Wed. Apr 24th, 2024
ബംഗളൂരു:

 
മംഗളൂരുവിലെ ആശുപത്രികളിൽ കേരളത്തിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന വിവാദ ഉത്തരവ്​ കർണ്ണാടക പിൻവലിച്ചു. ഇതു സംബന്ധിച്ച നിർദ്ദേശം ആശുപത്രികൾക്ക് രേഖാമൂലം നൽകുകയും ചെയ്തു.

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുന്ന സമയത്താണ് കേരളത്തിൽ നിന്നുള്ള രോഗികൾക്ക് കർണ്ണാടക വിലക്കേർപ്പെടുത്തിയത്.

അതിർത്തികൾ തുറന്ന് ഗതാഗതം അനുവദിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണ്ണാടക സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.