24 C
Kochi
Tuesday, October 26, 2021

Daily Archives: 21st April 2020

ഡൽഹി:   പ്രമുഖ വാർത്താചാനൽ അവതാരകനും റിപ്പബ്ലിക് ടിവി സ്ഥാപകരിൽ ഒരാളുമായ അർണബ് ഗോസ്വാമി എഡിറ്റേഴ്സ് ഗിൽഡിൽ നിന്ന് രാജിവെച്ചു. മഹാരാഷ്ട്രയിലെ പാൽഗഡിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മാധ്യമങ്ങൾ നിശബ്ദത പാലിച്ചതിൽ പ്രതിഷേധസൂചകമായിട്ടാണ് അദ്ദേഹം എഡിറ്റേഴ്സ് ഗിൽഡിൽ നിന്ന് രാജിവെച്ചത്. റിപ്പബ്ലിക്ക് ടിവിയിലെ ചാനൽ ചർച്ച അവതരിപ്പിച്ചുകൊണ്ടിരിക്കവെയാണ് ഗോസ്വാമി തന്റെ രാജി പ്രഖ്യാപിച്ചത്.എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് ശേഖർ ഗുപ്തയെ അഭിസംബോധന ചെയ്തുകൊണ്ട് അർണബ് ഗോസ്വാമി പറഞ്ഞതിങ്ങനെ: വിഷയത്തിൽ പുറത്തുവരുന്ന വ്യാജ വാർത്തകളിൽ നിശ്ബദത പാലിക്കുന്നതിനാൽ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍നിന്നുള്ള പത്തുപേര്‍, പാലക്കാട്ടുനിന്നുള്ള നാലുപേര്‍, കാസര്‍കോട് സ്വദേശികളായ മൂന്നുപേര്‍, മലപ്പുറം, കൊല്ലം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച ഒമ്പതുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പാലക്കാടുനിന്നുള്ള ഒരാളും മലപ്പുറം, കൊല്ലം ജില്ലകളില്‍നിന്നുള്ളവരും തമിഴ്‌നാട്ടില്‍നിന്നു വന്നതാണ്. അതിർത്തിയിലെ ശക്തമായ നിയന്ത്രണങ്ങളുടെ ആവശ്യകതയാണിത് വിളിച്ചോതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന്...
ഡൽഹി: പരിശോധനാഫലത്തിലെ കൃത്യത ഇല്ലായ്മ ചൂണ്ടിക്കാട്ടി നിരവധി പേർ പരാതിപ്പെടാൻ തുടങ്ങിയ സാഹചര്യത്തിൽ രണ്ട് ദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നത് നിർത്തിവെയ്ക്കാൻ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആർ) സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വലിയ അന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാൽ അടുത്ത രണ്ടു ദിവസം കൊണ്ട് തങ്ങളുടെ സംഘങ്ങള്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ച് ഉറപ്പാക്കുമെന്ന് ഐസിഎംആര്‍ വക്താവ് രമണ്‍ ആര്‍ ഗംഗാഖേദ്കര്‍ വ്യക്തമാക്കി.ഏകദേശം അഞ്ചു ലക്ഷം റാപ്പിഡ് ടെസ്റ്റ്...
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. സംസ്ഥാന കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുകയും ഏഴ് ജില്ലകളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ചർച്ച ആരംഭിച്ചത്.എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എത്രയും വേഗം പൂർത്തീകരിച്ച് കുട്ടികൾക്ക് ഉപരിപഠനത്തിനുള്ള അവസരം ഒരുക്കുകയാണ് സർക്കാർ ലക്‌ഷ്യം വെയ്ക്കുന്നത്.  എസ്എസ്എൽസി പരീക്ഷ രാവിലെയും പ്ലസ് ടു പരീക്ഷ ഉച്ചയ്ക്കും വെയ്ക്കാനനാണ്...
കൊച്ചി: സ്പ്രിംഗ്ലർ വിവാദത്തിൽ കേന്ദ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെങ്കിലും ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാനും ആവശ്യപ്പെട്ടു. കമ്പനിയുടെ കൈയ്യിൽ വിവരങ്ങൾ സുരക്ഷിതമാണെന്ന് എന്ത് ഉറപ്പാണുള്ളതെന്നും കരാറിൽ മൂന്നാം കക്ഷിയുടെ ആവശ്യം എന്താണെന്നും ഉൾപ്പടെയുള്ള ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. സ്പ്രിംഗ്ലർ കമ്പനിക്ക് വേണ്ടി ആരും ഹാജരാകാതിരുന്നതിനാൽ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയിൽ അയക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.സ്പ്രിംഗ്ലർ വഴി കൊവിഡ്...
ഡൽഹി: കൊവിഡ് വ്യാപനത്തിനിടയിൽ അമേരിക്കയിലും ഇറാനിലും കുടുങ്ങിയവരെ ഉടൻ നാട്ടിൽ തിരിച്ചെത്തിക്കാൻ നിര്‍ദ്ദേശിക്കണമെന്ന ആവശ്യത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ലോകമെമ്പാടും കൊവിഡ് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ആണെന്നും അതിനാൽ തന്നെ വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാകുവെന്നും കോടതി ചൂണ്ടിക്കാട്ടി.ഇറാനിൽ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാൻ അവിടത്തെ ഇന്ത്യൻ ഏംബസിക്ക് നിര്‍ദ്ദേശം നൽകണമെന്ന് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.സംസ്ഥാന സര്‍ക്കാരുകൾ  നേരിട്ട്...
കൊറോണ വൈറസ് സ്ഥിരീകരണം ഉണ്ടായ ആദ്യ ദിവസം മുതല്‍ ലോകാരോഗ്യ സംഘടന മറ്റ് രാജ്യങ്ങൾക്ക് നൽകിയത് പോലെ തന്നെ യുഎസ്സിനും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഒരു വിവരങ്ങളും അമേരിക്കയോട് മറച്ചുവെച്ചിട്ടില്ലെന്നും  ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.
ന്യൂ ഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ 17000 കടന്നു, ആകെ മരണ സംഖ്യ 500 നു മുകളിലാണ്, ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടത്തിലേക്ക് പോകുമ്പോള്‍ ജനജീവിതം അനിശ്ചിതത്വത്തിലും സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലുമാണ്. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ സന്തോഷം പകരുന്നത് 2,800 ഓളം പേര്‍ രോഗമുക്തരായി ആശുപത്രി വിട്ട വാര്‍ത്തയാണ്.തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം 2000 കടന്നെങ്കിലും, 290ഓളം പേര്‍ രോഗം ബേധമായി വീടുകളിലേക്ക് മടങ്ങി....
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ കോടതികൾ ഇന്ന് തുറക്കും. ഗ്രീൻ, ഓറഞ്ച് ബി സോണുകളിലുള്ള കോടതികളുടെ പ്രവർത്തനങ്ങളാണ് പുനരാരംഭിക്കുന്നത്. എന്നാൽ ഭാഗിക നിയന്ത്രണങ്ങളോടെയായിരിക്കും പ്രവർത്തിക്കുക. ഗ്രീൻ സോണിലുള്ള കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് ബി വിഭാഗത്തിലുള്ള  ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളിലെ കോടതികളുമാണ് ഇന്ന് മുതൽ പ്രവർത്തിക്കുന്നത്. എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ കോടതികളുടെ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതൽ മാത്രമേ...
ജനീവ: കൊവിഡ് 19 മഹാമാരിയുടെ ഏറ്റവും ഭയാനകമായ ഘട്ടം വരാനിരിക്കുന്നതെ ഉള്ളുവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. 'ഞങ്ങളെ വിശ്വസിക്കൂ, മോശപ്പെട്ടത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ,' എന്നാണ് ലോകാരോഗ്യസംഘടനയുടെ ജനീവയിലെ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ട്രെഡോസ് പറഞ്ഞത്. ഈ ദുരന്തത്തെ നമുക്ക് പ്രതിരോധിക്കാമെന്നും എന്നാൽ, ഇതൊരു വൈറസ് ആണെന്ന്   നിരവധി ആളുകൾക്ക് ഇനിയും മനസിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ആരോഗ്യ സംവിധാനങ്ങള്‍ വളരെ കുറവായ...