24 C
Kochi
Sunday, August 9, 2020
Home 2020 January

Monthly Archives: January 2020

ലോകത്തിലെ ഏറ്റവും വലിയ ധനികനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റെ മകൾ വിവാഹിതയാകുന്നു. മകൾ ജെന്നിഫര്‍ ഗേറ്റ്‌സിന്റെ വിവാഹം നിശ്ചയിച്ച വാർത്ത ബിൽഗേറ്റ്സും ഭാര്യ മെലിന്ഡ ഗേറ്റ്‌സും തന്നെയാണ് ലോകത്തെ അറിയിച്ചത്.  ഈജിപ്ഷ്യൻ കോടീശ്വരൻമാരിൽ പ്രമുഖനായ നയേല്‍ നാസറാണ് വരൻ. ഇരുവരും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. തങ്ങളുടെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള വിശേഷങ്ങൾ ജെന്നിഫർ ഗേറ്റ്സും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. "ജീവിതം മുഴുവനും താങ്കൾക്കൊപ്പം പഠിക്കാനും വളരാനും ചിരിക്കാനും സ്നേഹിക്കാനും...
കളമശ്ശേരി:കളമശ്ശേരി മെഡിക്കല്‍ കോളേജ് പരിസരത്ത് മാലിന്യങ്ങള്‍ കുമി‍ഞ്ഞു കൂടി കിടക്കുന്നു. മെഡിക്കല്‍ കോളേജിന്‍റെ ഇരുവശങ്ങളിലും മാലിന്യക്കൂമ്പാരമായതിനാല്‍ തെരുവ് നായ്ക്കളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. കല്ല്യാണ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങളും ഉള്‍പ്പെടെയാണ് മെഡിക്കല്‍ കേജേജ് പരിസരത്ത് തള്ളുന്നത്.കുട്ടികളുടെ സ്നഗ്ഗി കെട്ടുകണക്കിനാണ് റോഡിന്‍റെ ഇരുവശങ്ങളിലും വലിച്ചെറിയുന്നത്. രാത്രികാലങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചുവരുന്നതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് രോഗികള്‍ക്ക് ഭക്ഷണവുമായി പോകുന്നവരെ ഉള്‍പ്പെടെ ആക്രമിക്കുന്നത് പതിവ് സംഭവമാണെന്ന് നാട്ടുകാര്‍...
മംഗളൂരു എയർപോർട്ടിൽ  പോസ്റ്റ്കാർഡ് ന്യൂസ് എന്ന പേജിലൂടെ വ്യാജ  പ്രചാരണങ്ങൾ നടത്തുന്ന പേജ് ഉടമ മഹേഷ് വിക്രം ഹെഗ്‌ഡെയെ 3 പെൺകുട്ടികൾ ഹാസ്യ താരം കുനാൽ കമ്രയുടെ രീതിയിൽ നേരിട്ടതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ആകുന്നത്. പെൺകുട്ടികൾ 'വന്ദേമാതരം' പാടാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം മിണ്ടാതെ ഇരിക്കുന്നത് വിഡിയോയിൽ കാണാം. കൂടാതെ വന്ദേമാതരം പോലും പാടാൻ അറിയാത്ത താങ്കൾ എന്തിനാണ് സോഷ്യൽ മീഡിയയിലൂടെ ദേശീയത പഠിപ്പിക്കാൻ വരുന്നതെന്നും പെൺകുട്ടികൾ...
എറണാകുളം:എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനു സമീപമുള്ള കൊച്ചി മെട്രോ സ്റ്റേഷന്റെ പേരു നാളെ മുതല്‍ മാറും. ലിസി മെട്രോ സ്റ്റേഷൻ എന്ന പേരു മാറ്റി ടൗൺഹാൾ മെട്രോ എന്നാക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. മറ്റ് സ്റ്റേഷൻ പേരുകളുമായി യോജിക്കുന്ന പേര് എന്ന നിലയിലാണ് പേര് മാറ്റം നടത്തിയത്.ഭൂമിശാസ്ത്രപരമായി സ്റ്റേഷന് ഏറ്റവും അനുയോജ്യമായ പേരാണ് ഇതെന്ന് കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. മെട്രോ സ്റ്റേഷനുകളിലെ ബോർഡുകൾ...
ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് നേരെ ആർഎസ്എസ് പ്രവർത്തകൻ വെടിവെയ്പ് നടത്തിയ സംഭവത്തിൽ പ്രതിഷേധവുമായി സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി.  മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ തന്നെ നടന്ന ഈ അക്രമണത്തെ ‘കിറുകൃത്യം’ എന്നാണ് ലിജോ ഫേസ്ബുക്ക് കുറിപ്പിൽ വിശേഷിപ്പിച്ചത്. ഒപ്പം വെടിവെയ്പ്പ് നടത്തിയ രാം ഭക്ത് ഗോപാൽ എന്ന യുവാവിന്റെ ചിത്രവും ഗാന്ധിജി വെടിയേറ്റ് കിടക്കുന്ന ഒരു ചിത്രവും ലിജോ പങ്കുവെച്ചു....
കളമശ്ശേരി:ഞൊടിയിടയിലാണ് സാങ്കേതിക വിദ്യ മാറിമറിയുന്നത്. സാങ്കേതിക വിസ്ഫോടനത്തിന്‍റെ ഈ കാലഘട്ടത്തില്‍ കേരളത്തിന് അഭിമാനമാകുകയാണ് ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ലാബുകള്‍ അഥവാ ഫാബ് ലാബുകള്‍. എന്തുമേതും നിര്‍മിച്ചെടുക്കാന്‍ കഴിയുന്ന, പിഴവുതിരുത്തികൊണ്ട് വീണ്ടും നിര്‍മിക്കാന്‍ കഴിയുന്ന അത്യുഗ്രന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് സൂപ്പര്‍ ഫാബ് ലാബുകള്‍.കേരള സ്റ്റാര്‍ട്ടപ് മിഷന്‍ മുന്‍കെെയ്യെടുത്ത് കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സില്‍ ആരംഭിച്ച സൂപ്പര്‍ ഫാബ് ലാബ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകുകയാണ്. കേരളത്തിലെ ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബ്...
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ദില്ലി ജെഎൻയു വിദ്യാർത്ഥികൾക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ  തന്റെ പുതിയ ചിത്രമായ ഛപാകിന്റെ റേറ്റിങ് ബിജെപി പ്രവർത്തകർ റിപ്പോര്‍ട്ട് ചെയ്ത് കുറച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ദീപിക പദുക്കോണ്‍.  ചിത്രത്തിന്റെ  ഐഎംബിഡി റേറ്റിങ്  മാറ്റാം എന്നാൽ തന്റെ മനസ് മാറ്റാൻ കഴിയില്ല എന്നാണ് ദീപിക ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമയുടെ വാണിജ്യ വിജയം ലക്ഷ്യമാക്കാതെ തന്റെ നിലപാടുകൾക്ക് മൂല്യം നൽകിയ താരത്തിന് വലിയ പിന്തുണയാണ്...
തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹ്മദ് ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം തള്ളി. നിയമസഭാ കാര്യോപദേശക സമിതിയാണ് പ്രമേയം തള്ളിയത്. ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്നത് നിയമത്തിലോ ചട്ടത്തിലോ ഇല്ല, അങ്ങനെയൊരു വിഷയത്തിലെ പ്രമേയം നിയമസഭയില്‍ അനുവദിക്കാനാകില്ല, സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നത്തെ രൂക്ഷമാക്കി ഭരണസ്തംഭനമുണ്ടാക്കാനില്ലെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.പ്രമേയം തള്ളിയതിനെ തുടര്‍ന്ന് യോഗത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. വിഷയം തിങ്കളാഴ്ച നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. 
തിരുവനന്തപുരം:പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതിലൂടെ മഹാത്മ ഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.പ്രതിഷേധത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയെ ദുര്‍ബലപ്പെടുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ചരിത്രപരമാണെന്നും അയോധ്യ വിധി രാജ്യം ഏറെ പക്വതയോടെ സ്വീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നയ പ്രഖ്യാപന പ്രസംഗത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് ഭരണപക്ഷം സ്വീകരിച്ചത്,...
മുംബൈ: ഭവനവായ്പാസ്ഥാപനമായ ഡിഎച്ച്‌എഫ്എല്‍ ഒരു ലക്ഷത്തോളം വ്യാജ അക്കൗണ്ടുകള്‍ വഴി 12,773 കോടി രൂപ വഴിമാറ്റി തട്ടിയെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 80 വ്യാജ കമ്പനികളുടെ പേരിലാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും മുംബൈയിലെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇഡി അറിയിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന ഇഖ്ബാല്‍ മിര്‍ച്ചിയുടെയും കുടുംബത്തിന്റെയും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡിഎച്ച്‌എഫ്എല്‍ ഉടമ കപില്‍ വാധാവനെ കഴിഞ്ഞ തിങ്കളാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഈ തുകയില്‍ ഒരുഭാഗം...