30 C
Kochi
Sunday, October 24, 2021

Daily Archives: 16th April 2020

ന്യൂഡല്‍ഹി:ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം ചൈനയില്‍നിന്നു കയറ്റി അയച്ച കോവിഡ് പരിശോധനാകിറ്റുകള്‍ ഇന്ന് ഇന്ത്യയിലെത്തി. അഞ്ചരലക്ഷം  ആന്റിബോഡി ടെസ്റ്റിങ് കിറ്റുകളും ഒരു ലക്ഷം ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളുമാണ് ചൈന ഇന്ത്യയിലേക്കയച്ചത്. ദേശീയ മലേറിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ച കിറ്റുകള്‍  ഇന്നുമുതല്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച് തുടങ്ങും. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം, ബീജിങിലെ ഇന്ത്യന്‍ അംബാസിഡര്‍ എന്നിവരുടെ ഇടപെടലിലൂടെയാണ് കിറ്റുകള്‍ ഉപ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യത്തേക്കെത്തിക്കാന്‍ നടപടിയുണ്ടായത്.
ഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ മൂലം ഉണ്ടാകുന്ന സാമ്പത്തിക മേഖലയുടെ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്ത് ധനമന്ത്രി നിർമല സീതാരാമൻ. ധനകാര്യ രം​ഗത്ത് കൂടുതൽ ഇളവുകളും വ്യവസായ രം​ഗത്തിന് സഹായകരമായി ആശ്വാസ പാക്കേജും ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചവർക്കായി പ്രത്യേക 1.75 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് കേന്ദ്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
ന്യൂഡല്‍ഹി:കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. യുഎഇയിലെ പ്രവാസികളെയാണ് ആദ്യം തിരിച്ചെത്തിക്കുക. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. രോഗികള്‍, ഗര്‍ഭിണികള്‍, വിസിറ്റിങ് വിസയിലെത്തിയവര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യ പരിഗണന. തിരിച്ചെത്തുന്ന പ്രവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ട്.പ്രവാസികളെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് ഓരോ സംസ്ഥാനത്തോടും കേന്ദ്രം അഭിപ്രായം ചോദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിലെ വിമാനസര്‍വീസ് തന്നെ...
ഡൽഹി: രാജ്യത്ത് 941 പേ‍ർക്ക് കൂടി കൊവിഡ് ബാധിക്കുകയും 37 പേ‍ർ വൈറസ് ബാധയെ തുട‍ർന്ന് മരണപ്പെടുകയും ചെയ്തതു. ഇതോടെ രാജ്യത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 12,380 ആയതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. കേരളത്തിലെ ഏഴ് ജില്ലകളെ ഹോട്ട് സ്പോട്ടിലും ആറ് ജില്ലകളെ ഓറഞ്ച് സോണിലും ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ ഇറക്കിയ പട്ടിക സംസ്ഥാനത്തിന് സ്വന്തമായി മാറ്റാനാകില്ലെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. ജില്ലകളെ ഒഴിവാക്കണമെങ്കിൽ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും കേരളം നൽകിയ കണക്കിന്റെ അടിസ്ഥാനത്തിലാണ്...
തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ നാല് പേർക്കും, കോഴിക്കോട് രണ്ട് പേർക്കും, കാസര്‍കോട്ട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും, രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്ന് 27 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായിട്ടുമുണ്ട്.കേന്ദ്രം ഇറക്കിയ പട്ടിക അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്സ്പോട്ടുകൾ. എന്നാൽ ആറ് പോസിറ്റീവ് കേസുള്ള പത്തനംതിട്ടയും, മൂന്ന് പോസിറ്റീവ് കേസുള്ള എറണാകുളം, അഞ്ച്...
എറണാകുളം:കൊവിഡ് 19നെ പ്രതിരോധിക്കാന്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന എറണാകുളം കളക്ടര്‍ എസ് സുഹാസിനെ പ്രശംസിച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍ രംഗത്ത്.  ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങളുമായി  വഞ്ചിയില്‍ പോകുന്ന കളക്ടറെ 'ദി കിംഗ്' എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രവുമായാണ് അദ്ദേഹം ഉപമിച്ചത്.മലയാളികള്‍ സ്വീകരിച്ച ദി കിംങ്ങിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ജോസഫ് അലക്സിന്‍റെ ഹിറ്റായ ഡയലോഗാണ് അതിന്‍റെ തിരക്കഥാകൃത്ത് തന്നെയായ രഞ്ജി പണിക്കര്‍ ഉപയോഗിച്ചരിക്കുന്നത്.''രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ...
ഡൽഹി: ജൂൺ 30 വരെ എസ്ബിഐ എടിഎമ്മുകളിൽ നിന്ന് ഉപഭോക്താൾക്ക് സൗജന്യമായി പണം പിൻവലിക്കാം. ഒരു ദിവസം എത്ര പ്രാവിശ്യം പണം പിൻവലിച്ചാലും ചാർജ്ജ് ഈടാക്കില്ല. ഏപ്രില്‍ 15ന് ബാങ്കിന്റെ വെബ്‌സൈറ്റിലൂടെയാണ് എടിഎം നിരക്കുകള്‍ ജൂണ്‍ 30വരെ പിന്‍വലിച്ചതായി അറിയിച്ചത്. എടിഎം നിരക്കുകള്‍ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരം:   കേരള പോലീസ് വാടകയ്ക്കെടുത്ത ഹെലിക്കോപ്റ്റർ തിരുവനന്തപുരത്തെത്തി. പവൻ ഹാൻസിന്റെ ആദ്യ സംഘത്തിൽ രണ്ട് ക്യാപ്റ്റൻമാരും പവൻ ഹാൻസിന്റെ മൂന്ന് എഞ്ചിനിയർമാരും എത്തി. രോഗികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമടക്കമുള്ള 11 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഹെലികോപ്റ്ററാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെത്തിയ ഹെലിക്കോപ്റ്ററിൽ ഡൽഹിയിൽ നിന്ന് മരുന്നും എത്തിച്ചിട്ടുണ്ട്. ഇവിടെ തന്നെ കമ്പനിയുടെ ഓഫീസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ധാക്ക:   കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കടലിൽ കുടുങ്ങിയ 24 റോഹിങ്ക്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു. മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പൽ കടലിൽ അകപ്പെട്ടത്. രണ്ട് മാസം കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിൽ ഉണ്ടായിരുന്ന ബാക്കി 382 പേരെ രക്ഷപെടുത്തിയതായും ഇവരെ ഉടൻ മ്യാൻമാറിലേക്ക് തിരിച്ചയയ്ക്കുമെന്നും ബംഗ്ലാദേശ് തീരദേശ സേന അറിയിച്ചു. അതേസമയം, റോഹിങ്ക്യൻ അഭയാര്‍ത്ഥികളുമായി പോയ നിരവധി കപ്പല്‍ കടലില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.
ന്യൂഡൽഹി: പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. വടക്കൻ ഡൽഹിയിൽ പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് അയാൾ കഴിഞ്ഞ കുറച്ചുദിവസമായി പിസ്സ എത്തിക്കുന്ന 72 ആളുകൾക്ക് വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ അധികാരികൾ ഉത്തരവു നൽകിയതായി എ എൻ ഐ റിപ്പോർട്ടു ചെയ്തു. അയാളുമായി സമ്പർക്കത്തിലിരുന്ന പതിനേഴു പേരെയും ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.https://twitter.com/ANI/status/1250662082078314498