Mon. Jul 7th, 2025
കൊച്ചി:

 
ലോക്ക്ഡൌൺ കാലത്തെ നിബന്ധനകൾ ലംഘിച്ച് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ നാല്പതുപേരെ കൊച്ചിയിൽ പോലീസ് അറസ്റ്റുചെയ്തു. ഇതിൽ രണ്ടു സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.

ലോക്ക്ഡൌണുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള എപ്പിഡെമിക്സ് ഡിസീസസ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുപ്രകാരമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് നിയമം ലഘിച്ച് നടക്കുന്നവരെ പോലീസ് കണ്ടെത്തിയത്. വിലക്കിയിട്ടും ഇവർ പിന്നീടും പുറത്തിറങ്ങി നടക്കുകയായിരുന്നു.