Thu. Apr 25th, 2024
ഡൽഹി:

 
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ആറ് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി രണ്ടായി. മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം എണ്ണായിരത്തി അറുപത്തി എട്ടായി. ഇന്നലെ മാത്രം ഇവിടെ നാനൂറ്റി നാൽപ്പത് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  ഇന്നലെ 19 പേർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിലെ മാത്രം മരണ സംഖ്യ 342 ആയി.

കൊവിഡ് ബാധിച്ച് മുംബൈയിൽ മരിച്ച പൊലീസുകാരുടെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപ വീതം നൽകാൻ സർക്കാർ തീരുമാനിച്ചു. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ ഇന്നലെ 230 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇവിടുത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തി മുന്നൂറ്റി ഒന്നായിരിക്കുകയാണ്. അതേസമയം, ദില്ലി രോഹിണിയിലെ അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ടിലെ 29 ആരോഗ്യപ്രവർത്തകർക്കും സ്വകാര്യ ആശുപത്രിയായ പട്‌പർഗഞ്ച് മാക്സിലെ 7 മലയാളി നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിനിടെ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്ന ഒൻപതാമത്തെ സംസ്ഥാനമായി തെലങ്കാന മാറി.

By Arya MR