30 C
Kochi
Sunday, October 24, 2021

Daily Archives: 12th April 2020

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ട് പേർക്കെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതായാണ് റിപ്പോർട്ട്. എന്നാൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന 36 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതായും മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും, മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ...
കൊച്ചി: പിറവം രാമമംഗലം രഞ്ജിനി തിയേറ്റർ തയ്യൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകർക്കുള്ള പ്രതിരോധ ഗൗണുകളാണ് രാമമംഗലത്തെ സോൾ മേറ്റ് അപ്പാരൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയും പിറമാടം സ്വദേശിയുമായ ഐസക്‌ കുര്യന്റെ നേതൃത്വത്തിൽ ഇരുപതോളം സ്ത്രീ തൊഴിലാളികൾ നിർമ്മിക്കുന്നത്. ഒരു ദിവസം അഞ്ഞൂറ് പ്രതിരോധ ഗൗണുകൾ തുന്നിയാൽ പോലും ഇപ്പോഴത്തെ വർധിച്ച തോതിലുള്ള ആവശ്യത്തിന് മതിയാവില്ലെന്നാണ് ഐസക്‌ കുര്യൻ പറയുന്നത്. ആരോഗ്യ വകുപ്പിന് വ്യക്തിസുരക്ഷാ ഗൗണുകൾ മൊത്തമായി നൽകുന്ന മറ്റൊരു സ്ഥാപനത്തിലേക്കാണ് ഇവർ...
കൊച്ചി: കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് വൈറ്റില മേൽപ്പാലം നിർമാണം പുനരാരംഭിച്ചു. മേൽപ്പാലത്തിന്റെ മധ്യഭാഗത്തായി ഡെക് സ്ലാബ് കോൺക്രീറ്റ് ചെയ്യാനായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ കുറച്ച് തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ജോലിക്ക് ഇറങ്ങിയിരിക്കുന്നത്. കമ്പിയും സിമന്റുമൊന്നും ഇപ്പോഴത്തെ കൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യം ആയതിനാൽ നിലവിൽ സ്റ്റോക്കുള്ള സാധനങ്ങൾ ഉപയോഗിച്ച് നിർമാണം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.
#ദിനസരികള്‍ 1091   പതിനായിരംപേര്‍ക്ക് ആറ് എന്ന എന്നതാണ് നമ്മുടെ രാജ്യത്തിലെ ഡോക്ടര്‍ രോഗി അനുപാതം. അമേരിക്കയിലാകട്ടെ ഇത് 24 ആണ്. ചൈനയില്‍ പതിനാലും റഷ്യയില്‍ നാല്പത്തിനാലുമാണ്. ക്യൂബയിലാകട്ടെ അറുപത്തിയേഴാണ്. അതുകൊണ്ടാണ് വികസിതവും അവികസിതവുമായ രാജ്യങ്ങള്‍ കൊറോണയില്‍ പകച്ച് ചികിത്സക്കുവേണ്ടി നെട്ടോട്ടമോടിയപ്പോള്‍ വിവിധ രാജ്യങ്ങളിലേക്ക് ആവശ്യമായ ഡോക്ടര്‍മാരെ നല്കി സഹായിക്കുവാന്‍ ക്യൂബയ്ക്ക് കഴിഞ്ഞത്.ക്യൂബ ആരോഗ്യരംഗത്ത് കൈക്കലാക്കിയ ഈ നേട്ടം 1959 ല്‍ ജനകീയ വിപ്ലവം നടന്നതിനു ശേഷം, തങ്ങളുടെ പൌരന്മാരുടെ...
കൊച്ചി: കൊവിഡ് ലോക്ക് ഡൗൺ മൂലം യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ  ഈ മാസം 17ന് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തുമ്പോൾ സംസ്ഥാനത്തിന് ആ സാഹചര്യം കൈകാര്യം ചെയ്യാനാകുമോ എന്നതിലും കോടതി ആശങ്ക പ്രടിപ്പിച്ചു. വിസിറ്റിംഗ് വിസയിൽ എത്തി കുടുങ്ങിപ്പോയവർ, വിസ കാലാവധി കഴിഞ്ഞവർ എന്നിവര്‍ക്ക് മുൻഗണന നൽകി നാട്ടിലെത്തിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഗൾഫിൽ എത്രപേർ കുടുങ്ങി കിടക്കുന്നുവെന്ന് അറിയാൻ ഓൺലൈൻ പോർട്ടൽ...
എറണാകുളം: ഈസ്റ്റര്‍ ദിനമായ ഇന്ന് വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് ദേവാലയങ്ങളില്‍ ചടങ്ങുകള്‍ നടക്കുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പല പള്ളികളിലും പാതിരാകുര്‍ബാന ഒഴിവാക്കിയിരുന്നു. അഞ്ച് പേരില്‍ കൂടുതല്‍ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് സഭാ നേതൃത്വങ്ങള്‍ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  സംസ്ഥാനത്തെ ചില പള്ളികളില്‍ മാത്രമാണ് പാതിരാ കുര്‍ബാന നടന്നത്. വിശ്വാസികള്‍ക്ക് ശുശ്രൂഷകള്‍ ഓണ്‍ലൈന്‍ വഴി വീക്ഷിക്കാനുള്ള സൗകര്യം പല ദേവാലയങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. ഇതുവരെയുള്ള മരണസംഖ്യ ഒരു ലക്ഷത്തി എണ്ണായിരത്തി എഴുന്നൂറ്റി എഴുപതായി ഉയര്‍ന്നു. അഞ്ച് ലക്ഷത്തിലധികം കൊവിഡ് കേസുകളുള്ള അമേരിക്കയിൽ പ്രതിസന്ധി ഗുരുതരമായി തന്നെ തുടരുകയാണ്. 24 മണിക്കൂറിനിടെ ആയിരത്തി എണ്ണൂറിൽ അധികം ആളുകള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിൽ ആകെ മരണം 19,468. ഫ്രാൻസിലും ബ്രിട്ടനിലും ആയിരത്തോളം ആളുകളാണ് ഇന്നലെ മാത്രം മരണപ്പെട്ടത്.
ന്യൂ ഡല്‍ഹി: കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 7367 ആയി. 273 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ 2 ലക്ഷം കേസുകൾ ഇപ്പോൾ സ്ഥിരീകരിച്ചേനെയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്താകമാനം വിവിധ സംസ്ഥാനങ്ങളിലായി 587 പ്രത്യേക കോവിഡ് ആശുപത്രികളും ഒരു ലക്ഷം ഐസോലേഷൻ കിടക്കകളും 15000 തീവ്രപരിചരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അതെ സമയം, ദേശീയ...
കാസര്‍ഗോഡ്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍ഗോഡ് ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 22 പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുള്ള എട്ടു പേരുമടക്കം 30 പേര്‍ക്ക് കൊവിഡ് നെഗറ്റീവ് ആണെന്നുള്ളത് കേരളത്തിന് ആശ്വാസമാകുന്നു. രണ്ടു ആശുപത്രികളിലെയും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷം ഇവരെ വീടുകളിലേക്ക് വിടും. . സംസ്ഥാനത്ത് പുതുതായി പത്തുപേര്‍ക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്, 7 പേര്‍ക്ക്...