31 C
Kochi
Friday, September 17, 2021

Daily Archives: 10th January 2020

ന്യൂഡല്‍ഹി:ഹാര്‍ദിക്കിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ കോച്ചും സെലക്റ്ററുമൊക്കെയായ സന്ദീപ് പാട്ടീല്‍. യുവതാരങ്ങള്‍ ആരും ഹാര്‍ദിക്കിനെ മാതൃകയാക്കരുതെന്നാണ് പാട്ടീല്‍ പറയുന്നത്.''ഹാര്‍ദിക്കിനെ അല്ല രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരെയാണ് യുവക്രിക്കറ്റര്‍മാര്‍ മാതൃകയാക്കേണ്ടത്. അജിന്‍ക്യ രഹാനെയെ പോലെയുള്ള താരങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. സ്വന്തം പ്രകടനത്തിലായിരിക്കണം യുവാക്കളുടെ ശ്രദ്ധ. പുറംമോടിയെ കുറിച്ച് ചിന്തിക്കരുതു എന്നാണ് അദ്ദേഹം പറയുന്നത്.ഗ്രൗണ്ടിന് പുറത്ത് സ്റ്റൈലിഷാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. ശരീരം, ടാറ്റു, ഫാഷന്‍ വസ്ത്രങ്ങള്‍ എന്നിവയിലെല്ലാം...
കൊച്ചി:സണ്ണി വെയ്‌ന്‍  നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയിലെ രണ്ടാമത്തെ ഗാനത്തിന് മികച്ച സ്വീകാര്യത.  ടോപ് സിംഗര്‍ റിയാലിറ്റി ഷോ ഫെയിം അനന്യയും കൗഷിക് മേനോനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. നേരത്തെ ചിത്രത്തിലെ കാമിനി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.സണ്ണി വെയ്ന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം ‘ഏട്ടുകാലി’, ‘ഞാന്‍ സിനിമാ മോഹി’ എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി...
കൊച്ചി:രണ്ടാമൂഴം സിനിമയെ ചൊല്ലി തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായരും സംവിധായകന്‍ വിഎ ശ്രീകുമാറും തമ്മിലുള്ള തര്‍ക്കം പുതിയ ദിശയിലേക്ക്. രണ്ടാമൂഴം പദ്ധതിക്ക് വേണ്ടി ഇതുവരെ ചെലവാക്കിയ പണം എംടി വാസുദേവന്‍ നായര്‍ നല്‍കണം എന്നാവശ്യപ്പെട്ട്  ശ്രീകുമാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.ഇതുവരെ ചെലവാക്കിയ തുകയും പലിശയം ഉള്‍പ്പടെ ഇരുപത് കോടി രൂപ എംടി നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.ടിആര്‍ വെങ്കിടരാമന്‍ മുഖേനെ എംടിക്ക് അയച്ച  നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.1.25 കോടി രൂപ...
ന്യൂഡല്‍ഹി:ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും തമ്മില്‍ കടുത്ത മത്സരമാണ്. പക്ഷേ എന്നും റാങ്കിങ്ങില്‍ കോഹ്ലിയാണ് മുന്നിലെത്താറുള്ളത്.എന്നാല്‍, ഇരുവരും കയ്യടക്കി വച്ചിരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാനെന്ന പട്ടത്തിന് ശരിക്കും അർഹൻ മറ്റൊരു താരമാണെന്നാണ് മുൻ ഓസിസ് നായകൻ മാർക്ക് വോയുടെ അഭിപ്രായം.ഓസിസ് താരം തന്നെയായ മാർനസ് ലബുഷെയ്നാണ് മാർക്ക് വോയുടെ അഭിപ്രായത്തിൽ ഒന്നാം നമ്പർ...
മുംബെെ:ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിന്‍റെ 78 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മുംബൈയിലെ ഫ്ലാറ്റുകളും ഭര്‍ത്താവിന്‍റെ കമ്പനി ആസ്തികളും ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. ഐസിഐസിഐ-വീഡിയോകോണ്‍ വായ്പാ അഴിമതി കേസിലാണ് നടപടി.ഐസിഐസിഐ മേധാവിയായിരുന്ന കാലത്ത് വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്ന കേസില്‍ അഴിമതി ആരോപണം നേരിട്ടതിന് പിന്നാലെ അവര്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനം രാജിവെച്ചിരുന്നു.1875 കോടി രൂപയുടെ ലോൺ ഭർത്താവ് നേതൃത്വം നൽകിയിരുന്ന...
താമരശ്ശേരി:കേരളത്തെ ഒന്നാകെ ഞെട്ടിച്ച  കൂടത്തായി കൊലപാതക പരമ്പരയുടെ ദൃശ്യാവിഷ്‌കാരത്തിനെതിരെ കോടതിയുടെ നോട്ടീസ്. കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിൽ വർഷങ്ങളുടെ ഇടവേളയിൽ നടന്ന കൊലപാതകങ്ങളുടെ കഥ പറയുന്ന സിനിമ, സീരിയൽ നിർമാണങ്ങൾക്കെതിരെ താമരശ്ശേരി മുന്‍സിഫ് കോടതിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെ‌ഞ്ചി തോമസിന്‍റെ ഹര്‍ജിയിലാണ് നടപടി.ജനുവരി 13 ന് ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേര്‍സ് ചാനലിന്‍റെ മാനേജിങ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍...
കൊച്ചി ബ്യൂറോ:   എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശൗചാലയം ഉന്നത നിലവാരത്തിൽ നിർമിക്കുന്നു. നിലവിലെ ടോയ്‌ലെറ്റ് കോംപ്ലക്സ് പൊളിഞ്ഞുനീക്കി അവിടെ ആധുനിക സൗകര്യങ്ങളോടുംകൂടി പുതിയ ശൗചാലയം നിർമ്മിക്കും. ലയൺസ് ക്ലബ്ബ് കൊച്ചിൻ ഈസ്റ്റിന്റെ സുവർണ ജൂബിലി പ്രൊജക്ടിന്റെ ഭാഗമായാണ് പുതിയ ശൗചാലയം നിര്‍മ്മിക്കുന്നത്.അടുത്തയാഴ്ചതന്നെ നിർമ്മാണ പ്രവർത്തനം ആരംഭിച്ച് രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ന് ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മേയർ സൗമിനി ജെയിൻ പ്രൊജക്ട്...
കൊച്ചി:   സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം 'രാച്ചിയമ്മ'യില്‍ ആസിഫ് അലിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിനു വേണ്ടി രാച്ചിയമ്മയായുള്ള പാർവതിയുടെ കിടിലൻ മേക്കോവറാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്കുശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രമാണ് രാച്ചിയമ്മ.വേണു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിക്കുന്നത്. പീരുമേടായിരുന്നു ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. 1969ൽ പുറത്തിറങ്ങിയ കഥയാണ് രാച്ചിയമ്മ.https://www.instagram.com/p/B7FuHmHpmVU/?utm_source=ig_web_copy_link
മുംബെെ:   പ്രധാനമന്ത്രിയെ  വാനോളം പുകഴ്ത്തി ചലച്ചിത്ര താരം ജൂഹി ചൗള. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം മാത്രമല്ലെന്നും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി  രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്ന് ജൂഹി ചൗള പറഞ്ഞു.അഞ്ച് വര്‍ഷമായി അവധിയെടുക്കാതെ ജോലിചെയ്യുന്ന ഒരേ ഒരാള്‍ നരേന്ദ്ര മോദിയാണെന്നും, അദ്ദേഹത്തിന് രാജ്യത്തിന്റെ നന്മയെക്കുറിച്ച് മാത്രമാണ് ചിന്തയെന്നും അവര്‍ പറയുന്നു.  വീര്‍ സവര്‍ക്കര്‍ സ്മാരകത്തില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാനായി...
കൊച്ചി ബ്യൂറോ:   പച്ചാളം റെയിൽവേക്രോസിനു മുകളിൽ മേൽപ്പാലം നിർമ്മിച്ചപ്പോൾ വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ സർക്കാർ വേഗം തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.നഷ്ടപരിഹാരമായി 40 ശതമാനം വ്യവസ്ഥയിൽ ആനുകൂല്യം അനുവദിക്കാമെന്ന് കളക്ടർ ഉറപ്പുനൽകിയതായി പ്രദേശവാസി സന്തോഷ് സമർപ്പിച്ച പരാതിയിൽ പറയുന്നുണ്ട്.മേൽപ്പാലത്തിന് സ്ഥലം ഏറ്റെടുത്തപ്പോൾ ഭൂവുടമകൾക്ക് നൽകിയതുപോലെ നഷ്ടപരിഹാരത്തിന് തങ്ങൾക്കും അർഹതയുണ്ടെന്നാണ് പരാതിക്കാരുടെ വാദം.