Thu. Apr 25th, 2024
ആലപ്പുഴ:

 
മാധ്യമപ്രവര്‍ത്തകര്‍ ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണെന്ന് കായംകുളം എം എൽ എ യു എ പ്രതിഭ. കായംകുളം എംഎല്‍എയായ പ്രതിഭയും പ്രാദേശിക ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മിലുള്ള പോര് ചില മാധ്യമങ്ങൾ വാർത്തയാക്കിയതിനെതിരെയാണ് പ്രതിഭ പ്രതികരിച്ചത്. മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് ഒരു വീഡിയോയിൽ എം എൽ എ ഉന്നയിക്കുന്നത്. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നാണ് മാധ്യമപ്രവർത്തകരോട് എം എൽ എ പറയുന്നത്.

https://www.facebook.com/advprathibha/videos/493592224854190/?t=3

ഇതിനു മറുപടിയുമായി ശബരീനാഥൻ എം എൽ എ ഫേസ്ബുക്കിൽ കുറിപ്പിട്ടു. അദ്ദേഹത്തിന്റെ കുറിപ്പ് താഴെ:-

“കായംകുളം MLA ശ്രിമതി യൂ.പ്രതിഭക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ചുരുക്കം ചില DYFI പ്രവർത്തകരാണ്. MLA യെ കുറിച്ച് അവർ പറഞ്ഞ കാര്യങ്ങളിൽ കഴമ്പില്ല എന്നതാണ് ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ എന്റെ നിലപാട്.

പക്ഷേ ഈ സഹപ്രവർത്തകരെ പറഞ്ഞു മനസ്സിലാക്കുന്നതിന്പകരം ഇന്നലെ ഫേസ്ബുക്ക് ലൈവിൽ വന്ന MLA ഈ വാർത്ത റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകരോട് “നിങ്ങൾ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഭേദം, അത് ആണായാലും പെണ്ണായാലും” എന്ന് പറയുന്നത് ഒരു പൊതുപ്രവർത്തകയ്ക്ക് ചേർന്നതല്ല.

നമ്മൾ ജനപ്രതിനിധികളാണ്, കൂടുതൽ വിവേകവും ഔചിത്യവും ആത്മസംയമനവും പാലിക്കേണ്ടവരാണ്. ചിലപ്പോൾ എനിക്കും നിങ്ങൾക്കുമൊക്കെ അലോസരം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം, വാർത്തകൾ വന്നേക്കാം- അവയെ സമചിത്തതയോടെ നേരിടണം. ഇത്തരത്തിലുള്ള മറുപടി ഒരു ജനപ്രതിനിധി നൽകുമ്പോൾ, ജനം മാർക്കിടുന്നത് നമുക്കാണെന്ന് പ്രിയ MLA ഓർക്കണം.”

https://www.facebook.com/SabarinadhanKS/posts/1293859100805542?__xts__%5B0%5D=68.ARDe5fd-pveMIHL-mcAjBNGToMFeOS-IinuqD_0GPtjPemzs17BNzjV7CHKk5n6drZC7-zOn7N77P80xhrMe0NwgUR4R9Fngu07105fgzA54Lkw1MzwZ9t7AKo_ggqbzEtjTAevhaP7CtalThtRr_x9kIF_UaBAx8-3m0FPzUdfQ1Mvu_GsJDdXXXyx1MUZt3XRZ8h-dU4_dGbPvMppsxZdzMt9eFJmaYUM_4CWGZUnI9agrPjkM8sMqUERaYDa7BpxU17QIT6S8OsFGwte4vOMDRXEriDCe90-wMzv5-TEVTfE2MWDWX9LxO8SUc2F1auQrYThy9yd6YwfiOYa2bw&__tn__=-R