24 C
Kochi
Tuesday, October 26, 2021

Daily Archives: 6th April 2020

ന്യൂഡൽഹി:   വൈറസ് വ്യാപനത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ പശ്ചാത്തലത്തിൽ ജെ എൻ യു, യു ജി സി, എൻ ഇ ടി, ഇഗ്നോ പി എച്ഛ്ഡി തുടങ്ങിയവയും മറ്റുള്ള പ്രവേശന പരീക്ഷകളും നീട്ടിവയ്ക്കാൻ മാനവവിഭശേഷി മന്ത്രാലയം തീരുമാനിച്ചു.എല്ലാ പരീക്ഷകൾക്കും അപേക്ഷിക്കാനുള്ള അവസാനതിയ്യതി നീട്ടാൻ നാഷനൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ പറഞ്ഞുവെന്ന് മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ പറഞ്ഞു.കൊറോണ വൈറസ് വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്ത്, നീറ്റ് (NEET) പരീക്ഷയും നീട്ടിവെക്കാൻ...
കൊച്ചി:   പ്രശസ്ത സംഗീതസംവിധായകൻ എം കെ അർജ്ജുനൻ അന്തരിച്ചു. എൺപത്തിനാലു വയസ്സായിരുന്നു. പള്ളുരുത്തിയിലെ വീട്ടിൽ ഇന്നു പുലർച്ചയ്ക്കാണു മരിച്ചത്. 1968 ല്‍ ‘കറുത്ത പൗര്‍ണമി’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ്​ സിനിമാസംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്.2017 ൽ ഭയാനകം എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു.
കണ്ണൂർ:   കൊവിഡ് ബാധയെത്തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് യു എ ഇയിലെ അജ്‌മാനിൽ മരിച്ചു. കണ്ണൂര്‍ കോളയാട് സ്വദേശി ഹാരിസ് ആണ് മരിച്ചത്. മുപ്പത്തിയഞ്ചു വയസ്സായിരുന്നു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്ന ഹാരിസ്സിന് പിന്നീട് കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.ഒരു സ്വകാര്യകമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ജസ്മിന, മക്കൾ: മുഹമ്മദ് ഹിജാൻ, ശൈഖ ഫാത്തിമ.
ന്യൂഡൽഹി:   ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 4067 ആയി. 109 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ പന്ത്രണ്ടു മണിക്കൂറിനിടയ്ക്ക് 490 കൊറോണ ബാധിതർ പുതുതായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 292 പേരെങ്കിലും രോഗവിമുക്തി നേടിയിട്ടുണ്ട്.രാജസ്ഥാനിൽ കൊറോണബാധിതരുടെ എണ്ണം 274 ആയി. ഡൽഹിയിൽ കൊറോണവൈറസ് ബാധിതരുടെ എണ്ണം 503 ആയി. മഹാരാഷ്ട്രയിൽ 690 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ് നാട്ടിൽ 485 പേർ രോഗബാധിതരാണ്.ഉത്തർ പ്രദേശിൽ 227,...
#ദിനസരികള്‍ 1085   പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്‍പറ്റി ഇന്നലെ രാത്രി ഒമ്പതു മണിക്ക് ഒമ്പതു മിനുട്ടുനേരം നാം വൈദ്യുത വിളക്കുകള്‍ കെടുത്തി, മറ്റു വിളക്കുകള്‍ കൊളുത്തി കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന് വീര്യം പകര്‍ന്നു. കേരളത്തില്‍ വലിയ ജനക്കൂട്ടങ്ങളുടെ ആഘോഷമുണ്ടായില്ലെങ്കിലും രാജ്യത്തിന്റെ പലയിടത്തും ഈ ഐക്യപ്പെടല്‍ ദീപാവലിയെന്ന പോലെ വലിയ ആഘോഷങ്ങളായി മാറി. ആളുകള്‍ പന്തങ്ങള്‍ കത്തിച്ചു പിടിച്ചു കൊണ്ട് നിരത്തുകളിലിറങ്ങി ജാഥ നടത്തി.വലിയൊരു യുദ്ധം നടത്തി കൊറോണയെ തോല്പിച്ചു കളഞ്ഞ സംതൃപ്തിയാണ് പലരുടേയും...
ന്യൂയോർക്ക്:   ബ്രോങ്ക്സ് മൃഗശാലയിലെ ഒരു കടുവയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിൽ ആദ്യമായിട്ടാണ് ഒരു മൃഗത്തിന് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നാലു വയസ്സുള്ള നാദിയ എന്ന കടുവയ്ക്കും മറ്റ് കടുവകൾക്കും സിംഹത്തിനുമാണ് വൈറസ് ബാധിച്ച് അസുഖം വന്നിട്ടുള്ളത്. മൃഗശാലയിലെ ഒരു ജോലിക്കാരനിൽ നിന്നാണ് രോഗം പകർന്നതെന്നു കരുതപ്പെടുന്നു. മാർച്ച് 27 മുതലാണ് മൃഗങ്ങളിൽ ഒന്ന് ആദ്യമായി രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതെന്നും, അവയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും, ഉടൻ രോഗം ഭേദമാവുമെന്നു വിശ്വസിക്കുന്നുവെന്നും മൃഗശാല...
ലണ്ടൻ:   കൊവിഡ് 19 ബാധയെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മാർച്ച് 27 മുതൽ അദ്ദേഹം സ്വയം ഐസൊലേഷനിൽ പോയിരുന്നു. കൊറോണ വൈറസ് ലക്ഷണങ്ങൾ നിലനിക്കുന്നതിനാലും, കടുത്ത പനി വന്നതിനെത്തുടർന്നുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.