24 C
Kochi
Tuesday, October 26, 2021

Daily Archives: 13th April 2020

തിരുവനന്തപുരം:സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യം ഓൺലൈനായി വിൽക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. ഇത്തരമൊരു നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വന്ന ശേഷം മന്ത്രിസഭ യോഗം ചേർന്ന് തീരുമാനിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറ‍ഞ്ഞു. സംസ്ഥാനത്ത് മദ്യം കിട്ടാതെ ആരും മരിക്കാൻ പാടില്ലെന്നാണ് സർക്കാരിന്റെ നിലപാട്. വിമുക്തി നേരത്തെ തന്നെ നടപ്പിലാക്കിയതാണ്. മദ്യവർജ്ജനമാണ് സർക്കാരിന്റെ നിലപാടും....
ന്യൂഡല്‍ഹി:രാജ്യത്ത് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത് ഒമ്പതിനായിരത്തി ഒരുന്നൂറ്റി അമ്പത്തി രണ്ട് പേര്‍ക്ക്. പുതുതായി 796 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്താലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.  24 മണിക്കൂറിനിടെ 35 പേര്‍ക്കാണ് വെെറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായത്. രാജ്യത്താകെ 308 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.അതേസമയം, ശുഭ സൂചനയായി  ഒറ്റ ദിവസം കൊണ്ട് 141 പേർ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ നീക്കി. സർക്കാർ വെബ്‌സൈറ്റിലാണ് ഇനി വിവരങ്ങൾ ഉൾപ്പെടുത്തേണ്ടെതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്കളറിന് നൽകുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അമേരിക്കൻ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിച്ചോ എന്നതിലടക്കം കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.
ഡൽഹി: ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ ഉള്ള പ്രവാസികളെ തത്കാലം നാട്ടിലേക്ക് എത്തിക്കാൻ സാധിക്കില്ലെന്നും ഈ കേസ് നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്നും സുപ്രീംകോടതി. എം കെ രാഘവന്‍ എംപിയും പ്രവാസി ലീഗല്‍ സെല്ലും പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഇന്ന് വിധി വന്നത്.യാത്രാവിലക്ക് നീക്കി സര്‍ക്കാരിന്റെ കൊവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. യുകെയിൽ കുടുങ്ങിയ...
തിരുവനന്തപുരം;സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം വന്നതെന്നും മറ്റേയാള്‍ വിദേശത്തുനിന്ന് വന്നതാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ട് 12 പേരുടെയും പത്തനംതിട്ട, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മൂന്നുപേരുടെയും കണ്ണൂരില്‍ ഒരാളുടെയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയെ നേരിടുന്ന ഈ സാഹചര്യത്തിൽ  ഇത്തവണത്തെ...
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് ബാധയുടെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിൽ നിര്‍ണ്ണായക പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് സൂചന. വിവിധ മേഖലകള്‍ക്കുള്ള ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രം പ്രത്യേക മാര്‍ഗരേഖ ഇറക്കാനിരിക്കെയാണ് മോദിയുടെ അഭിസംബോധന. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ  ലോക്ക് ഡൗൺ കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടാൻ ധാരണ ആയിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ചില ഇളവുകൾ നൽകി ജനജീവിതത്തെ സാരമായി ബാധിക്കാത്ത...
ഭോപ്പാൽ: മനുഷ്യരാശിയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 എന്ന മഹാമാരി വ്യാപിക്കുമ്പോള്‍ സര്‍വ്വസന്നാഹങ്ങളും സജ്ജമാക്കി, വൈറസിനെതിരെ പൊരുതാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് വിവിധ ഭരണകൂടങ്ങള്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനമേധാവിത്വങ്ങളും രാപ്പകലില്ലാതെ രോഗപ്രതിരോധ നടപടികളില്‍ മുഴുകിയിരിക്കുമ്പോള്‍, വ്യക്തമായ ഒരു ഭരണസംവിധാനത്തിന്‍റെ അപര്യാപ്തത കാരണം പ്രതിസന്ധിയിലായിരിക്കുന്ന സംസ്ഥാനമാണ് മദ്ധ്യപ്രദേശ്.ഇതുവരെ 564 കൊവിഡ് 19 കേസുകളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 36 മരണങ്ങളും സ്ഥിരീകരിച്ചുകഴിഞ്ഞു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ കൊവിഡ് ബാധിച്ച് ആശുപത്രിയിലാണ്. ലോക്ഡൗണ്‍ പ്രഖ്യാപനം നീട്ടിയത്...
കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ലോകം മുഴുവൻ സ്തംഭിച്ചിട്ട് നൂറ് ദിവസം കഴിഞിരിക്കുന്നു. വൈറസ് ഭീതിയൊഴിഞ്ഞാലും സാമ്പത്തിക മാന്ദ്യം എന്ന വലിയ വിപത്തിന്റെ ഭീതിയിലാണ് ലോകം. നിലവിൽ ആഗോളതലത്തിൽ മാന്ദ്യത്തിന്റെ പ്രാരംഭലക്ഷണങ്ങൾ കണ്ടുതുടങ്ങി. പ്രതീക്ഷ നകുന്നത് ചൈനയിലെ അടച്ചിട്ട വുഹാൻ മാർക്കറ്റ് ഭാഗികമായി തുറന്നു എന്ന വാർത്തകളാണ്. ആഗോള സാമ്പത്തിക പ്രതിസന്ധികൾ ആഗോളതലത്തിൽ കൊറോണ വൈറസ് ബാധ വിവിധ മേഖലകളെ സാരമായി തന്നെ ബാധിച്ചുകഴിഞ്ഞു. ലോകത്തിലെ സാമ്പത്തിക ശക്തികളായ അമേരിക്ക ചൈന ഇറ്റലി ഫ്രാൻസ് തുടങ്ങിയ...
തിരുവനന്തപുരം:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം ആകാമെന്ന് തീരുമാനിച്ച് കേരളം. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്. മന്ത്രിസഭ ബുധനാഴ്ച വീണ്ടും യോഗം ചേരും. അപ്പോഴേക്കും ലോക്ക്ഡൌണിനെക്കുറിച്ച് കേന്ദ്രനിർദ്ദേശങ്ങൾ വന്നേക്കും.കേരളത്തിൽ നിലവിൽ 194 കൊവിഡ് രോഗികളുണ്ട്.
പത്തനംതിട്ട:   പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചതിന് പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ട് പ്രകാരമാണ് കേസെടുത്തത്.കോയമ്പത്തൂരിൽ നിന്നെത്തിയ പെൺകുട്ടി വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന തരത്തിൽ വാട്സാപ്പിൽ പ്രചാരം നടന്നിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കഴിഞ്ഞ ആഴ്ച ഇവരുടെ വീടിനു നേരെ ആക്രമണമുണ്ടായത്.