Wed. Apr 17th, 2024
ടൂറിന്‍:

യുവന്റസിന്റെ അര്‍ജന്റൈന്‍ താരം പൗലോ ഡിബാലയുടെ നാലാമത് കൊവിഡ് പരിശോധന ഫലവും പോസിറ്റീവെന്ന് റിപ്പോർട്ട്. രോഗത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നും താരം ഇന്‍സ്റ്റഗ്രാമിൽ കുറിച്ചിരുന്നു, എന്നാൽ ആറാഴ്ചയ്ക്കിടെ നടത്തിയ നാലാമത്തെ ടെസ്റ്റും ഇന്ന് പോസിറ്റീവ് ആയിരിക്കുകയാണ്.

യുവന്റസിലെ മറ്റ് കളിക്കാരായ ഡാനിയേല്‍ റുഗാനിയും ബ്ലെയ്സ് മറ്റിയുഡിയും കൊവിഡിൽ നിന്ന് മുക്തി നേടി ആശുപത്രി വിട്ടിരുന്നു. എന്നാല്‍ ഡിബാലയ്ക്ക് രോഗം ഭേദമാകാത്തത്  യുവന്റസിന് ആശങ്ക ഉണ്ടാക്കുകയാണ്.  മാര്‍ച്ച് 21നാണ് തനിക്കും  കാമുകി ഒറിയാനയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കളിക്കാര്‍ പൂര്‍ണ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ മത്സരങ്ങള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് ഫുട്ബോൾ അസോസിയേഷന്റെ നിർദ്ദേശം.

By Athira Sreekumar

Digital Journalist at Woke Malayalam