വായന സമയം: < 1 minute
വെല്ലിംഗ്‌ടൺ: 

ഇന്ത്യ- ന്യൂസിലന്‍ഡ് നാലാം ടി20ക്കിടെ വെല്ലിംഗ്‌ടണില്‍ കനത്ത സുരക്ഷാവീഴ്ച. മത്സരം നടന്നുകൊണ്ടിരിക്കെ രണ്ട്  ആരാധകര്‍ സുരക്ഷാവേലി മറികടന്ന് മൈതാനത്തെത്തി. ന്യൂസിലാൻഡിന്റെ ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലായിരുന്നു സംഭവം. എന്നാല്‍ ഓടിക്കൂടിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുവരെയും പിടികൂടി. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ മറ്റൊരു ആരാധകൻ കൂടി മൈതാനത്തേക്ക് ഓടിയെത്തി. മത്സരം കാണാൻ വളരെക്കുറച്ച് കാണികൾ മാത്രമേ എത്തിയിരുന്നുള്ളു എന്ന സാഹചര്യത്തിലാണ് സുരക്ഷാവീഴ്ച ചർച്ചയാകുന്നത്. അതേസമയം, രണ്ടാം  ടി20യിലും സൂപ്പര്‍ ഓവറിൽ ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി. തുടർച്ചയായി വിജയങ്ങൾ കൊയ്യുന്ന ഇന്ത്യൻ ടീമിന് കായികലോകത്ത് നിന്നും ആശംസാപ്രവാഹമാണ്.

Advertisement