30 C
Kochi
Sunday, October 24, 2021

Daily Archives: 9th April 2020

ന്യൂഡൽഹി:   കൊവിഡിന്റെ പശ്ചാത്തലത്തിൽ ധനവരവ് കുറഞ്ഞതോടെ രാജ്യത്ത് ചെലവ് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളോട് ചെലവ് കുറയ്ക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി. ബജറ്റ് വിഹിതത്തിന്റെ 20 ശതമാനത്തിൽ താഴെയേ അടുത്ത 3 മാസം അനുവദിക്കൂ.കൊവിഡ് പ്രതിരോധത്തിലുള്ള മന്ത്രാലയങ്ങൾക്കൊഴികെയാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്. അതേസമയം, കോവിഡ്-19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ത്യയിലെ 40 കോടി ജനങ്ങൾ ദാരിദ്ര്യാവസ്ഥയിലേക്ക് പോയേക്കാമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്...
ജനീവ:   ആഗോളതലത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കരുതെന്നും ഈ സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യമാണ് പ്രധാനമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസിസ്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ചൈനയോട് പക്ഷപാതം കാണിച്ചെന്നും ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കുന്ന കാര്യം ആലോചിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിറം നോക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും ലോകാരോഗ്യസംഘടന മേധാവി കൂട്ടിച്ചേർത്തു.
ന്യൂഡൽഹി:   യു എസ്, സ്പെയിന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സിക്ളോറോക്വിൻ നല്‍കാനുള്ള സന്നദ്ധത അറിയിച്ച് ഇന്ത്യ. മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. കൊവിഡ് കാലത്ത് മാനുഷിക പരിഗണന ആവശ്യമെന്നു ചൂണ്ടിക്കാട്ടിയാണ് മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കിയത്.
വാഷിങ്ടൺ:   ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണമാകട്ടെ എണ്‍പത്തിയെട്ടായിരത്തി അഞ്ഞൂറ്റി രണ്ടായി. ഏറ്റവും കൂടുതൽ രോഗികൾ യുഎസിലാണ്.ഇന്നലെ മാത്രം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ച് പേരാണ് യുഎസ്സില്‍ മരിച്ചത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്ത് വിട്ട കണക്കുപ്രകാരമാണ് ഇത്രയും മരണം രേഖപ്പെടുത്തിയത്. ഇതോടെ യുഎസ്സിലെ ആകെ മരണസംഖ്യ പതിനാലായിരത്തി അറുന്നൂറ്റി എഴുപത്തി എട്ടായി.അതേ സമയം ലോകം കൊവിഡ് ഭീതിയിലായിട്ട് ഇന്നേക്ക്...
ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൌൺ നീട്ടി ഒഡീഷ. ഏപ്രിൽ 14 വരെയുള്ള ലോക്ക്ഡൌൺ ഏപ്രിൽ മുപ്പതുവരെയാണ് നീട്ടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.ലോക്ക്ഡൌൺ കാലയളവ് 15 ദിവസം കൂടി നീട്ടിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഒഡീഷ.കൊറോണ വൈറസ് വ്യാപനം ഉണ്ടായ സാഹചര്യം കണക്കിലെടുത്ത് ലോക്ക്ഡൗൺ കാലയളവ് ഏപ്രിൽ 30 വരെ നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി നവീൻ...
ന്യൂഡൽഹി:   21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൌൺ അവസാനിച്ചതിനു ശേഷം ഏപ്രിൽ 15 മുതൽ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതായുള്ള എല്ലാ മാധ്യമ റിപ്പോർട്ടുകളും ഇന്ത്യൻ റെയിൽവേ വ്യാഴാഴ്ച നിഷേധിച്ചു. റിപ്പോർട്ടുകളിൽ പറഞ്ഞതുപോലെ ഒരു അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ലെന്ന് റെയിൽ‌വേ ഒരു പ്രസ്താവനയിൽ പറഞ്ഞു.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ പാസഞ്ചർ, മെയിൽ, എക്സ്പ്രസ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരുന്നു.
ന്യൂഡൽഹി:   ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 5,734 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 5,095 രോഗികളുണ്ട്. 166 പേർ മരിച്ചു, ഒരാൾ രാജ്യം വിട്ടുപോയിട്ടുണ്ട്. 472 പേർ രോഗവിമുക്തരായിട്ടുണ്ട്.ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1135 കൊവിഡ് രോഗികളുണ്ട്. 72 പേർ മരിച്ചിട്ടുണ്ട്. 117 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ മുഖാവരണം നിർബന്ധമാക്കിയിട്ടുണ്ട്.തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ...
#ദിനസരികള്‍ 1088   പുനത്തില്‍ കുഞ്ഞബ്ദുളള, ഒരു ഡോക്ടറെന്ന തനിക്ക് നേരിടേണ്ടി വന്ന മറക്കാനാകാത്ത ചില ചികിത്സാനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്.'മരുന്നിനു പോലും തികയാത്ത ജീവിതം’ എന്നാണ് അദ്ദേഹം ആ ഓര്‍മ്മകളുടെ സമാഹാരത്തിന് പേരിട്ടിരിക്കുന്നത്. എത്രയൊക്കെ കൊട്ടിഗ്ഘോഷിച്ചാലും ആടയാഭരണങ്ങളില്‍ അലങ്കരിച്ചു വെച്ചാലും ജീവിതം ഒരാളുടേയും ഇഷ്ടത്തിന് വഴങ്ങിക്കൊടുക്കുകയില്ലെന്നും തോന്നിയ വഴിയേ പാഞ്ഞ് തോന്നിയ പോലെ അവസാനിച്ചൊടുങ്ങിപ്പോകുകയേയുള്ളുവെന്നുമാണ് അദ്ദേഹം ഈ കുറിപ്പുകളില്‍ അടിവരയിടാന്‍‍ ശ്രമിക്കുന്നത്. അത്തരത്തിലുള്ള നൈമിഷകതയേയും അനിശ്ചിതത്വത്തേയും സൂചിപ്പിക്കുന്നതിനു വേണ്ടിയായിരിക്കണം മരുന്നിനു പോലും തികയാത്ത...