25.5 C
Kochi
Saturday, October 16, 2021

Daily Archives: 30th April 2020

കാസർഗോഡ്: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കാസർഗോഡ് ജില്ലയിലെ ദൃശ്യമാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദീനെയും ഐജി വിജയ് സാഖറെയെയും ഉൾപ്പെടുത്തി. 14 ദിവസം മുൻപാണ് മാധ്യമപ്രവർത്തകനെ ഐജി കണ്ടത്. അതുകൊണ്ട് തന്നെ  ഐജിക്ക് നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടില്ല. എന്നാൽ രണ്ട് ദിവസം പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് എംഎൽഎയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലാ കളക്ടര്‍ സജിത്ത് ബാബുവും നിരീക്ഷണത്തിലാണ്. ഏപ്രില്‍ 19ന് ജില്ലാ കളക്ടറുടെ അഭിമുഖം ഇയാൾ...
തിരുവനന്തപുരം: അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികൾക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവരെ തിരിച്ചു നാട്ടിലെത്തിക്കാൻ നമ്മൾ ഒരുക്കവുമാണ്. എന്നാൽ അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ ശ്രമങ്ങളുണ്ടായി. അതു നിർഭാഗ്യകരമാണ്. തിരക്കു കൂട്ടാനും ലോക്ഡൗൺ ലംഘിക്കാനും അതിഥിതൊഴിലാളികളെ അനുവദിക്കില്ല. അതിനു പൊലീസിന് കർശന നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് നാട്ടിലേക്ക്  പോകണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ സംഘടിച്ച സംഭവം ചൂണ്ടികാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 
ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈന വിട്ടു പോകാൻ സാധ്യതയുള്ള കമ്പനികളെ സ്വീകരിക്കാൻ നടപടികൾ വേണമെന്നും അനുമതികൾ ഉൾപ്പടെ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിർമ്മല സീതാരാമനും അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.200 അമേരിക്കന്‍ കമ്പനികള്‍ അവരുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കു മാറ്റാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതായി അമേരിക്ക-ഇന്ത്യ സഹകരണ ഫോറത്തിന്റെ പ്രസിഡന്റ് മുകേഷ് അഗി മുൻപ് തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യം കമ്പനികള്‍ക്ക്...
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷ് ജീവനക്കാരുടെ ഹോണറേറിയം പ്രതിമാസം 3,000 രൂപയില്‍ നിന്നും 4,000 രൂപയാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഹെൽപ്പർമാരുടെ ഹോണറേറിയം 1,500 രൂപയില്‍ നിന്നും 2,000 രൂപയുമാക്കിയിട്ടുണ്ട്. ഇതിന്റെ 60 ശതമാനം കേന്ദ്രത്തിൽ നിന്ന് വരേണ്ടതാണ്. എന്നാൽ ഇപ്പോൾ വർധിപ്പിച്ച മുഴുവന്‍ തുകയും സംസ്ഥാനമാണ് വഹിക്കുന്നത്. ഇത് സർക്കാരിന് 86.22 ലക്ഷം രൂപയുടെ അധികബാധ്യത ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത്...
കണ്ണൂര്‍:ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലയില്‍ സ്പെഷ്യൽ ട്രാക്കിംഗ് ടീം പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ വിവര ശേഖരണ രീതിയിലൂടെ ആളുകളുടെ സമ്പർക്കം സ്പെഷ്യൽ ട്രാക്കിംഗ് ടീം കണ്ടെത്തും. ഇതിന്റെ  ഭാഗമായി ഓരോ ഇരുപത് വീടുകളിലേയും ചുമതല രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ടീമിന് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.നിലവിൽ കണ്ണൂർ ജില്ലയിൽ 47 പേരാണ് ചികിത്സയിൽ കഴിയുന്നത്. ലോക്ക്ഡൗണിന് മുൻപ് വിദേശത്ത് നിന്ന്...
തിരുവനന്തപുരം: കൊവിഡ് ഹോട്ട്സ്പോട്ട് പട്ടികയിൽ നാല് സ്ഥലങ്ങളെ കൂടി ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 70 ആയി. തിരുവനന്തപുരത്തെ നെയ്യാറ്റികര മുൻസിപ്പാലിറ്റിയെ ഇന്ന് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ജില്ലയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നെയ്യാറ്റിൻകര നഗരസഭയിലെ 1 മുതൽ 5 വരെയും 40 മുതൽ 44 വരെയുമുള്ള വാർഡുകൾ മുൻപ് തന്നെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. കൊല്ലത്തെ ഓച്ചിറ, തൃക്കോവിലോട്ടം, കോട്ടയത്തെ ഉദയനാപുരം പഞ്ചായത്ത് എന്നിവയെയും ഇന്ന് പട്ടികയിൽ ചേർത്തതായി മുഖ്യമന്ത്രി...
തിരുവനന്തപുരം:ഇതര സംസ്ഥാന തൊഴിലാളികളെ ബസുകളില്‍ സ്വദേശത്തേക്കു തിരിച്ചയയ്ക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  കേരളത്തിലുള്ള തൊഴിലാളികളുടെ കാര്യത്തിൽ അതു പ്രായോഗികമല്ലെന്ന് ചൂണ്ടികാട്ടി കേന്ദ്രസര്‍ക്കാരിന് കത്തയച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഈയൊരു സാഹചര്യത്തില്‍  നോൺസ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം.കേരളത്തിൽ മൂന്നുലക്ഷത്തി അറുപതിനായിരം അതിഥി തൊഴിലാളികളാണുള്ളത്. ഇവരിൽ ഭൂരിഭാഗം പേരും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്ര അധികം പേരെ ഇത്രയും ദൂരം ബസ് മാർഗം കൊണ്ടുപോകുന്നതു ബുദ്ധിമുട്ടാണ്....
തിരുവനന്തപുരം:മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടും ധരിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 954 കേസുകള്‍. ഇന്ന് വൈകുന്നേരം നാല് മണിവരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും മാസ്ക് നിര്‍ബന്ധമാക്കി ഡിജിപി ലോക്നാഥ്ബെഹ്റ ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം ലഘിച്ചവര്‍ക്കെതിരെ കേസെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ വരെ പിഴ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നു വന്നതാണ്. മറ്റൊരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്.  കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, 14 പേര്‍ക്കാണ് രോഗം ഭേദമായത്. പാലക്കാട് –4, കൊല്ലം –3, കണ്ണൂർ കാസർകോട് – 2 വീതം, പത്തനംതിട്ട,...
എറണാകുളം:ലോക്ഡൗണ്‍ മൂലം വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ സ്വന്തം മണ്ണിലേക്ക് മടങ്ങാന്‍ ധൃതി കൂട്ടുകയാണ്. ഈ അവസ്ഥയില്‍ സ്വന്തം രാജ്യമായ അമേരിക്കയിലേക്ക് പോകേണ്ട തനിക്ക് കേരളം മതിയെന്ന് പറയുകയാണ് അമേരിക്കന്‍ പൗരന്‍. കേരളത്തിലെത്തിയ അമേരിക്കൻ സംവിധായകനും നാടകകൃത്തുമായ ടെറി ജോൺ കോൺവേർസ് ആണ് അമേരിക്കയിലേക്ക് പോകാന്‍ വിസമ്മതിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കേരളമാണ് തനിക്ക് സുരക്ഷിതമെന്ന് അദ്ദേഹം പറയുന്നു. ആറ് മാസത്തേയ്ക്ക് കൂടി...