27 C
Kochi
Sunday, December 5, 2021

Daily Archives: 20th April 2020

കോട്ടയം: ലോക്ക് ഡൗണിൽ അച്ഛനെ പിറകിൽ കെട്ടിയിരുത്തി സ്കൂട്ടറിൽ ആശുപത്രിയിലേക്ക് പായുന്ന മകന്റെ ചിത്രം ഈ സമീപദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വലിയ തരംഗമായിരുന്നു. എന്നാൽ, ആ ചിത്രത്തിന്റെ കഥ എന്ന തലക്കെട്ടോടെ മലയാള മനോരമയിൽ വന്ന ഒരു പത്രക്കുറിപ്പിനൊപ്പം കോട്ടയം ജില്ലാ അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ ഐഎഎസ് പങ്കുവെച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ കീഴടക്കുന്നത്.താൻ ഐഎഎസ് പരീക്ഷയ്ക്കായി തയാറെടുത്തുകൊണ്ടിരിക്കുമ്പോൾ സുഖമില്ലാത്ത അച്ഛനെ ആ ചിത്രത്തിൽ കാണുന്നതുപോലെ...
ഡൽഹി: രാജ്യത്തെ എല്ലാ ജൻധൻ അക്കൗണ്ടുകളിലേക്കും വിധവകളുടെയും ഭിന്നശേഷിക്കാരുടെയും പ്രായം ചെന്നവരുടെയും പെന്‍ഷന്‍ അക്കൗണ്ടുകളിലേക്കും 7500 രൂപവീതം കേന്ദ്ര സര്‍ക്കാര്‍ ഉടൻ നിക്ഷേപിക്കണമെന്ന് കോൺഗ്രസ്സ്. കേന്ദ്രത്തിന് ഒരു സാമ്പത്തിക ഞെരുക്കവുമില്ലെന്നും കൊവിഡ് മൂലം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഉടൻ സഹായം നല്കണമെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നിർദ്ദേശിച്ചത്. ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെയും കാര്‍ഷിക മേഖലയുടെയും നിലനില്‍പ്പിനായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രണ്ട് ദിവസത്തിനകം കേന്ദ്രത്തിന് മുൻപിൽ സമർപ്പിക്കുമെന്ന് സമിതി...
മുംബൈ: മുംബൈയിൽ മാധ്യമപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 53 മാധ്യമപ്രവർത്തകർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ നഗരത്തിലെ രണ്ട് മാധ്യമപ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകർക്ക് ഇടയിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും അധികം ആളുകൾക്ക് രോഗം കണ്ടെത്തിയത്.ഏപ്രിൽ 1-ന് നടത്തിയ പ്രത്യേക ക്യാമ്പിൽ വച്ച് 167 മാധ്യമപ്രവർത്തകരെയാണ് ബോംബെ മെട്രോ കോർപ്പറേഷൻ (ബിഎംസി) കൂട്ടത്തോടെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ 53 പേരുടെ ഫലമാണ് പോസിറ്റിവ് ആയിരിക്കുന്നത്. ഇനിയും...
കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ഏപ്രിൽ 24 വരെ ലോക്ക് ഡൗൺ ഇളവുകൾ ഇല്ലെന്നും ഹോട്ട്സ്പോട്ടുകളായ കൊച്ചിൻ കോർപറേഷൻ, മുളവുകാട്, ചുള്ളിക്കൽ എന്നിവിടങ്ങളിൽ ഇരുപത്തിനാലിന് ശേഷവും കർശന നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു. ജില്ലയിൽ രണ്ട് രോഗികൾ മാത്രമാണ് ഇപ്പോൾ വൈറസ് ബാധ മൂലം ചികിത്സയിൽ ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.ഇളവുകൾ ലഭിച്ചുവെന്ന തെറ്റിദ്ധാരണയിൽ ധാരാളം ആളുകൾ നിരത്തിലിറങ്ങുന്ന പ്രവണത ശ്രദ്ധയിൽ പെട്ടതിനാലാണ് ഈ പ്രസ്താവന നടത്തുന്നതെന്നും...
മുംബെെ:യൂറോ കപ്പ്, കോപ്പ അമേരിക്ക, യുവേഫ ചാമ്പ്യൻസ് ലീഗ് തുടങ്ങി ആരാധകര്‍ കാണാന്‍ കാത്തിരുന്ന  ഒട്ടുമിക്ക കായിക ഇനങ്ങളും കൊറോണ വെെറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതിനോടകം തന്നെ മാറ്റിവെച്ച് കഴി‍ഞ്ഞു. ജപ്പാനില്‍ നടക്കേണ്ടിയിരുന്നു ടോക്കിയോ ഓളിമ്പിക്സ് പോലും വെെറസ് ഭീതി മൂലം മാറ്റിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ ആഗ്രഹിച്ചിരിക്കുന്ന ടി20 ലോകകപ്പും നടക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്.എന്നാല്‍ ഇതുവരെ ലോകകപ്പ് മാറ്റിവെച്ചിട്ടില്ല. ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20...
തിരുവനന്തപുരം:കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന കേന്ദ്രസര്‍ക്കാരിന്‍റെ വിമര്‍ശനത്തിന് പിന്നാലെ ഇളവുകളില്‍ തിരുത്തല്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുമുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇരു ചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രമെ യാത്ര ചെയ്യാന്‍ പാടുള്ളൂ.ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നതിന് പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി മുടിവെട്ടാന്‍ അനുവാദമുണ്ട്. ഓണ്‍ലെെന്‍ ഭക്ഷണ വിതരണത്തിന്‍റെ സമയം രാത്രി ഒമ്പത് മണി വരെയാക്കി നീട്ടി നല്‍കിയിട്ടുണ്ട്....
മഹാമാരികളും മരണങ്ങളും ലോകത്തെ പിടിച്ചുകുലുക്കുന്നത് ഇതാദ്യമായല്ല. വൈദ്യശാസ്ത്രത്തില്‍ പുരോഗമനത്തിന്‍റെ  ലാഞ്ചനകള്‍ പോലുമില്ലാതിരുന്ന കാലത്ത് വംശങ്ങളെ തന്നെ ഇല്ലാതാക്കികൊണ്ടുള്ള പകര്‍ച്ചവ്യാധികള്‍ കടന്നുപോയിട്ടുണ്ട്. യുദ്ധങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും പോലെ, സാമൂഹിക പരിവര്‍ത്തനങ്ങളില്‍ സാരമായ പങ്കു വഹിക്കാന്‍ പകര്‍ച്ചവ്യാധികള്‍ക്കും സാധിക്കും. ഇത് ചരിത്രം പഠിപ്പിക്കുന്ന പാഠമാണ്.പതിനാറാം നൂറ്റാണ്ടില്‍ മരണത്തിന്‍റെ കരിനിഴല്‍ വീഴ്ത്തിയ സ്മോള്‍പോക്സും, മലേറിയയും, ഇന്‍ഫ്ലൂവന്‍സയും, തദ്ദേശീയരായ അമേരിക്കന്‍ വംശജരെ മുഴുവന്‍ ഇല്ലാതാക്കുകയും പാശ്ചാത്യ കോളനിവത്കരണത്തിന് വഴിവെക്കുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഹെയ്തിയന്‍ വിപ്ലവത്തിന്‍റെ...
അമേരിക്ക:കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്​ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. ടെക്സസ്, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ആയിരങ്ങളാണ് മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങിയത്. ‘ലെറ്റ് അസ് വര്‍ക്ക്  എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. തൊഴില്‍ , സാമ്പത്തിക മേഖലകളെ തകര്‍ച്ചയില്‍നിന്ന്​ വീണ്ടെടുക്കാൻ ലോക്​ഡൗണ്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇനിയും ലോക്​ഡൗണ്‍ നീട്ടിക്കൊണ്ടുപോകുന്നത് വ്യക്​തിസ്വാതന്ത്ര്യത്തിൻെറ ലംഘനമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.അതേസമയം, പ്രതിഷേധ  പ്രകടനങ്ങളെ അനുകൂലിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. 
തെലങ്കാന:കൊവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍  മെയ്​ ഏഴ്​ വരെ ലോക് ഡൗണ്‍ നീട്ടാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ സാഹചര്യങ്ങൾ മെയ്​ അഞ്ചിന്​ സർക്കാർ പരിശോധിച്ച ശേഷം തുടർ തീരുമാനം കൈകൊള്ളുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പറഞ്ഞു.  ഓണ്‍ലെെന്‍ ഭക്ഷണ വിതരണക്കാരടക്കമുള്ളവർക്ക്​ പ്രവർത്തിക്കാൻ അനുവാദമുണ്ടാകില്ല.  അരി മില്ലുകളെയും മരുന്നു കമ്പനികളെയും ലോക്​ഡൗൺ കാലത്ത്​ പ്രവർത്തിക്കാൻ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, കുടിയേറ്റ തൊഴിലാളികൾക്ക്​ പ്രത്യേക റേഷൻ അനുവദിക്കും. കുടുംബ സമേതം തെലങ്കാനയിൽ...
തിരുവനന്തപുരം:കേരള സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍. ഇത് ചൂണ്ടികാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് കത്ത് അയച്ചത്. ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിമര്‍ശനം.  ഏപ്രില്‍ 15ന് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം ലംഘിച്ചുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. ഏപ്രില്‍ 20 മുതല്‍ കേന്ദ്രം പ്രഖ്യാപിക്കാത്ത ചില ഇളവുകള്‍ കേരളം അനുവദിച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം...