Thu. Apr 25th, 2024
കൊച്ചി:

 
എറണാകുളം ജില്ലാജയിലിലും വീഡിയോ കോൺഫറൻസിങ് സംവിധാനം ഒരുങ്ങി. കോടതികളിലെ വീഡിയോ കോൺഫറൻസിങ് സ്റ്റുഡിയോകളുടെ നിർമ്മാണം ‘കെൽട്രോൺ’ ആണ്‌ പൂർത്തിയാക്കിയത്. രൂപരേഖ തയ്യാറാക്കിയതും മേൽനോട്ടം വഹിക്കുന്നതും കെൽട്രോണാണ്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതിയിൽ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണരായി വിജയന്‍ നിര്‍വ്വഹിച്ചു. എറണാകുളം ജില്ലാ ജയിലിന് പുറമെ കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിൽ ഉൾപ്പടെ 87 സ്റ്റുഡിയോകളാണ് ഒരുക്കിയിരിക്കുന്നത്. ഇവ 383 കോടതികളുമായിട്ടാണ് ബന്ധിപ്പിച്ചിട്ടുള്ളത്.

നെറ്റ് വർക്കിങ്‌ സംവിധാനം ഒരുക്കുന്നത് ബിഎസ്എൻഎൽ ആണ്. പദ്ധതി വരുന്നതോടെ വിചാരണത്തടവുകാരെ കോടതികളിൽ എത്തിക്കാനുള്ള ബുദ്ധിമുട്ടുകളും, സാമ്പത്തിക നഷ്ടവും ഒഴിവാക്കാനാകും.