Daily Archives: 26th April 2020
തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ ആറ് പേർക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കിയിലെ ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും രണ്ട് പേർ തമിഴ്നാട്ടിൽ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, അതിൽ ഒരാൾ ഡോക്ടറാണ്. എന്നാൽ കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണെന്നാണ് റിപ്പോർട്ട്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മറ്റ് നാല് പേരിൽ രണ്ട് പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
ഇന്ന് നാല് പേർ മാത്രമാണ് രോഗമുക്തി നേടി...
ന്യൂഡല്‍ഹി:കൊവിഡ് 19നെ പ്രതിരോധിക്കാന്‍ രോഗം ഭേദമായവര്‍ ജാതിയും മതവും നോക്കാതെ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധരാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. വെെറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് പ്ലാസ്മ ദാനം ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.ബ്ലഡ് പ്ലാസ്മ മതത്തെ തമ്മില്‍ വേര്‍തിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഹിന്ദുവിന്റെ പ്ലാസ്മയ്ക്ക് മുസല്‍മാനായ രോഗിയെയും, അങ്ങനെ തിരിച്ചും രക്ഷിക്കാന്‍ സാധിക്കുമെന്നാണ് കെജ്രിവാള് പറഞ്ഞത്.ഡല്‍ഹിയിലെ കൊവിഡ് രോഗികളില്‍ നടത്തിയ പ്ലാസ്മ തെറാപ്പിയുടെ പ്രാഥമിക ഫലങ്ങള്‍...
തിരുവനന്തപുരം:
അയൽ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി വഴി കേരളത്തിലേക്കുന്ന പലർക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ജില്ലാകളക്ടർമാരുടെയും എസ്പിമാരുടെയും ഡിഎംഒമാരുടെയും സംയുക്ത വീഡിയോ കോൺഫറൻസിംഗ് യോഗത്തിലാണ് അദ്ദേഹം ഈ നിലപാട് അറിയിച്ചത്. കേന്ദ്ര അറിയിപ്പ് പ്രകാരം ചെറിയ കടകളും ഫാൻസി ഷോപ്പുകളും തീവ്രബാധിതമേഖലകൾ അല്ലാത്തയിടത്ത് തുറന്ന സാഹചര്യവും മുഖ്യമന്ത്രി യോഗത്തിൽ വിലയിരുത്തി.ഹോട്ട്സ്പോട്ടുകളിൽ എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെറുവഴികളിലും ഊടുവഴികളിലും...
ന്യൂഡല്‍ഹി:ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം ജൂലെെ 25 ഓടെ പൂര്‍ണമായും ഇല്ലാതാകുമെന്ന് പഠനം. ഏഷ്യയിലെ മുന്‍നിര സാങ്കേതിക സ്ഥാപനമായ സിംഗപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈൻ നടത്തിയ പഠനത്തിലാണ് എല്ലാവര്ക്കും സന്തോഷമുളവാക്കുന്ന വാര്‍ത്തയുള്ളത്. രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡല്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്.രോഗം ബാധിച്ചവർ, രോഗബാധയ്ക്കു സാധ്യതയുളളവർ, മുക്തരായവർ എന്നിവരുടെ തോത് കണക്കാക്കിയുള്ള എസ്ഐആർ (സസെപ്റ്റിബ്ൾ–ഇൻഫെക്റ്റഡ്–റിക്കവേഡ്) എപ്പിഡെമിക് ഗണിതമോഡലാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്.മെയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ പുതിയ...
15 വർഷം നീണ്ട കരിയറിന് ശേഷം മുൻ പാകിസ്താൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സന മിർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മികച്ച ഓഫ് സ്പിന്നർ, ബാറ്റർ എന്നീ വിശേഷണങ്ങൾ ഉള്ള താരം പാകിസ്താനു വേണ്ടി കളിച്ച ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരം എന്ന നിലയിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടീമിന് വേണ്ടി ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയാണ് ഈ 34 വയസ്സുകാരി. രാജ്യത്തിന് വേണ്ടി ഏറെ സേവനങ്ങൾ...
സൗദി അറേബ്യ:സൗദി അറേബ്യയില്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി. മക്കയൊഴികെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കര്‍ഫ്യൂ ഉണ്ടാകില്ല. മെയ് 13 വരെയാണ് ഇളവ് വരുത്തിയത്. മക്കയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും. റമദാന്റെ ഭാഗമായുള്ള ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. എപ്രില്‍ 29 മുതല്‍ കര്‍ശന ഉപാധികളോടെ മാളുകളും ഷോപ്പിങ്ങ് സെന്ററുകളും തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചതിനെ തുടർന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 26 മുതൽ ഏപ്രിൽ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുൻപ് തന്നെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്...
ന്യൂഡല്‍ഹി:കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാനങ്ങളുടെ കത്ത്. ഡല്‍ഹി, രാജസ്ഥാന്, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, എന്നീ സംസ്ഥാനങ്ങളാണ് ലോക്ഡൗണ്‍ നീട്ടാന്‍ ആവശ്യപ്പെട്ടത്. മെയ് 16 വരെ ലോക്ഡൗണ്‍ നീട്ടണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. കൊവിഡ് രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്.
ന്യൂഡല്‍ഹി:
ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വെെറസ് ബാധിതരാകട്ടെ 30 ലക്ഷത്തോടടുക്കുന്നു. ഇതുവരെ ഇരുപത്തി ഒമ്പത് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി എഴുപത്തി എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടു. യുഎസ്സില്‍ കൊവിഡ് കേസുകളുടെ എണ്ണം ഒമ്പതര ലക്ഷം കടന്നു. അതേസമയം, അമേരിക്കയില്‍ സ്ഥിതി വഷളാകുമ്പോഴും വിവിധ സംസ്ഥാനങ്ങള്‍ ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം കണക്കിലെടുക്കാതെ ലോക്ഡൗണില്‍...
ന്യൂഡല്‍ഹി:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനങ്ങള്‍ അയച്ചേക്കും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്ട്രോള് റൂമുകള്‍ തുറന്നു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.അതേസമയം, നാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായുള്ള രജിസ്ട്രേഷന് നോര്‍ക്ക ആരംഭിച്ചു. നോര്‍ക്കറൂട്ട്സ് വെബ്സെെറ്റ് വഴിയാണ് രജിസ്ട്രേഷന്. ഗര്‍ഭിണികള്‍, വിദ്യാര്‍ത്ഥികള്‍, കൊറോണ ഒഴികെയുള്ള രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശക വിസയിലെത്തി കുടുങ്ങിപോയവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന....