25 C
Kochi
Wednesday, August 4, 2021

Daily Archives: 29th April 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് എന്നി ജില്ലകളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍  ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. കൊല്ലത്തുള്ള 5 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗം വന്നത്. ഒരാള്‍ ആന്ധ്രാപ്രദേശില്‍നിന്ന് വന്നതാണ്.  തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍നിന്ന് എത്തിയതാണ്. കാസര്‍കോട്ടെ രോഗികള്‍ക്ക്...
ടൂറിന്‍: യുവന്റസിന്റെ അര്‍ജന്റൈന്‍ താരം പൗലോ ഡിബാലയുടെ നാലാമത് കൊവിഡ് പരിശോധന ഫലവും പോസിറ്റീവെന്ന് റിപ്പോർട്ട്. രോഗത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നും താരം ഇന്‍സ്റ്റഗ്രാമിൽ കുറിച്ചിരുന്നു, എന്നാൽ ആറാഴ്ചയ്ക്കിടെ നടത്തിയ നാലാമത്തെ ടെസ്റ്റും ഇന്ന് പോസിറ്റീവ് ആയിരിക്കുകയാണ്.യുവന്റസിലെ മറ്റ് കളിക്കാരായ ഡാനിയേല്‍ റുഗാനിയും ബ്ലെയ്സ് മറ്റിയുഡിയും കൊവിഡിൽ നിന്ന് മുക്തി നേടി ആശുപത്രി വിട്ടിരുന്നു. എന്നാല്‍ ഡിബാലയ്ക്ക് രോഗം ഭേദമാകാത്തത്  യുവന്റസിന് ആശങ്ക ഉണ്ടാക്കുകയാണ്.  മാര്‍ച്ച് 21നാണ് തനിക്കും  കാമുകി ഒറിയാനയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കളിക്കാര്‍...
തി​രു​വ​ന​ന്ത​പു​രം: നി​ല​വി​ലു​ള്ള വാ​ര്‍​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നിശ്ചയിച്ച സമയത്ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.ഇ​തി​ന് നി​യ​മ​പ്രാ​ബ​ല്യം ന​ല്‍​കു​ന്ന​തി​ന് ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കാ​ന്‍ ഗ​വ​ര്‍​ണ​റോ​ട് ശുപാ​ര്‍​ശ ചെ​യ്യാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടി​ലും മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ലും മാ​റ്റം വ​രു​ത്താ​നാ​ണ് ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​രം:   കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ന് മെ​യ് 4 മു​ത​ല്‍ 8 വ​രെ ട്ര​ഷ​റി​കളി​ല്‍ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. മെയ് നാ​ലി​ന് രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു വ​രെ പി​ടി​എ​സ്ബി അ​ക്കൗ​ണ്ട് നമ്പര്‍ പൂ​ജ്യ​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ പി​ടി​എ​സ്ബി അ​ക്കൗ​ണ്ട് ന​മ്പ​ര്‍ ഒ​ന്നി​ല്‍ അ​വ​സാ​നി​ക്കു​ന്ന പെ​ന്‍​ഷ​ന്‍​കാ​ര്‍ക്കും തുക വി​ത​ര​ണം ചെ​യ്യും.മെ​യ് അ​ഞ്ചി​ന് രാ​വി​ലെ 10 മ​ണി മു​ത​ല്‍ ഒ​രു മ​ണി വ​രെ പി​ടി​എ​സ്ബി അ​ക്കൗ​ണ്ട്...
ന്യൂഡല്‍ഹി:   സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിലെ മുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ലോക്ഡൗണ്‍ കഴിഞ്ഞാലുടന്‍ കെെക്കൊള്ളുമെന്ന് സിബിഎസ്ഇ. ലോക്ക്ഡൗൺ പിൻവലിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പത്തു ദിവസങ്ങള്‍ക്കു ശേഷം തിയ്യതി പ്രഖ്യാപിക്കുമെന്ന് കേന്ദ്രമാനവശേഷി മന്ത്രി രമേശ് പൊഖ്‍റിയാല്‍ നിഷാങ്ക് പറഞ്ഞു.പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ 29 പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. നേരത്തെ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നതിന് ഉത്തരക്കടലാസുകള്‍ അധ്യാപകരുടെ വീടുകളിലെത്തിക്കാനും സിബിഎസ്ഇ തീരുമാനിച്ചു.
ഡല്‍ഹി: ഡല്‍ഹി സിആർപിഎഫ് ക്യാമ്പിൽ രോഗം ബാധിച്ച ജവാന്മാരുടെ എണ്ണം 47 ആയി. നൂറ് ജവാന്മാരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ഡല്‍ഹിയിലെ പുതിയ ഹോട്ട്സ്പോട്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ് മയൂർ വിഹാറിലെ സിആർപിഎഫ് ക്യാമ്പ്.350 ജവാന്മാരുള്ള ക്യാമ്പിലാണ് മലയാളിയടക്കം നാല്പതിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ച അസാം സ്വദേശിയിൽ നിന്നാണ് ക്യാന്പിൽ രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനങ്ങള്‍. ഇതെ തുടര്‍ന്ന് ക്യാമ്പ് പൂര്‍ണമായി അടച്ചിരുന്നു.അതെസമയം, ഡല്‍ഹി ജഹാംഗീ‍ർപുരിയിലെ  ബിജെആർഎം ആശുപത്രിയിൽ 10 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ്...
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച്‌ തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാംപയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. കൊവിഡ്19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്. ഒരു തരത്തിലുമുള്ള കരുതലും കുറയാന്‍ പാടില്ല. ഇത് മുന്നില്‍ക്കണ്ടാണ് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് ബ്രേക്ക് ദ ചെയിന്‍ 'തുടരണം ഈ കരുതല്‍' രണ്ടാംഘട്ട കാംപെയിന് രൂപം നല്‍കിയിരിക്കുന്നത്.ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് ബ്രേക്ക് ദ ചെയിന്‍ 'തുടരണം...
സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്നു വരുന്ന വിമർശനങ്ങളും അവഹേളനങ്ങളും സഹിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് യുവ ഗോൾ കീപ്പർ ടെഡ് സ്മിത്ത് ഫുട്ബോളിൽ നിന്ന് വിരമിച്ചതായി സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഇംഗ്ലണ്ടിൻ്റെ യൂത്ത് ടീമുകളിലടക്കം കളിച്ചിട്ടുള്ള താരമാണ് 24 വയസ്സുകാരനായ ടെഡ്. പ്രീമിയർ ലീഗിൻ്റെ മൂന്നാം ഡിവിഷനിലുള്ള സൗതൻഡ് യുണൈറ്റഡിലൂടെയാണ് താരം ഫുട്ബോൾ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.കളിയും ട്രെയിനിംഗും ഒക്കെ ഇഷ്ടമാണെങ്കിലും മത്സര ദിനത്തിലെ സമ്മർദ്ദം സഹിക്കാൻ കഴിയാത്തതാണെന്നും കളി കഴിഞ്ഞ് സമൂഹമാധ്യമങ്ങളിൽ നോക്കുമ്പോൾ വരുന്ന പോസിറ്റീവ് കാര്യങ്ങളെക്കാൾ നെഗറ്റീവ്...
തിരുവനന്തപുരം: ലോക്ക് ഡൗണിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് വൈകുന്നേരം ആരംഭിക്കും.  കേരളത്തിലെത്തുമ്പോൾ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കാനാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. കേരളത്തിലേക്ക് വരാനാഗ്രഹിക്കുന്നവർക്ക് ഇന്ന് വൈകുന്നേരം മുതൽ www.registernorkaroots.org എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവാസികളെ പോലെ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങാനാഗ്രഹിക്കുന്നവർക്കും ഇതിൽ മുൻഗണനയുണ്ട്.ഇതര സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർക്കും, പഠിക്കാനും, വിനോദയാത്രയ്ക്കും, തീർത്ഥാടനത്തിനും കൃഷിയ്ക്കും പോയവർക്കും ജോലി നഷ്ടപ്പെട്ടവർക്കും കേരളത്തിലേക്ക് ചികിത്സയ്ക്കായി...
വാഷിങ്ടണ്‍: കൊറോണ ബാധിച്ച യുഎസ് നേവി ഡിസ്ട്രോയറിലെ നാവികരുടെ എണ്ണം 64 ആയി. കാലിഫോര്‍ണിയയിലെ സാന്റിയാഗോയിലുള്ള നാവിക സൈന്യത്താവളത്തിലാണ് യുദ്ധക്കപ്പല്‍ ഇപ്പോഴുള്ളത്. കപ്പലിലുള്ള മൂന്നൂറോളം നാവികരില്‍ പകുതിയിലധികം പേരെയും കൊവിഡ് 19  പരിശോധനക്ക് വിധേയമാക്കിയിരുന്നു. ശേഷിക്കുന്നവരെ ഉടന്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് ലെഫ്റ്റനെന്റ് കമാന്‍ഡര്‍ മേഖന്‍ ഐസക് വ്യക്തമാക്കി.രോഗം ബാധിച്ച നാവികരെയെല്ലാം ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. സാന്റിയാഗോയില്‍ വെച്ച്‌ തന്നെ കപ്പല്‍ അണുവിമുക്തമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊറോണ വൈറസ്‌ ആക്രമിക്കുന്ന രണ്ടാമത്തെ യുഎസ് യുദ്ധക്കപ്പലാണ് നേവി...