25 C
Kochi
Wednesday, August 4, 2021

Daily Archives: 27th April 2020

ഡൽഹി: റാപ്പിഡ് ടെസ്റ്റിംഗ് വഴിയുള്ള കൊവിഡ് പരിശോധനകൾ അന്വേഷണം അവസാനിക്കുന്നതുവരെ നിർത്തിവെയ്ക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ(ഐസിഎംആർ) നിർദ്ദേശം. ദ്രുത ആന്‍റി ബോഡി പരിശോധനാ കിറ്റുകൾ വഴി ലഭിക്കുന്ന ഫലങ്ങൾക്ക് പാകപ്പിഴയുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇതേസംബന്ധിച്ച അന്വേഷണം നടത്താൻ ഐസിഎംആർ നിർദ്ദേശം നേരത്തെ നൽകിയത്. ഇതുതുടർന്ന്, രാജ്യത്ത് രണ്ട് ദിവസത്തേക്കായിരുന്നു റാപ്പിഡ് ടെസ്റ്റിന് ആദ്യം വിലക്കേർപ്പെടുത്തിയത്. ഐസിഎംആറിന്‍റെ എട്ട് സംഘമാണ് വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തുന്നത്. ദ്രുത പരിശോധന കിറ്റുകളുടെ തകരാറിന് പുറമെ വിലയെ ചൊല്ലിയും വിമർശനങ്ങൾ...
കണ്ണൂർ:കാസർഗോഡിന് പിന്നാലെ കണ്ണൂരിലെ കൊവിഡ് രോഗികളുടെയും സമ്പർക്കം പുലർത്തിയവരുടെയും വിലാസവും ഫോൺനമ്പറും അടങ്ങുന്ന ഗൂഗിൾ മാപ്പ് ലിങ്ക് ചോർന്നതായി റിപ്പോർട്ട്. പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നും സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ജില്ലാ കളക്ടർ ടിവി സുഭാഷ് അറിയിച്ചു. നിലവിലുള്ള 54 രോഗികളുടെയും  സമ്പർക്കത്തിൽ കഴിഞ്ഞ 9000ലേറെ പേരുടെ വിവരങ്ങളും ലിങ്ക് തയ്യാറാക്കിയ ശേഷം സിഐ മുതൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് വരെ വാട്സാപ്പിൽ അയച്ചിരുന്നു. ഇക്കാര്യത്തിൽ സുരക്ഷ ഉറപ്പ് വരുത്താതെ ഇരുന്നത് പൊലീസിന്‍റെ വീഴ്ചയാണെന്ന് ജില്ലാ കളകടർ വ്യക്തമാക്കി.സൈബർ സെൽ തയ്യാറാക്കിയ ഗൂഗിൾ...
ഡൽഹി: രാജ്യത്തെ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിങ് വഴി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത് നീണ്ടുനിൽക്കുന്ന പോരാട്ടമാണെന്നും, എന്നാൽ ഗ്രീൻ സോണുകളായ ചില ഇടങ്ങളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യമൊട്ടാകെ ഒരുമിച്ച് ലോക്ക്ഡൗണിൽ തുടരുന്ന ഈ സാഹചര്യം മാറ്റി ഹോട്ട്സ്പോട്ടുകളിൽ ലോക്ക്ഡൗൺ തുടർന്ന് മറ്റ് മേഖലകൾക്ക് ഘട്ടം ഘട്ടമായി ഇളവുകൾ നൽകാനാണ് കേന്ദ്രത്തിന്റെ...
ന്യൂഡല്‍ഹി:   ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക് സംബന്ധിച്ച് ഒരാഴചയ്ക്കകം മറപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചുപോകാൻ അന്തർ സംസ്ഥാന ബസ് സർവീസ് തുടങ്ങണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് പ്രശാന്ത്ഭൂഷണ്‍ കോടതിയോട് ആവശ്യപ്പെട്ടു.അതേസമയം, ഇക്കാര്യം സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യുകയാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. വിഷയം കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും തൊഴിലാളികളുടെ എണ്ണം കണക്കാക്കി അവർക്ക് വേണ്ട ഭക്ഷണം...
പൂനെ: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ മൂന്ന് ആഴ്ചക്കുള്ളില്‍  നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ  സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.  ഈ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം വിജയിച്ചാല്‍ ഒക്ടോബറോടെ വിപണിയിലെത്തിക്കാനാകുമെന്നാണ് പൂനെ ആസ്ഥാനമായ  സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചത്.
ന്യൂയോർക്ക്:   ലോകമാകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തി ഒൻപത് ലക്ഷത്തി എഴുപതിനായിരവും മരണ സംഖ്യ രണ്ട് ലക്ഷത്തി എഴുന്നൂറ്റി എഴുപത്തി രണ്ടുമായി. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് ലക്ഷത്തി തൊണ്ണൂറ്റാറായിരം കടന്നു. അമ്പത്തി അയ്യായിരത്തിലധികം പേരാണ് ഇതുവരെ അമേരിക്കയിൽ മരിച്ചത്. എന്നാൽ, തീവ്ര ബാധിത മേഖലകളായ ന്യൂയോർക്കിലും, ന്യൂ ജേഴ്‌സിയിലും കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തി. മരണസംഖ്യ ഇരുപതിനായിരം പിന്നിട്ട ബ്രിട്ടനിലും കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് വന്നിട്ടുണ്ട്.
അബുദാബി:   അനിശ്ചിതത്വത്തിനൊടുവിൽ പ്രവാസികൾക്കായുളള നോർക്കയുടെ രജിസ്ട്രേഷൻ ഇന്നലെ ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറിൽ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാൻ ഓൺലൈനായി രജിസ്റ്റർ ചെയ്തത്. ഇന്നു രാവിലെ ആറര വരെ ഒരു ലക്ഷത്തി നാൽപ്പത്തി ഏഴായിരം പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഒരുലക്ഷം പേരെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുട‍ർന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു കേരളം കേന്ദ്രത്തെ നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ നോർക്ക രജിസ്ട്രേഷനിൽ ആദ്യ മണിക്കൂറുകളിൽ തന്നെ ഒരുലക്ഷത്തിലധികം ആളുകൾ താത്പര്യം അറിയിച്ചതോടെ പ്രവാസികളുടെ...
തിരുവനന്തപുരം:കേരളത്തിൽ രോ​ഗവ്യാപനം മൂന്നാംഘട്ടത്തിലേക്ക് കടക്കുകയോ സമൂഹവ്യാപനമുണ്ടായതായോ സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശെെലജ. അതേസമയം, സംസ്ഥാനത്ത് ഇതുവരെ എല്ലാം നല്ല രീതിയില്‍ പോയെന്ന് കരുതി ഇവിടെ ഇനി സമൂഹവ്യാപനം ഉണ്ടാവില്ല എന്നു കരുതേണ്ട. വൈറസ് വാഹകനായ ഒരാൾ ബാക്കിയായാൽ പോലും അതിവേ​ഗത്തിൽ സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്.ഇക്കാര്യത്തിൽ സിം​ഗപ്പൂരിൻ്റെ അനുഭവം നമ്മുക്ക് മുന്നിലുണ്ടെന്ന് മന്ത്രി ചൂണ്ടികാട്ടി. ജനുവരി 23 മുതൽ മാ‍ർച്ച് 23 വരെ ആകെ അഞ്ഞൂറ് കൊവിഡ് കേസുകളെ സിം​ഗപ്പൂരിൽ റിപ്പോ‍ർട്ട് ചെയ്തുള്ളൂ. ഇതോടെ...
ഡൽഹി: ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും.  ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ പത്ത് സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്നാണ് ആവശ്യപ്പെടുന്നത്.  ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നാണ് കേരളത്തിന്റെ നിലപാട്.  എന്നാൽ ഒറ്റയടിക്ക് എല്ലാ ഇളവുകളും ഒന്നിച്ച് അനുവദിക്കരുതെന്നും കേരളം ആവശ്യപ്പെടും.  അതേ സമയം മേയ് മൂന്നിന്ശേഷം ലോക്ക്ഡൗൺ പിൻവലിക്കണം...
ഡൽഹി:   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ആറ് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി രണ്ടായി. മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം എണ്ണായിരത്തി അറുപത്തി എട്ടായി. ഇന്നലെ മാത്രം ഇവിടെ നാനൂറ്റി നാൽപ്പത് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  ഇന്നലെ 19 പേർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിലെ മാത്രം മരണ സംഖ്യ 342...