Tue. Apr 16th, 2024

ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പൗരത്വ പ്രതിഷേധത്തിന് നേരെ വെടിവെയ്പ്പ് ഉണ്ടായ സംഭവത്തിൽ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെതിരെ സര്‍വകലാശാലയിലെ അധ്യാപക അസോസിയേഷന്‍. പ്രതിഷേധക്കാരുടെ നേര്‍ക്ക് അക്രമം അഴിച്ച് വിടണമെന്ന് സൂചിപ്പിക്കുന്ന കേന്ദ്ര മന്ത്രിയുടെ പ്രസംഗത്തിന്‍റെ ബാക്കിപത്രമാണ് വെടിവെപ്പെന്ന് അസോസിയേഷന്‍ ആരോപിച്ചു. രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെയ്ക്കണമെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ദില്ലിയിലെ  പ്രചാരണ യോഗത്തില്‍ പറഞ്ഞത്. അതിന് പിന്നാലെയാണ് രാം ഭക്ത് ഗോപാൽ എന്ന ആർഎസ്എസ് പ്രവർത്തകൻ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam