Tue. Apr 23rd, 2024
ഡൽഹി:
റാപ്പിഡ് ടെസ്റ്റിംഗ് വഴിയുള്ള കൊവിഡ് പരിശോധനകൾ അന്വേഷണം അവസാനിക്കുന്നതുവരെ നിർത്തിവെയ്ക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ(ഐസിഎംആർ) നിർദ്ദേശം. ദ്രുത ആന്‍റി ബോഡി പരിശോധനാ കിറ്റുകൾ വഴി ലഭിക്കുന്ന ഫലങ്ങൾക്ക് പാകപ്പിഴയുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇതേസംബന്ധിച്ച അന്വേഷണം നടത്താൻ ഐസിഎംആർ നിർദ്ദേശം നേരത്തെ നൽകിയത്. ഇതുതുടർന്ന്, രാജ്യത്ത് രണ്ട് ദിവസത്തേക്കായിരുന്നു റാപ്പിഡ് ടെസ്റ്റിന് ആദ്യം വിലക്കേർപ്പെടുത്തിയത്.

ഐസിഎംആറിന്‍റെ എട്ട് സംഘമാണ് വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തുന്നത്. ദ്രുത പരിശോധന കിറ്റുകളുടെ തകരാറിന് പുറമെ വിലയെ ചൊല്ലിയും വിമർശനങ്ങൾ ഉയർന്നിരുന്നു. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ അമിത വില നൽകി വാങ്ങാനുള്ള ഐസിഎംആറിന്റെ തീരുമാനം ഇന്നലെ ദില്ലി ഹൈക്കോടതി ഉത്തരവോടെ പുറത്താക്കിയിരുന്നു.

245 രൂപക്ക് ചൈനയിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ദ്രുത ആന്‍റി ബോഡി കിറ്റുകൾ ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കമ്പനി വഴി കിറ്റ് ഒന്നിന് 600 രൂപയ്ക്ക് വാങ്ങാനായിരുന്നു ഐസിഎംആർ കരാർ ഒപ്പിട്ടത്. ഇത്തരത്തിൽ 5 ലക്ഷം കിറ്റുകൾ മൂന്ന് കൊടിക്കാണ് ലഭിക്കുക. കൂടാതെ ചൈനയിൽ നിന്ന് വരുത്തുന്നതിന്റെ വിമാന ചാര്‍ജ് ഉൾപ്പടെ 12 കോടി 25 ലക്ഷം രൂപയാണ് ഐ സി എം ആർ നൽകേണ്ടത്. ഇതിലൂടെ സ്വകാര്യ കമ്പനിക്ക് 17 കോടി 75 ലക്ഷം രൂപ ലാഭമുണ്ടാകും എന്ന് കണ്ടെത്തിയതോടെയാണ് ഹൈക്കോടതി ഈ കരാർ വിലക്കിയത്.

By Arya MR