30 C
Kochi
Thursday, December 2, 2021

Daily Archives: 3rd April 2020

കോട്ടയം:കൊറോണ വൈറസ് വ്യാപനം തടയാനായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് ജുമാ നമസ്‌കാരത്തിനായി കോട്ടയം ഈരാറ്റുപേട്ട തന്മയ സ്കൂളിൽ സംഘടിച്ച 23 പേരെ അറസ്റ്റ് ചെയ്തു. സ്‌കൂൾ മാനേജർ ഉൾപ്പടെയാണ് അറസ്റ്റിലായിരിക്കുന്നത്. കൊല്ലം പരവൂരിലും പള്ളിയിൽ നമസ്‌കാരം നടത്തിയതിന് അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു.
തിരുവനന്തപുരം: കൊവിഡ് 19 രോഗബാധ വേഗത്തില്‍ കണ്ടെത്തുന്നതിനായുള്ള റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്ത് എത്തി. 1000 കിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍ കെ ഗോപാലകൃഷ്ണന് കൈമാറിയത്. ഐസിഎംആര്‍ അംഗീകാരം ലഭിച്ച പൂനെയിലെ 'മൈ ലാബ്' എന്ന കമ്പനി തയ്യാറാക്കിയ കിറ്റുകള്‍ ശശി തരൂര്‍ എംപിയുടെ ഫണ്ടില്‍ നിന്ന് 57 ലക്ഷം രൂപ ചിലവഴിച്ചാണ് വാങ്ങിയിരിക്കുന്നത്.
അസമിൽ 16 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അസം അതിർത്തി അടച്ചു. അസമിൽ നിന്ന് ആരെയും  ഈ സംസ്ഥാനങ്ങളിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിസ്സാമുദ്ദീനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത 16 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേരുടെ പരിശോധനാഫലം ഇനിയും വരാനുണ്ടെന്ന് അസം ആരോഗ്യമന്ത്രി അറിയിച്ചു.
കോട്ടയം: ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ വൃദ്ധരായ മാതാപിതാക്കൾ, ഇവരെ ചികിൽസിച്ച നഴ്‌സ് രേഷ്മാ മോഹൻദാസ് എന്നിവർ കൊറോണ വൈറസ് ബാധയിൽ നിന്ന് മുക്തി നേടി ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം ചെങ്ങളം സ്വദേശികളായ ദമ്പതികളും ആശുപത്രി വിട്ടതോടെ കോട്ടയം മെഡിക്കൽ കേളേജിൽ ഇനി കോവിഡ് ബാധിതരില്ല.
തിരുവനന്തപരും: കാസർഗോട് ജില്ലയിൽ ഏഴ് പേർക്കും കണ്ണൂർ, തൃശൂർ ജില്ലകളിൽ ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇരുന്നൂറ്റി തൊണ്ണൂറ്റി അഞ്ചായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ നിസാമുദീനിൽ നിന്ന് എത്തിയവരാണെന്നും ചികിൽസയിൽ ആയിരുന്ന 14 പേർക്ക് രോഗം ഭേദമായതായതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ലോക്ക് ഡൗൺ നിയന്ത്രണം പഠിക്കാൻ കെ എം എബ്രഹാം അധ്യക്ഷനായി 17 അംഗ ടാസ്ക് ഫോഴ്സിനെ നിയോഗിച്ചതായും റാപിഡ് ടെസ്റ്റ്‌ സംവിധാനം...
ന്യൂഡൽഹി:   അതിർത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സുപ്രീംകോടതി കർണ്ണാടക, കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു.ആശുപത്രികളിൽ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്കു പോകുന്ന രോഗികളുടെ നീക്കത്തിനെതിരെ കർണ്ണാടക സർക്കാർ അതിർത്തി ഉപരോധിച്ച നടപടി നീക്കണമെന്ന് കേന്ദ്രത്തിനോടാവശ്യപ്പെട്ട കേരള ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് കർണ്ണാടക സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.ജസ്റ്റിസ്സുമാരായ എൽ നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കേരളത്തിലെയും കർണാടകയിലെയും ചീഫ് സെക്രട്ടറിമാർ കേന്ദ്ര ആരോഗ്യ...
മിലാൻ:   ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. ഫ്രാന്‍സില്‍ ആയിരത്തി മുന്നൂറ്റി അന്‍പത്തി അഞ്ച് ആളുകളാണ് 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് മരിച്ചത്. പതിമൂവായിരത്തി തൊള്ളായിരത്തി പതിനഞ്ച് പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചത്.സ്പെയിന്‍, യുകെ എന്നീ രാജ്യങ്ങളിലും മരണസംഖ്യ ദിനംപ്രതി ഉയരുകയാണ്. അതേ സമയം, രണ്ട് ലക്ഷത്തി പന്ത്രണ്ടായിരത്തിലധികം ആളുകള്‍ രോഗമുക്തരായിട്ടുണ്ട്.
ന്യൂഡൽഹി:   കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാൻ പുതിയ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതിൽക്കലോ, ബാൽക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവയേതെങ്കിലും തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ജനങ്ങളുടെ ഊർജ്ജവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാനും ലോക്ക് ഡൗണിന്റെ പ്രാധാന്യം ബോധിപ്പിക്കാനുമാണ് പരിപാടി. ലോക്ക് ഡൗണിനോട് രാജ്യം നല്ല...
മുംബൈ:   ലോകത്തെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിൽ ഒരാൾക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുപ്പത്തിയഞ്ചുകാരനായ ഒരു ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിക്കുന്ന കെട്ടിടം ആരോഗ്യവകുപ്പ് സീല്‍ ചെയ്തിട്ടുണ്ട്.അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി. രോഗബാധിതരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഇതിനോടകം തന്നെ 42 അതീവ ജാഗ്രതാപ്രദേശങ്ങളാണ് രാജ്യത്തുള്ളത്.പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ്...
തിരുവനന്തപുരം:   സംസ്ഥാനത്ത് 21 പേർക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോട് 8, ഇടുക്കി 5, കൊല്ലം 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണു വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 286 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാസർകോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകള്‍ ഹോട്ട്സ്‍പോട്ടുകളായി കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം, സംസ്ഥാനത്ത് 28 പേര്‍ക്ക് രോഗം...