25.5 C
Kochi
Saturday, October 16, 2021

Daily Archives: 8th April 2020

മുംബൈ:   കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ മുഖാവരണം നിർബന്ധമാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഉത്തരവ് വന്നത്. പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവരും മുഖാവരണം ധരിക്കണമെന്ന് മുംബൈ കോർപ്പറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.തെരുവുകൾ, ആശുപത്രികൾ, ഓഫീസുകൾ, മാർക്കറ്റുകൾ മുതലായ പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്ന ഏതൊരു വ്യക്തിയും മുഖാവരണം ധരിക്കണമെന്നാണ് ഉത്തരവ്.
മുംബൈ:   മഹാരാഷ്ട്രയിലെ മുംബൈയിൽ ലോക്ക്ഡൌൺ ഏപ്രിൽ മുപ്പതുവരെ നീട്ടാൻ സാദ്ധ്യതയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ നീട്ടിയേക്കുമെന്ന് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞതായിട്ടാണ് വാർത്ത.പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ച 21 ദിവസത്തെ ലോക്ക്ഡൌൺ ഏപ്രിൽ 14 നു തീരും. പക്ഷേ മുംബൈയിൽ വൈറസ് വ്യാപനം ദിനം‌പ്രതി വർദ്ധിക്കുകയാണ്.കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം മഹാരാഷ്ട്രയിൽ ആയിരത്തിലധികം കൊവിഡ് രോഗികളുണ്ട്. 64 പേർ ഇതിനകം മരിച്ചിട്ടുണ്ട്.
തിരുവനന്തപുരം:   കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. ഇതിനായി കാസർകോട് മെഡിക്കൽ കോളേജിൽ പുതുതായി 273 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുവാദം നൽകി. ആ തസ്തികകളിൽ പകുതിയിലും ഉടൻ നിയമനം നടത്തുമെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രതിവര്‍ഷം 14.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയിൽ 24 മണിക്കൂറും...
ബെംഗളൂരു:   കൊവിഡ് 19 ബാധയെത്തുടർന്ന് കർണ്ണാടകയിൽ ഒരാൾ കൂടി മരിച്ചു. കർണ്ണാടകയിൽ രേഖപ്പെടുത്തുന്ന അഞ്ചാമത്തെ മരണം ആണിത്. കലബുർഗിയിലാണ് അറുപത്തിയഞ്ചുവയസ്സുകാരൻ മരിച്ചത്. ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീടാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.കർണ്ണാടകയിൽ 181 പേർക്ക് കൊവിഡ് രോഗബാധയുണ്ടായിരുന്നു. ഇതിൽ 28 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
കാസർകോട്:   കേരള കർണ്ണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും നിയമിച്ച മെഡിക്കൽ സംഘം എത്തി. ഇനി മുതൽ ഇവർ നൽകുന്ന രോഗികൾക്ക് മാത്രമേ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തി ചികിത്സ തേടാനാകൂ. കേരളത്തിലേക്കുള്ള അതിർത്തി കർണ്ണാടക അടച്ച വിഷയത്തിൽ ധാരണയായി എന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതിന് പിന്നാലെയാണ് മെഡിക്കൽ സംഘത്തിനെ നിയമിക്കുന്നത്. രോഗികളെയും കൊണ്ടുള്ള വാഹനങ്ങൾ തലപ്പാടിയിലൂടെ ആയിരിക്കും കടത്തിവിടുക.
ബഹറിൻ:   കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹറിനിൽ ഈ വര്‍ഷം അവസാനം വരെ നീളുന്ന ദീര്‍ഘമായ പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുന്നതാണ് ഈ പ്രഖ്യാപനം.രാജ്യത്ത് 55,000 അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് അധികൃതരുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് കൂടാതെ വ്യാഴാഴ്ച രാത്രി മുതല്‍ എല്ലാവരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് വ്യവസായ-വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി...
ന്യൂയോർക്ക്:   കോ​വി​ഡ്-19 ബാധിച്ച് നാ​ലു മ​ല​യാ​ളി​ക​ൾ വി​ദേ​ശ​ത്തു മ​രി​ച്ചു. ഇ​തോ​ടെ, രാജ്യത്തി​നു പു​റ​ത്ത് മ​രിക്കുന്ന മ​ല​യാ​ളി​ക​ളുടെ എണ്ണം 24 ആ​യി.ഫി​ല​ഡ​ൽ​ഫി​യ​യി​ൽ താ​മ​സി​ക്കു​ന്ന കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല സ്വ​ദേ​ശി ലാ​ലു​പ്ര​താ​പ് ജോ​സ് (64), ന്യൂ​യോ​ർ​ക്ക് ഹൈ​ഡ് പാ​ർ​ക്കി​ൽ, തൊ​ടു​പു​ഴ ക​രി​ങ്കു​ന്നം മ​റി​യാ​മ്മ മാ​ത്യു (80), ന്യൂ​യോ​ർ​ക്ക് റോ​ക്‌​ലാ​ൻ​ഡി​ൽ, തൃ​ശൂ​ർ സ്വ​ദേ​ശി ടെ​ന്നി​സ​ൺ പ​യ്യൂ​ർ(82), ടെക്സാ​സ്സി​ൽ, കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി വേ​ളം​കോ​ട് ഞാ​ളി​യ​ത്ത് റി​ട്ട. ല​ഫ്. ക​മാ​ൻ​ഡ​ർ സാ​ബു എ​ൻ ജോ​ണി​ന്റെ മ​ക​ൻ പോ​ൾ (21)...
തിരുവനന്തപുരം:   ലോക്ക്ഡൌണിനെത്തുടര്‍ന്ന് മുടങ്ങിയ എസ്എസ്എൽസി ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ലോക് ഡൗണിനു ശേഷം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പരീക്ഷയിലും സ്കൂൾ തുറക്കലിലും അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അനുസരിച്ചായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മൂന്ന് എണ്ണമാണ് ഇനി ബാക്കി ഉള്ളത്. എന്നാല്‍ രോഗബാധ കൂടുതലുള്ള കാസർകോട് അടക്കമുള്ള ഹോട്ട് സ്പോട്ട് ജില്ലകളിൽ ഇളവ് നൽകുന്നതിലാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. ലോക്ക് ഡൗണിൽ പരീക്ഷാനടത്തിപ്പിന്...
ന്യൂഡൽഹി:   കൊവിഡ് 19 വെെറസ് ബാധയേറ്റ് ലോകത്താകമാനം മരിച്ചവരുടെ എണ്ണം എണ്‍പത്തി രണ്ടായിരം പിന്നിട്ടു. പതിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്.യുഎസ്സില്‍ ഓരോ ദിവസം ചെല്ലുംതോറും സ്ഥിതി വഷളാകുകയാണ്. 24 മണിക്കൂറിനിടെ ആയിരത്തി തൊള്ളായിരത്തി എഴുപത് പേരാണ് യുഎസ്സില്‍ വെെറസ് ബാധ കാരണം മരിച്ചത്. മരിച്ചവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു. ഇതോടെ കേരളത്തിന് പുറത്ത് മരിച്ച മലയാളികള്‍ 21 ആയി....
കൊച്ചി ബ്യൂറോ:   മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ കടുത്ത ആശങ്കയിലാണ് കേന്ദ്ര ആരോഗ്യവകുപ്പ്. കഴിഞ്ഞ നാല് ദിവസം തുടർച്ചയായി നൂറിലേറെ പേർക്കാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം ഇന്ത്യയിൽ നാലായിരത്തി മുന്നൂറ്റി പന്ത്രണ്ട് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 149 പേർ മരണപ്പെട്ടിട്ടും ഉണ്ട്.ഗുജറാത്തിലെ ജാംനഗറിൽ 14 മാസം പ്രായമായ കുഞ്ഞ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. എവിടെ നിന്നാണ് കുട്ടിക്ക് രോഗം വന്നതെന്ന...