Daily Archives: 18th April 2020
കൊച്ചി:
കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരണത്തിനായി സംസ്ഥാനത്ത് എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളില്‍ ലാബ് സൗകര്യമൊരുക്കി. എറണാകുളം മെഡിക്കല്‍ കോളേജിന് ഐസിഎംആര്‍ അനുമതി ലഭിച്ചിട്ടുണ്ട്, മറ്റ് മൂന്നിടങ്ങളിൽ ഉടൻ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഓഫീസ് വ്യക്തമാക്കി.നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്, തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, മലബാര്‍...
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നല്കി സഹായിച്ച ഇന്ത്യയോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാന്. ഇന്ത്യയിലെ അഫ്ഗാന് നയതന്ത്രപ്രതിനിധി താഹിര്‍ ക്വാഡിറിയാണ് സഹായം നല്കിയ ഇന്ത്യയ്ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നതായി ട്വിറ്ററില്‍ കുറിച്ചത്. ഒരു ലക്ഷം പാരസെറ്റമോള്‍, അഞ്ച് ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്നിവയാണ് ഇന്ത്യ അഫ്ഗാനിലേക്ക് അയച്ചത്. മരുന്നുകള്‍ നല്‍കുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
വാഷിംഗ്ടൺ:
കൊവിഡ് വെെറസിനെതിരെയുള്ള പോരാട്ടത്തിനായി പാകിസ്താന് 8.4 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് അമേരിക്ക. പാകിസ്താനിലെ അമേരിക്കൻ അംബാസഡർ പോൾ ജോൺസാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക എട്ട് ദശലക്ഷം ഡോളറിലധികം സംഭാവന നൽകികൊണ്ട് രാജ്യവ്യാപകമായി കോവിഡ് വൈറസ് വ്യാപിക്കുന്നത് തടയുന്നതിനും ദുരിതബാധിതരായ ആളുകളെ പരിചരിക്കുന്നതിനും പാകിസ്താൻ സർക്കാരുമായി സഹകരിക്കുന്നുവെന്ന് പോൾ ജോൺസ് വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. പാകിസ്താനിലെ കൊവിഡ് വൈറസ് ഹോട്ട്സ്പോട്ടുകളിൽ മൂന്ന് പുതിയ മൊബൈൽ ലാബുകൾ ആരംഭിക്കുന്നതിന് മൊത്തം...
ലോകത്താകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തിരണ്ടര ലക്ഷം കടന്നു. മരണ സംഖ്യ 1,54,266 ആയി. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇന്നലെ മാത്രം രണ്ടായിരത്തി 466 മരണമാണ് അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്തതത്. ബ്രിട്ടനിൽ മരണസംഖ്യ പതിനയ്യായിരത്തോട് അടുക്കുകയാണ്. ഇന്നലെ മാത്രം 846 മരണമാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യയിൽ നേരിയ കുറവ് വന്നത്....
ഡൽഹി:
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,378 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 991 പുതിയ കൊവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3,205 ആയി. 194...
മലപ്പുറം:
കൊവിഡ് രോഗം ഭേദമായി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു 85 കാരൻ മരിച്ചു. മലപ്പുറം കീഴാറ്റൂർ കരിയമാട് സ്വദേശി വീരാൻകുട്ടിയാണ് മരിച്ചത്. അവസാനം നടത്തിയ ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. കൊവിഡ് ബാധ മൂലമല്ല ഇയാൾ മരണപ്പെട്ടതെന്നും മറ്റ് അസുഖങ്ങളാണ് മരണ കാരണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. വൃക്ക രോഗമടക്കമുള്ള അസുഖങ്ങളുള്ളതിനാല്‍ മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു ഇദ്ദേഹം. മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായിരുന്നു എന്നും ആശുപത്രി അധികൃതർ...
മുംബൈ:
ജസ്ലോക് ആശുപത്രിയിലെ 26 പേർ ഉൾപ്പെടെ 28 നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ വൈറസ് ബാധിക്കുന്ന മലയാളി നഴ്സുമാരുടെ എണ്ണം 111 ആയി. 2 നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്ന നഴ്സുമാർക്കിടയിൽ നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് ഇന്നലെ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷങ്ങൾ ഇല്ലാതിരുന്നതിനാൽ ഡ്യൂട്ടിയിൽ തിരിച്ച് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.52 മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച മുംബൈ സെന്‍ട്രലിലെ വോക്കാര്‍ഡ് ആശുപത്രിയിൽ ഇന്നലെ...
#ദിനസരികള് 1097
എഴുത്തില്‍, അല്ലെങ്കില്‍ എന്തിനെഴുത്ത്? എല്ലാത്തരത്തിലുള്ള സര്‍ഗ്ഗാത്മകതയിലും പെണ്ണിനും പ്രണയത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് ചില ചെറിയ കാര്യങ്ങള്‍ എന്ന രസകരമായ കുറിപ്പില്‍ എം മുകുന്ദന് ചിന്തിക്കുന്നുണ്ട്. “എഴുത്തുകാരും കലാകാരന്മാരും പുതിയ ഭാഷകള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും.അങ്ങനെ കണ്ടെത്തുന്ന ഭാഷകള്‍ എല്ലാംതന്നെ പുതിയതായിരിക്കണമെന്നില്ല. ചിലത് നമ്മുടെ ഇടയില്‍ത്തന്നെ ഉള്ളതും നമുക്ക് പരിചയമുള്ളതും ആയിരിക്കും. അത് എഴുത്തുകാരുടേയും കലാകാരന്മാരുടേയും ഭാഷയാണെന്ന് നമുക്ക് അറിഞ്ഞു കൂടെന്ന് മാത്രം. പ്രണയം അങ്ങനെയുള്ള ഒരു ഭാഷയാണ്.” എന്നാണ്...