Sat. Apr 27th, 2024
കോഴിക്കോട്:

 
അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരായ യു എ പി എ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അമ്മമാരുടെ ഉപവാസ സമരം കോഴിക്കോട്ട്.

കേസ് എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തിലാണ് സമരം. അലന്‍-താഹ ഐക്യദാര്‍ഢ്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഉപവാസ സമരത്തില്‍ താഹയുടെ മാതൃ സഹോദരി ഹസീന, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരായ പി ഗീത, കെ അജിത, വിജി തുടങ്ങിയവരാണ് ഉപവാസം ഇരിക്കുന്നത്.

ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അലന്റെ പിതാവ് ഷുഹൈബും സമരപ്പന്തലില്‍ എത്തി. എന്‍ഐഎ അന്വേഷണം വേണ്ടെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്നും സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമരക്കാര്‍ പറഞ്ഞു.