വായന സമയം: < 1 minute

സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ 20 കോടി എന്ന റെക്കോർഡ് ഫോളോവേഴ്‌സുമായി പോർച്ചുഗൽ താരം ക്രിസ്ത്യാനോ റൊണാൾഡോ. ആദ്യമായിട്ടാണ് ഒരു വ്യക്തിക്ക് ഇൻസ്റ്റാഗ്രാമിൽ ഇത്രയും ഫോളോവേഴ്സുണ്ടാകുന്നത്. അമേരിക്കൻ നടിയും ഗായികയുമായ അരിയാന ഗ്രാന്‍ഡെയാണ് 17 കോടി ഫോളോവേഴ്‌സുമായി രണ്ടാം സ്ഥാനത്ത്. 14 കോടി ഫോളോവേഴ്‌സുമായി അർജന്റീന താരം ലയണൽ മെസ്സി എട്ടാം സ്ഥാനത്താണ്. ബ്രസീൽ താരം നെയ്മറാണ് പത്താം സ്ഥാനത്ത്. ഇൻസ്റ്റാഗ്രാമിൽ സ്‌പോൺസേർഡ് പോസ്റ്റുകൾ ഇടുന്നതിലൂടെ മാത്രം റൊണാൾഡോയ്ക്ക് പ്രതിവർഷം 378 കോടിയോളം രൂപയാണ് ലഭിക്കുന്നത്.

Advertisement