്കേണ്ടതാണ്. കോടതി വിധി വിശദമായി പരിശോധിക്കും.  വിധിക്ക് മേല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഇപ്പോള്‍ കഴിയില്ല. നിയമപരമായി എന്തെങ്കിലും വഴികളുണ്ടെങ്കില്‍ അത് പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ജീവനക്കാരുടെ 6 ദിവസത്തെ  ശമ്പളം 5 മാസത്തേക്കു പിടിക്കാനുള്ള സർക്കാർ ഉത്തരവാണ് ഇന്ന് ഹെെക്കോടതി...
തിരുവനന്തപുരം:പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം എപ്പോള്‍ അനുവദിച്ചാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികൾ തിരികെ വരുമ്പോൾ ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങൾക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രാഥമിക കണക്കനുസരിച്ച്  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലേക്കാണ് കൂടുതൽ പേരെത്തുക. ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുൻപ് തന്നെ ലഭ്യമാക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും വിദേശകാര്യ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര് മൂന്നു പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  പോസിറ്റീവായ രണ്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കണ്ണൂരും കാസർകോട്ടും രണ്ട് പേർ വീതം ഇന്ന് രോഗമുക്തരായി.ഇതുവരെ 485 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്....
ഡൽഹി: രാജ്യത്തെ കൊവിഡ് മരണ നിരക്കും, രോഗബാധിതരുടെ എണ്ണവും ഉയരുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേർക്ക് വൈറസ് ബാധ മൂലം ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. ഇതു വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. മരണത്തിലെ 80% മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ദില്ലി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.കരുതലോടെ മാത്രമേ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താവു എന്നാണ് സർക്കാർ നിയോഗിച്ച ഗവേഷണ സമിതി...
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ മൂന്നാർ, ഇടവെട്ടി, കരുണാപുരം പഞ്ചായത്തുകൾ,  പാലക്കാട് ജില്ലയിലെ ആലത്തൂർ, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി നഗരസഭ, മലപ്പുറത്തെ കാലടി എന്നീ പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ചേർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് അതിർത്തിയിൽ കർശന പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കോട്ടയം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാര്യങ്ങൾ ഒന്നുകൂടി ഗൗരവത്തോടെ പരിശോധിക്കുമെന്നും പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ മറ്റ്...
കാസർഗോഡ്: 89 കൊവിഡ് രോഗികൾ ചികിത്സയിൽ ഉണ്ടായിരുന്ന കാസർഗോഡ് ജനറൽ ആശുപത്രിയിലെ അവസാന രോഗിയും ഇന്ന് ആശുപത്രി വിട്ടു. വിദ്യാനഗർ സ്വദേശിക്കാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിടാൻ സാധിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയാണ് കാസർഗോഡ് ജനറൽ ആശുപത്രി.കൊവിഡ് വാർഡുകൾ ശൂന്യമായതോടെ ആശുപത്രി കെട്ടിടവും ഉപകരണങ്ങളും അണു നശീകരണം നടത്തിയ ശേഷം ഒരാഴ്ചക്കകം പഴ നിലയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കാസർഗോഡ് ജില്ലയിൽ ഇതുവരെ 165 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 160 പേർക്ക് രോഗം...
ദുബായ്:പ്രമുഖ ഇന്ത്യൻ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബിആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ നിർദ്ദേശം. അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുമായി രാജ്യം വിട്ടതിനെ തുടര്‍ന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഷെട്ടിയുടെ അക്കൗണ്ടും, കുടംബാംഗങ്ങളുടെ അക്കണ്ടും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള അക്കൗണ്ടും മരവിപ്പിക്കാനാണ് മറ്റു ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതൊപ്പം അദ്ദേഹത്തിന്‍റെ കമ്പനിയിലെ മാനേജര്‍മാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും...
സ്വിറ്റ്സർലൻഡ്: കൊവിഡ് കാലം കഴിഞ്ഞ് ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഒരു മത്സരത്തില്‍ അഞ്ച് പകരക്കാരെ അനുവദിക്കാന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ ആലോചിക്കുന്നു.കൊവിഡ് മഹാമാരിയെ തുടർന്ന് ലോകമെങ്ങുമുള്ള ഫുട്ബോൾ ടൂർണമെന്റുകൾ എല്ലാം മുടങ്ങിക്കിടക്കുയാണ്. ഇനി ഈ മത്സരങ്ങളെല്ലാം ഒരുമിച്ച് പുനരാംഭിക്കുമ്പോൾ താരങ്ങൾക്കുണ്ടാകുന്ന അമിത ഭാരം ലഘൂകരിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് അഞ്ച് സബ്സ്റ്റിറ്റിയൂഷനെക്കുറിച്ച് ആലോചിക്കുന്നതെന്ന് ഫിഫ പറയുന്നു. ഈ മാറ്റം അടുത്തവർഷം ഡിസംബർ വരെ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും ഫിഫ വ്യക്തമാക്കി. നിലവില്‍ ഒരു മത്സരത്തില്‍ മൂന്നു...