27 C
Kochi
Sunday, December 5, 2021

Daily Archives: 22nd April 2020

തിരുവനന്തപുരം: കണ്ണൂർ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒന്ന് എന്നിങ്ങനെ 11 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് പേർ വിദേശത്ത് നിന്ന് എത്തിയവരും, മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയും മൂന്ന് ആരോഗ്യപ്രവർത്തകർക്കുമാണ് ഇന്ന് രോഗം കണ്ടെത്തിയത്.  ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം പുറപ്പെടുവിച്ച ഓർഡിനൻസിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികളുള്ള കണ്ണൂരിൽ നിയന്ത്രണം കർശനമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ...
ചെന്നെെ:കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. വലുപ്പചെറുപ്പമില്ലാതെ നിരവധിപേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സന്നദ്ധരാകുന്നത്. സിനിമാ താരങ്ങളും സംഭാവന നല്‍കുന്നത് കുറവല്ല. ഇപ്പോള്‍ ഒടുവില്‍ സഹായവുമായി രംഗത്തെത്തിയിരിക്കുന്നത് ദളപതി വിജയ് ആണ്.തമിഴരെ പോലെ തന്നെ കേരളത്തിലും ഒരുപാട് ആരാധകരുള്ള വിജയ് കേരളത്തിന് 10 ലക്ഷം രൂപയടക്കം ആകെ 1 കോടി 30 ലക്ഷം രൂപയാണ് സംഭാവന നല്‍കിയിരിക്കുന്നത്.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്‌നാട്...
ഇറാന്‍:കൊവിഡ് ഭീതിയില്‍ ലോകം മുഴുവന്‍ വിറങ്ങലിക്കുമ്പോള്‍ യുദ്ധത്തിനായി ഇറാന്‍റെ ചുവടുവെയ്പ്പ്. ഇറാനിലെ അര്‍ദ്ധസൈന്യമായ റെവല്യൂഷണറി ഗാര്‍ഡ് രഹസ്യമായി സെെനിക വിക്ഷേപണം നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകായണ്. ‘നൂർ’ അഥവാ പ്രകാശം എന്നു പേരിട്ടിരിക്കുന്ന സാറ്റലൈറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിയെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ്സ് അറിയിച്ചു. സൈനിക ആവശ്യത്തിനായി ഉപയോഗിക്കാവുന്ന, ഇറാന്റെ ആദ്യ മിലിട്ടറി സാറ്റലൈറ്റാണിത്.ഇറാനിലെ മധ്യപീഠ ഭൂമിയിലെ മര്‍കസി മരുഭൂമിയില്‍ നിന്നുമാണ് വിക്ഷേപണം നടന്നത്. ഭൗമോപരിതലത്തില്‍ നിന്ന് 425 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ സാറ്റ്‌ലൈറ്റ് എത്തിയതായതായാണ് റവല്യൂഷനറി...
കൊച്ചി:   സ്പ്രിംക്ലറിന്റെ വെബ്‌സൈറ്റിലേക്ക് സംസ്ഥാനത്തെ ജനങ്ങളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് നിർത്തണമെന്നും കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇത് കൂടാതെ വെബ്‌സർവറിൽ ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങളുടെ ഉടമസ്ഥർക്ക് ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടണമെന്ന് ഹർജിയിൽ പറയുന്നു.അതീവ പ്രാധാന്യമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നതെങ്കിലും വിവരച്ചോർച്ച ഉണ്ടാകില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. നിലവിലെ കരാറിൽ നിലപാട് വ്യക്തമാക്കി സർക്കാർ ഇന്ന് ഹൈക്കോടതിയിൽ...
ഡൽഹി: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയാൻ ഓര്‍ഡിനൻസ് ഇറക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഡോക്ടർമാരേയോ ആരോഗ്യപ്രവർത്തകരേയോ  അക്രമിക്കുകയാണെങ്കിൽ 6 മാസം മുതൽ 7 വർഷം വരെ തടവ് ശിക്ഷയാണ് ഓര്‍ഡിനൻസിൽ കൊണ്ടുവരുന്നത്. ജാമ്യമില്ലാ കുറ്റമായിരിക്കും ചുമത്തുക.കൊവിഡ് വൈറസിനെ നേരിടാൻ ദിനരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ ആക്രമണം ഉണ്ടാകുന്നതും അവരെ അപമാനിക്കുന്നതും വച്ച് പൊറുപ്പിക്കില്ലെന്ന് മന്ത്രി  പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ആരോഗ്യ പ്രർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. കൂടാതെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കൊവിഡ് ചികിത്സ...
അമേരിക്ക:കൊവിഡ് 19 വെെറസ് വ്യാപനം ചെറുക്കാന്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് എല്ലാവരും വീടുകളിലൊതുങ്ങിയപ്പോള്‍ വിജയം കൊയ്തത് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. നെറ്റ്ഫ്ലിക്സിന് ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ലഭിച്ചത് 1.6 കോടി പുതിയ ഉപയോക്താക്കളെയാണ്. ഇരുപത്തി രണ്ട് ശതമാനത്തിലധികം വളര്‍ച്ചയാണ് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ നെറ്റ്ഫ്ലിക്സിനുണ്ടായത്.ലോക്ഡൗണ്‍ സമയത്ത് ആളുകള്‍ വീട്ടിലിരുന്ന് സമയം പോകാനായി നെറ്റ്ഫ്ലിക്സിനെ ആശ്രയിച്ചതാണ് നേട്ടത്തിന് കാരണമായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ധനവാണ് വരിക്കാരുടെ...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീമിന് കഴിഞ്ഞ സീസണിൽ പരിശീലനം നൽകിയ ഈൽകോ ഷറ്റോരിയെ പുറത്താക്കിയതായി ക്ലബ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഷറ്റോരിയുടെ സേവനത്തിന് നന്ദി പറയുന്നുവെന്നും ഭാവിയിൽ അദ്ദേഹത്തിന് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്നുമുള്ള ഒരു കുറിപ്പിനോടൊപ്പമാണ് ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ  ഷറ്റോരിയെ പുറത്താക്കിയതിനെതിരെ ആരാധകർക്കിടയിൽ കനത്ത പ്രതിഷേധം തുടരുകയാണ്. ഐലീഗ് ക്ലബായ മോഹൻ ബഗാന്റെ മുൻ പരിശീലകൻ കിബു വിക്കൂന ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഏറ്റെടുടുത്തേക്കുമെന്നാണ് സൂചന.
ന്യൂഡല്‍ഹി:ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത പ്രതീകാത്മക സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടുമുള്ള ഡോക്ടർമാരോടും ആശുപത്രികളോടും മെഴുകുതിരികൾ കത്തിക്കാൻ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. വെെറ്റ് അലേര്‍ട്ട് ഒരു മുന്നറിയിപ്പ് മാത്രമാണെന്നും ഐഎംഎ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ പ്രതീകാത്മക പ്രതിഷേധം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.ഡോക്ടർമാരുടെ സുരക്ഷയ്ക്കായി സർക്കാർ ഉറച്ചുനിൽക്കുന്നുണ്ടെന്നും...
കണ്ണൂർ:ലോക്ക്ഡൗൺ നിർദേശങ്ങൾ മറികടന്ന് ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടായതിനാൽ കണ്ണൂരിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് ഐജി അശോക് യാദവ് അറിയിച്ചു. നിരീക്ഷണത്തിലുള്ളവരുടെ വീടുകൾക്ക് മുന്നിൽ പൊലീസ് പട്രോളിംഗ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൂർണമായും അടച്ച 18 ഹോട്ട്സ്പോട്ടുകളിൽ ആളുകൾ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റുണ്ടാകുമെന്നും ഇന്നലെ മാത്രം 373 പേരെയാണ് ലോക്ക് ഡൗൺ ലംഘനം നടത്തിയതിന് അറസ്റ്റ് ചെയ്തതെന്നും ഐജി വ്യക്തമാക്കി.കർണാടകയിൽ നിന്നും വനത്തിലെ ഊടുവഴികളിൽ കൂടി മലയാളികൾകൾ...
തിരുവനന്തപുരം:സിപിഎമ്മിനകത്തും പുറത്തും ഏറെ വിവാദമായ സ്പ്രിംഗ്ളര്‍ വിഷയത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നും അതിന് ശേഷം ബാക്കി ചര്‍ച്ചചെയ്യാമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രധാനലക്ഷ്യം കൊവിഡ് പ്രതിരോധമാണെന്നും പാര്‍ട്ടിയുടെ മുഴുവന്‍ ഘടകങ്ങളും അതില്‍ മുഴുകിയിരിക്കുയാണെന്നും അദ്ദേഹം ഡല്‍ഹി എകെജി ഭവനില്‍ മാധ്യമങ്ങളോട് പറഞ്ഞു.സ്പ്രിംക്ലര്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വിശദീകരിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തെ കുറിച്ചല്ലാതെ മറ്റു കാര്യങ്ങളൊന്നും ചര്‍ച്ചചെയ്യുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി.അതേസമയം, കൊവിഡിനെ പ്രതിരോധിക്കുന്നതിന്...