24 C
Kochi
Monday, September 27, 2021

Daily Archives: 10th January 2020

കൊച്ചി:   എറണാകുളം ജില്ലാജയിലിലും വീഡിയോ കോൺഫറൻസിങ് സംവിധാനം ഒരുങ്ങി. കോടതികളിലെ വീഡിയോ കോൺഫറൻസിങ് സ്റ്റുഡിയോകളുടെ നിർമ്മാണം ‘കെൽട്രോൺ’ ആണ്‌ പൂർത്തിയാക്കിയത്. രൂപരേഖ തയ്യാറാക്കിയതും മേൽനോട്ടം വഹിക്കുന്നതും കെൽട്രോണാണ്.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതിയിൽ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണരായി വിജയന്‍ നിര്‍വ്വഹിച്ചു. എറണാകുളം ജില്ലാ ജയിലിന് പുറമെ കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിൽ ഉൾപ്പടെ 87 സ്റ്റുഡിയോകളാണ് ഒരുക്കിയിരിക്കുന്നത്. ഇവ 383 കോടതികളുമായിട്ടാണ് ബന്ധിപ്പിച്ചിട്ടുള്ളത്.നെറ്റ് വർക്കിങ്‌...
മുംബെെ:‘ഛപാകി'ലെ അഭിനയത്തിന് ദീപിക പദുക്കോണിനെ അഭിനന്ദിച്ച് ഭര്‍ത്താവും ബോളിവുഡ് നടനുമായ രണ്‍വീര്‍ സിങ്. തന്റെ പ്രിയപ്പെട്ടവളുടെ അഭിനയ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ചിത്രം കൂടിയായ ഛപാക് കണ്ട് വികാരഭരിതനായിരിക്കുകയാണ് രൺവീർ.മാൽതിയായുള്ള ദീപികയുടെ പ്രകടനം തന്നെ ഏറെ സ്പർശിച്ചുവെന്ന് രൺവീർ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദീപികയെ കുറിച്ച് താൻ ഏറെ അഭിമാനിക്കുന്നുവെന്നും പ്രിയപ്പെട്ടവളെ ഒരുപാട് സ്നേഹിക്കുന്നു എന്നും പറഞ്ഞാണ് രൺവീർ കുറിപ്പ് അവസാനിപ്പിച്ചത്. ചിത്രം പ്രേക്ഷകർക്ക് ധൈര്യവും പ്രതീക്ഷയും നൽകുന്നതാണെന്ന് സംവിധായികയായ മേഘ്ന...
കൊച്ചി:   സുരക്ഷാപരിശോധനകൾ കഴിഞ്ഞ മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിന് തയ്യാറായി. സുപ്രീം കോടതി നിർദ്ദേശ പ്രകാരം പൊളിച്ചു മാറ്റുന്ന ഫ്ലാറ്റുകളിൽ മൂന്ന് കെട്ടിടങ്ങളിലാണ് നാളെ നിയന്ത്രിത സ്ഫോടനം നടക്കുക. രാവിലെ 11നു കുണ്ടന്നൂർ എച്ച്2 ഒ ഹോളിഫെയ്ത്തിലും 05 മിനിറ്റിനു ശേഷം നെട്ടൂർ ആൽഫ സെറീനിലെ ഇരട്ട ടവറുകളിലും സ്ഫോടനം നടക്കും. ഹോളി ഫെയ്ത്തിലെ സ്ഫോടനത്തിനു ശേഷം പൊടിപടലങ്ങൾ അടങ്ങാൻ താമസമെടുത്താൽ 11.05 എന്ന സമയത്തിൽ മിനിറ്റുകളുടെ വ്യത്യാസം ഉണ്ടായേക്കാം.ബ്ലാസ്റ്റിങ്...
മുംബെെ:ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ പലപ്പോഴും ഇന്ത്യയുടെ ഫിനിഷറുടെ റോളിലും തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കരുത്തനായ ഓൾറൗണ്ടറാണ് പാണ്ഡ്യ. എന്നാല്‍, എം.എസ്.ധോണിയെപോലെ ഒരു ഫിനിഷറാകാൻ ഒരിക്കലും തനിക്ക് സാധിക്കില്ലെന്നാണ് പാണ്ഡ്യ പറയുന്നത്.“ഒരിക്കലും ധോണിയുടെ പകരക്കാരനാകാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ചിന്തിക്കാറുപോലുമില്ല. ഓരോ വെല്ലുവിളിയും എനിക്ക് ആവേശമാണ്. ഞാൻ എന്ത് ചെയ്താലും അത് ടീമിന് വേണ്ടിയാണ്. ചെറിയ ചെറിയ ഓരോ നീക്കങ്ങളും വലിയ...
ചെന്നെെ:സ്റ്റെെല്‍ മന്നന്‍ രജനികാന്തിന്‍റെ ഇന്ന് റിലീസ് െചയ്ത ദര്‍ബാറും ചോര്‍ത്തി പെെറസി വെബ്സെെറ്റ് തമിഴ് റോക്കേഴ്സ്. ചിത്രത്തിന്റെ എച്ച്ഡി പ്രിന്‍റുകളാണ് ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തമിഴ്റോക്കേര്‍സ് വെബ്‌സൈറ്റില്‍  അപോലോഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.ടെലിഗ്രാം പോലെയുള്ള അപ്പുകളിലും അപ്‌ലോഡ്‌ ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രജനികാന്തിന്റെ മുന്‍ചിത്രങ്ങളായ ‘കാല’, ‘2.0’, ‘പേട്ട’ തുടങ്ങിയ ചിത്രങ്ങൾ റിലീസിന്റെ ആദ്യദിവസം തന്നെ തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതുകൊണ്ട് തെന്നെ കനത്ത ജാഗ്രതയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍.രജനികാന്തും ഹിറ്റ്‌ മേക്കര്‍...
ഹെെദരാബാദ്:പ്രേക്ഷകരെ പഴയകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോയ പ്രണയം കൊണ്ട് മുറിവേല്‍പ്പിച്ച ചിത്രമായിരുന്നു '96'. പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രം റാമിന്‍റെയും ജാനുവിന്‍റെയും നഷ്ട പ്രണയത്തെ കുറിച്ചായിരുന്നു പറഞ്ഞത്. വിജയ് സേതുപതിയും, തൃഷയും റാമും, ജാനുവുമായപ്പോള്‍ മലയാളികളും ഈ ചിത്രത്തെ നെഞ്ചേറ്റിയിരുന്നു. 'കാതലെ' എന്ന ചിത്രത്തിലെ പാട്ടിനും വമ്ന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്.ചിത്രത്തിന്‍റെ കന്നഡ റീമേക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ സാമന്തയും ഷെര്‍വാനന്ദും ചേര്‍ന്നുള്ള തെലുങ്ക് പതിപ്പും പുറത്തിറങ്ങാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു....
മുംബെെ:ഇന്ത്യയ്‌ക്കെതിരെ പരമ്പര കളിക്കാനെത്തിയ ശ്രീലങ്കന്‍ ടീമിനോട് ഇന്ത്യക്കാര്‍ക്ക് അഭിമാനം നല്‍കുന്ന ഉപദേശവുമായി ടീം പരിശീലകന്‍  മിക്കി ആര്‍തര്‍. ഇന്‍ഡോറിലെ രണ്ടാം ട്വന്റി-20 മത്സരം ഏഴു വിക്കറ്റിന് ലങ്ക തോറ്റതിന് പിന്നാലെയാണ് ടീം ഇന്ത്യയെ പ്രശംസകൊണ്ട് ആര്‍തര്‍ രംഗത്തെത്തയത്.ശ്രീലങ്ക അടക്കം ക്രിക്കറ്റ് കളിക്കുന്ന മറ്റു രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നും ഒത്തിരി പഠിക്കാനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബൗളിങ്ങായാലും ബാറ്റിങ്ങായാലും ഇപ്പോള്‍ ഇന്ത്യയ്ക്ക് ആശങ്കയില്ല. വരുംഭാവി മുന്‍നിര്‍ത്തി പ്രതിഭയാര്‍ന്ന യുവ കളിക്കാരെ ടീം ഇന്ത്യ...
കൊച്ചി:കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് വിഷയത്തിന്റെ കഥ പറയുന്ന ചിത്രം 'മരട് 357' ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പട്ടാഭിരാമന്‍ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ചിത്രമാണിത്.‘വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.മരട് ഫ്ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ്...
ന്യൂഡൽഹി:   ജവഹര്‍ ലാല്‍ നെഹ്‌റു സർവകലാശാല വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിനെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. ജെഎന്‍യു വിഷയത്തില്‍ പരസ്യമായി നിലപാടെടുക്കുന്ന ആദ്യ നേതാവാണ് ജോഷി. വൈസ് ചാന്‍സലറുടെ മനോഭാവം ശരിയല്ല, ഇത്തരത്തിലുള്ള ഒരു വൈസ് ചാന്‍സലര്‍ ആ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക്...
ന്യൂഡല്‍ഹി:മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ഏകദിനങ്ങളിൽ നിന്ന് ഉടൻ വിരമിക്കുമെന്ന് പരിശീലകൻ രവി ശാസ്ത്രി വ്യക്തമാക്കി. ‘സിഎന്‍എന്‍ ന്യൂസ് 18’ ന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി ഇക്കാര്യം പറഞ്ഞത്. ക്രിക്കറ്റിലെ ഭാവിയെ കുറിച്ച് ധോണിയുമായി താന്‍ സംസാരിച്ചെന്നും ശാസ്ത്രി വ്യക്തമാക്കി.ഏകദിനങ്ങളിൽ നിന്ന് വിരമിച്ച് ധോണി ടി-20കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി."ടെസ്റ്റ് കരിയര്‍ ധോണി അവസാനിപ്പിച്ചു. അതുപോലെ ഏകദിന ക്രിക്കറ്റില്‍ നിന്നും ധോണി ഉടന്‍ വിരമിക്കും. ടി20...