25 C
Kochi
Friday, July 30, 2021

Daily Archives: 1st April 2020

ന്യൂഡൽഹി:   രാജ്യത്തെ കൊവിഡ് രോഗികൾക്കുവേണ്ടി സേവനമനുഷ്ഠിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച ഇക്കാര്യം പ്രസ്താവിച്ചതായി പ്രമുഖ വാർത്ത ഏജൻസിയായ എ എൻ ഐ റിപ്പോർട്ടു നൽകി."ശുചീകരണത്തൊഴിലാളികളോ, ഡോക്ടർമാരോ, നഴ്സുമാരോ ആരെങ്കിലും കൊവിഡ് 19 രോഗബാധിതർക്ക് സേവനം നൽകുന്നതിനിടയിൽ ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ, അവരുടെ സേവനത്തെ ബഹുമാനിച്ചുകൊണ്ട്, അവരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകും. അവർ...
ബെംഗളൂരു:   രാജ്യത്തുണ്ടായ കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള പ്രയത്നത്തിൽ പങ്കാളിയായി അസീം പ്രേജി ഫൌണ്ടേഷനും. ആയിരം കോടി രൂപയാണ് അസീം പ്രേംജി ഫൌണ്ടേഷൻ സംഭാവനയായി നൽകിയിട്ടുള്ളത്. ഫൌണ്ടേഷന്റെ സംഭാവന കൂടാതെ, വിപ്രോ ലിമിറ്റഡ് നൂറു കോടിയും, വിപ്രോ എന്റ്റർപ്രൈസസ് ലിമിറ്റഡ് ഇരുപത്തിയഞ്ചു കോടിയും സംഭാവന ചെയ്തു.
ഗോരഖ്‌പൂർ:   കൊറോണവൈറസ് ബാധയെത്തുടർന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലക്കാരനായ ഒരാൾ മരിച്ചു. ഗോരഖ്‌പൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ വെച്ച് തിങ്കളാഴ്ചയാണ് ഇയാൾ മരിച്ചത്. 25 വയസ്സായിരുന്നു. കൊറോണവൈറസ് ബാധയുണ്ടോയെന്നുള്ള പരിശോധനയുടെ ഫലം പോസിറ്റീവ് ആണെന്ന് ബുധനാഴ്ചയാണ് അറിഞ്ഞത്. കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ നിന്നും രേഖപ്പെടുത്തുന്ന ആദ്യമരണം ആണിത്.ബസ്തി ജില്ലക്കാരനായ ഇയാൾ മുംബൈയിലേക്കു യാത്ര ചെയ്തിരുന്നെങ്കിലും, ഇക്കാര്യം ചികിത്സിച്ച ഡോക്ടർമാരെ അറിയിച്ചിരുന്നില്ല.
മുംബൈ:   കൊറോണവൈറസ് ബാധയെത്തുടർന്ന് മുംബൈയിൽ ഒരു മലയാളി മരിച്ചു, തലശ്ശേരി സ്വദേശിയും മുംബൈ സാക്കിനാക്കയിൽ താമസിക്കുന്ന ആളുമായ അശോകൻ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. മൃതദേഹം ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.മഹാരാഷ്ട്രയിൽ, കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ട് ആയി. മുന്നൂറ്റി ഇരുപതുപേർക്ക് രോഗബാധയുണ്ട്. ബുധനാഴ്ച മാത്രം പതിനെട്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരം:   കൊറോണ പ്രതിസന്ധിയ്ക്കിടെ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിന് പവന്‍ഹാന്‍സ്‌ കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയ സംസ്ഥാന സർക്കാർ നടപടിയ്‌ക്കെതിരെ വിമർശനം. എന്നാൽ, പണം പിൻവലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയിൽ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നും സർക്കാർ വിശദീകരിച്ചു. ഇന്നലെ സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടിയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.ഇതോടെ കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 215 ആയി.
തിരുവനന്തപുരം:  കേരളത്തെ പ്രതിസന്ധിയിലാക്കും വിധം കർണ്ണാടകത്തിന്റെ അതിർത്തി അടച്ചത് അംഗീകരിക്കാനാകാത്ത നടപടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണ്ണാടക സർക്കാരിന്റെ ഈ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം:   കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇന്ന് ആരംഭിച്ചു. ഈ മാസം ഇരുപത് വരെയാണ് വിതരണമുണ്ടാവുക. ഇരുപതിന് ശേഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ ധാന്യവിതരണം നടക്കും. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കാണ് റേഷന്‍ വിതരണം ചെയ്യുക. ഉച്ചക‍ഴിഞ്ഞ് രണ്ട് മുതല്‍ അഞ്ച് വരെ നീല, വെള്ള കാര്‍ഡുകാര്‍ക്കാണ് റേഷന്‍ നല്‍കുക.റേഷന്‍ കടകളിലെ...
ന്യൂ ഡല്‍ഹി:   നിസാമുദ്ദീനില്‍ തബ്‍ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്രസർക്കാർ ആരംഭിച്ചു. ഇതിനായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ കേന്ദ്രം ചുമതലപ്പെടുത്തി. ഡൽഹിയിൽ നിന്ന് 4000 പേരും കേരളത്തിൽ നിന്ന് 69 പേരും പങ്കെടുത്തുവെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.എന്നാൽ, കേരളത്തിൽ നിന്ന് 310 പേർ  പങ്കെടുത്തുവെന്നും അതിൽ 79 പേർ തിരികെത്തിയിട്ടുണ്ടെന്നുമാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇവരുടെ സ്രവ പരിശോധന ആരംഭിച്ചുകഴിഞ്ഞു. അതേസമയം നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്ത്...
#ദിനസരികള്‍ 1080   സത്യജിത് റേ ഗണശത്രു എന്ന സിനിമയുടെ ഇതിവൃത്തം കണ്ടെത്തിയിരിക്കുന്നത് ഹെന്‍റിക് ഇബ്സന്‍ 1882 ല്‍ പ്രസിദ്ധീകരിച്ച An Enemy of the People എന്ന നാടകത്തില്‍ നിന്നാണ്. ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷമാണ്, കൃത്യമായി പറഞ്ഞാല്‍ 1989 ല്‍, റേ ഗണശത്രു സംവിധാനം ചെയ്യുന്നത്. പരമ്പരാഗത ധാരണകളേയും വിശ്വാസപ്രമാണങ്ങളേയും ശാസ്ത്രീയമായ കാഴ്ചപ്പാടുകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ വസ്തുതാപരമായി തിരുത്തുവാന്‍ ശ്രമിക്കുന്ന അശോക് ഗുപ്ത എന്ന ഡോക്ടര്‍ നേരിടുന്ന വെല്ലുവിളികളാണ്...
വാഷിങ്ടണ്‍:   ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തി രണ്ടായിരത്തി ഒരുന്നൂറ്റി ഏഴായി. വിവിധ രാജ്യങ്ങളിലായി 8.57 ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ചൈനയെ മറികടന്ന് രണ്ട് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ മരണം മൂവായിരത്തി എണ്ണൂറ്റി അറുപത്തി ഏഴായി.ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശിയായ തോമസ് ഡേവിഡ് മരിച്ചു. കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ വരെ...