24 C
Kochi
Monday, September 27, 2021

Daily Archives: 10th January 2020

നിര്‍മ്മാണം മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയതായി അമ്മ ഭാരവാഹികള്‍. ഇതോടെ ഷെയിനും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണയാകുമെന്നാണ് സൂചന. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിന്‍ പൂര്‍ത്തിയാക്കും. വെയില്‍, ഖുര്‍ബാനി ചിത്രങ്ങളും പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയതായി താര സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ അറിയിച്ചു.ഷെയിനെ ഉള്‍പ്പെടുത്തി കൊച്ചിയില്‍ ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. എന്നാല്‍, ഉല്ലാസം ഡബ്ബിങ് പൂര്‍ത്തിയാക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ്...
തിരുവനന്തപുരം:   പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന ചട്ടം കർശനമായി പാലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സ്ത്രീകളെ മൊഴിയെടുക്കാനും മറ്റും വിളിച്ചുവരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. നിയമവിരുദ്ധമായി ഇങ്ങനെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.സ്ത്രീകളുടെ മൊഴി വനിതാപോലീസ് ഉദ്യോഗസ്ഥയാണ് രേഖപ്പെടുത്തേണ്ടത്. അവർക്ക് നിയമസഹായവും ആരോഗ്യസംരക്ഷണ പ്രവർത്തകന്റെയോ വനിതാ സംഘടനയുടെയോ സഹായവും ലഭ്യമാക്കണം. എല്ലാ പോലീസ് സ്റ്റേഷൻ മേധാവികൾക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.
കൊച്ചി:നടന്‍ ഷെയിന്‍ നിഗത്തിന്‍റെ വിവാദം കെട്ടടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത. വിവാദവുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി.  താരസംഘടന എടുക്കുന്ന ഏതു തീരുമാനവും  അനുസരിക്കാന്‍ താന്‍ തയ്യാറാണെന്ന് ഷെയിന്‍ അറിയിച്ചതായി ഭാരവാഹികള്‍ വ്യക്തമാക്കി.വെയിൽ, ഖുർബാനി എന്നീ സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കാൻ തയ്യാറാണെന്നാണ് ഷെയിൻ നിഗം അറിയിച്ചതായും താരസംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം രേഖാമൂലം ഷെയിൻ എഴുതി നൽകുകയും ചെയ്തിട്ടുണ്ട്.രണ്ട് മാസത്തോളമായി താരത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കുകയാണ്. പ്രതിഫലം...
വാഷിങ്‌ടൺ:   ടെഹ്റാനിൽനിന്ന് 176 പേരുമായി ബുധനാഴ്ച രാവിലെ പുറപ്പെട്ട യുക്രൈൻ വിമാനം ബോയിങ് 737 ഇറാൻ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്നും, മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്നും യുഎസ് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ടുചെയ്തു. എന്നാൽ, വിമാനത്താവളത്തിലേക്ക് തിരിച്ചുപറക്കുമ്പോഴാണ് വിമാനം തകർന്നതെന്നാണ് ഇറാൻ അന്വേഷകർ പറയുന്നത്.വിമാനാവശിഷ്ടങ്ങൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് യുക്രൈൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ഒലെക്സി ഡനിലോവ് വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമയാനചട്ടങ്ങൾ പ്രകാരം അന്വേഷണത്തിന് ഇറാനാണ് നേതൃത്വം നൽകേണ്ടത്. എന്നാൽ,...
ന്യൂഡൽഹി:   ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് രാജ്യത്ത് ആദ്യമായി ഡൽഹി തിരഞ്ഞെടുപ്പിൽ ഉപയോഗിക്കും. നിമ്മിതബുദ്ധി സാങ്കേതികവിദ്യ 11 മണ്ഡലങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക. മണ്ഡലങ്ങൾ പിന്നീടു നിശ്ചയിക്കും.ക്യൂ ആർ കോഡുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് പോളിങ് സ്റ്റേഷനിൽ സ്കാൻചെയ്യുമ്പോൾ എല്ലാ വിവരവും എളുപ്പത്തിൽ കിട്ടും. സാധാരണ വോട്ടർസ്ലിപ്പുമായി ബൂത്തിലെത്തുന്നവരുടെ പേരുവിവരം പട്ടിക നോക്കി കണ്ടെത്താനുള്ള കാലതാമസവും ഒഴിവാകും. ഡിജിറ്റൽ വോട്ടർ സ്ലിപ്പിനു പ്രത്യേക...
ന്യൂഡൽഹി:   പൗരത്വ ഭേദഗതി നിയമത്തിനു പിന്നാലെ, രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നെന്നും, രാജ്യം അതിന്റെ വിഷമകരമായ നാളുകളിലാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സംയമനം പാലിക്കണമെന്നും, സാഹചര്യം വഷളാക്കരുതെന്നും ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്തു.സിഎഎ ഭരണഘടനാപരമാണെന്നും, എല്ലാ സംസ്ഥാനങ്ങളും അത് കര്‍ശനമായി നടപ്പിലാക്കണമെന്നും കാണിച്ച് അഡ്വക്കറ്റ് വിനീത് ദന്തയുടെ വാദത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമത്തിന്റെ സാധുതകള്‍ പരിശോധിച്ച് മാത്രമേ ഭരണഘടനാപരമാണോ...
ലഖ്നൌ:   സമാജ്‌വാദി പാർട്ടി പ്രവർത്തകർ വെള്ളിയാഴ്ച ലഖ്‌നൗവിലെ മൾട്ടിപ്ലക്‌സിൽ ദീപിക പദുക്കോൺ അഭിനയിച്ച "ഛപാക്ക്" എന്ന സിനിമ കാണും. അതേസമയം ചിത്രത്തെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ കോൺഗ്രസ് പതിച്ചിട്ടുണ്ട്.ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ദീപിക പദുക്കോൺ സന്ദർശിച്ചിരുന്നു. അത് വലതുതീവ്രപക്ഷത്തെ ചൊടിപ്പിച്ചിരുന്നു.“ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങളുടെ പ്രസിഡന്റ് അഖിലേഷ് യാദവ് എല്ലായ്പ്പോഴും ശ്രദ്ധാലുവാണ്. അതുകൊണ്ട് ഞങ്ങൾ ഈ ചിത്രം കാണും. ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്കായി മുഖ്യമന്ത്രിയെന്ന നിലയിൽ...
#ദിനസരികള്‍ 997   ലോകത്ത് കേള്‍ക്കാന്‍ ഏറെ ഇമ്പമുള്ള ഒരു ശബ്ദം കുഞ്ഞുങ്ങളുടെ കലമ്പലുകളാണ്. ഭാഷയുടെ വടിവോ അര്‍ത്ഥത്തിന്റെ ഭാരമോ ഇല്ലാതെ അവര്‍ പുറപ്പെടുവിക്കുന്ന നിസ്വനങ്ങള്‍ ആരെയാണ് ഒന്നു പിടിച്ചു നിറുത്താതിരിക്കുക? ആ കുഞ്ഞിക്കവിളുകളില്‍ ഒന്നു തലോടിപ്പോകാന്‍ പ്രേരിപ്പിക്കാതിരിക്കുക? ഇത്തിരി കൂടി വ്യക്തിപരമായാല്‍ എന്നെ സംബന്ധിച്ച് ഞാന്‍ നാളിതുവരെ കേട്ടിരിക്കുന്ന ശബ്ദങ്ങളില്‍ ഏറ്റവും മനോഹരമായിട്ടുള്ളത് എന്റെ മകള്‍ എന്നെ അച്ഛാ എന്നു വിളിക്കുന്നതാണ്.രണ്ടാമതാകട്ടെ മലയാളിയുടെ പ്രിയപ്പെട്ട ഗായകന്‍ യേശുദാസിന്റേതുമാണ്. ഇവിടെ...