Fri. Apr 26th, 2024

മുംബെെ:

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ പലപ്പോഴും ഇന്ത്യയുടെ ഫിനിഷറുടെ റോളിലും തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കരുത്തനായ ഓൾറൗണ്ടറാണ് പാണ്ഡ്യ. എന്നാല്‍, എം.എസ്.ധോണിയെപോലെ ഒരു ഫിനിഷറാകാൻ ഒരിക്കലും തനിക്ക് സാധിക്കില്ലെന്നാണ് പാണ്ഡ്യ പറയുന്നത്.

“ഒരിക്കലും ധോണിയുടെ പകരക്കാരനാകാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ചിന്തിക്കാറുപോലുമില്ല. ഓരോ വെല്ലുവിളിയും എനിക്ക് ആവേശമാണ്. ഞാൻ എന്ത് ചെയ്താലും അത് ടീമിന് വേണ്ടിയാണ്. ചെറിയ ചെറിയ ഓരോ നീക്കങ്ങളും വലിയ നേട്ടങ്ങളിലാകും എത്തിക്കുക,” ഹാർദിക് പാണ്ഡ്യ ഇന്ത്യ ടുഡേയോട് പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam